Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആരും ആഗ്രഹിക്കില്ല, ആറ് നാണംകെട്ട റെക്കോഡുകളിതാ-പ്രമുഖരും പട്ടികയില്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിജയ ഗാഥ 16 സീസണുകള്‍ പിന്നിട്ട് മുന്നോട്ട് പോവുകയാണ്. നിലവില്‍ ഏറ്റവും മികച്ച ടി20 ലീഗായാണ് ഐപിഎല്‍ മുന്നോട്ട് പോകുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആവേശകരമായ പല മത്സരങ്ങളും കാണാന്‍ സാധിക്കും. വമ്പന്‍ പല റെക്കോഡുകളും ഇതിനോടകം ഐപിഎല്ലില്‍ പിറന്നിട്ടുണ്ട്. 16ാം സീസണിന്റെ മത്സരങ്ങള്‍ പാതി പിന്നിടുമ്പോള്‍ പല നാടകീയ സംഭവങ്ങള്‍ക്കും ആരാധകര്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

16ാം സീസണ്‍ ആവേശകരമായ നടക്കവെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശമെന്നും നാണക്കേടെന്നും വിശേഷിപ്പിക്കാവുന്ന ആറ് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പഞ്ചാബ് കിങ്‌സിന്റെ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് നാണക്കേടില്‍ പേരുചേര്‍ത്തിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ 3.5 ഓവറില്‍ 66 റണ്‍സാണ് അര്‍ഷദീപ് വഴങ്ങിയത്.

rohit sharma, gautam gambhir

സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാല് വിക്കറ്റ് വീഴ്ത്തിയ മുംബൈയെ തകര്‍ത്ത അര്‍ഷദീപിനോട് മൊഹാലിയില്‍ കണക്കുവീട്ടാല്‍ രോഹിത്തിനും സംഘത്തിനുമായി. ഇതോടെ ടി20യില്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കാതെ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിലേക്ക് പേരുചേര്‍ക്കേണ്ടി വന്നിരിക്കുകയാണ് അര്‍ഷദീപ് സിങ്ങിന്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ ന്യൂസീലന്‍ഡിന്റെ ബെന്‍ വീലര്‍ 3.1 ഓവറില്‍ 64 റണ്‍സ് വഴങ്ങിയ റെക്കോഡാണ് അര്‍ഷദീപ് തിരുത്തിയത്.

ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഇടം കൈയന്‍ പേസര്‍ ഇപ്പോള്‍ തല്ലുവാങ്ങി നാണംകെട്ടിരിക്കുകയാണ്. 2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ അര്‍ഷദീപിന് വലിയ ക്ഷീണമാവുന്ന പ്രകടനമായി മുംബൈക്കെതിരായ മത്സരം മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും വലിയൊരു നാണംകെട്ട റെക്കോഡിനുടമയാണ്. ഐപിഎല്ലില്‍ 15ാ തവണ ഡെക്കായി കൂടുതല്‍ തവണ ഡെക്കായവരുടെ പട്ടികയുടെ തലപ്പത്തേക്ക് രോഹിത്തും എത്തിയിരിക്കുന്നു.

പഞ്ചാബ് കിങ്‌സിനെതിരേ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായതോടെയാണ് നാണംകെട്ട റെക്കോഡിന്റെ തലപ്പത്തേക്ക് വീണ്ടും രോഹിത്തെത്തിയത്. മന്ദീപ് സിങ്, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍ എന്നിവരും ഈ റെക്കോഡില്‍ രോഹിത്തിനൊപ്പമുണ്ട്. മുന്‍ കെകെആര്‍ നായകനും നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവുമായ ഗൗതം ഗംഭീറിന്റെ പേരിലും നാണംകെട്ട റെക്കോഡുണ്ട്.

ഐപിഎല്ലില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി ഡെക്കിന് പുറത്തായ താരമെന്ന റെക്കോഡാണ് ഗംഭീറിന്റെ പേരിലുള്ളത്. മൂന്ന് തവണയാണ് ഗംഭീര്‍ പൂജ്യത്തിന് മടങ്ങിയത്. 2014ലാണ് ഇത് നടന്നത്. ഇപ്പോഴും ഈ റെക്കോഡ് തിരുത്തപ്പെട്ടിട്ടില്ല. ഐപിഎല്‍ 2017ലാണ് ആര്‍സിബി ഏറ്റവും നാണംകെട്ട റെക്കോഡ് ഏറ്റുവാങ്ങിയത്. 49 റണ്‍സിനാണ് ആര്‍സിബി ഓള്‍ഔട്ടായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയായിരുന്നു ഇത്. 9 റണ്‍സിനിടെയാണ് അവസാനത്തെ ആറ് വിക്കറ്റും ആര്‍സിബിക്ക് നഷ്ടമായത്.

rohit sharma

ഐപിഎല്ലിലെ ഉയര്‍ന്ന ടോട്ടല്‍, ഉയര്‍ന്ന കൂട്ടുകെട്ട് എന്നീ റെക്കോഡുകളും ആര്‍സിബിയുടെ പേരിലാണെന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ഐപിഎല്ലിലെ ഒരു മത്സരത്തില്‍ കൂടുതല്‍ എക്‌സ്ട്രാസ് വഴങ്ങിയ ടീമെന്ന നാണക്കേട് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പേരിലാണ്. 2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 28 റണ്‍സാണ് ഡെക്കാന്‍ എക്‌സ്ട്രാസായി വഴങ്ങിയത്. ഐപിഎല്ലില്‍ ചാമ്പ്യന്മാരായിട്ടുള്ള ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്.

കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റ ടീമെന്ന നാണക്കേട് പൂനെ വാരിയേഴ്‌സിന്റെ പേരിലാണ്. 2013 സീസണില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളാണ് പൂനെ തോറ്റത്. ഇതുവരെയായും ഈ നാണക്കേടിന്റെ റെക്കോഡ് തിരുത്തപ്പെട്ടിട്ടില്ല. യുവരാജ് സിങ്, ആരോണ്‍ ഫിഞ്ച്, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം കളിച്ചിട്ടുള്ള ടീമാണ് പൂനെ. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും മോശം ടീമുകളിലൊന്നായാണ് പൂനെ വാരിയേഴ്‌സിനെ വിശേഷിപ്പിക്കാനാവുക.

Story first published: Thursday, May 4, 2023, 11:42 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+