IPL 2023: ആര്‍ക്കും വേണ്ടാത്തവര്‍, പക്ഷെ തിരിച്ചുവരവ് ഞെട്ടിച്ചു! അഞ്ച് പേരിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി അവസാനിക്കാന്‍ പോവുകയാണ്. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഏറ്റുമുട്ടാന്‍ പോവുന്നത്. ഇന്നലെ ടൂര്‍ണമെന്റിന് വിരാമമാവേണ്ടിയിരുന്നതാണെങ്കിലും മഴയെത്തുടര്‍ന്ന് ഫൈനല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പല അവിസ്മരണീയ ഓര്‍മകളുമായാണ് ഈ സീസണ്‍ വിടപറയുന്നത്.
ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പല യുവതാരങ്ങളും ഇത്തവണത്തെ സീസണിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവരെല്ലാം ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളാവാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഈ സീസണില്‍ ശരിക്കും ഞെട്ടിച്ചത് ചില സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവാണ്. ആര്‍ക്കും വേണ്ടാത്തവരായിരുന്ന ചില താരങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം ഇത്തവണ കണ്ടു.

ഇത്തരത്തില്‍ ആര്‍ക്കും വേണ്ടാത്തവരായി തീര്‍ന്നവരില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ അഞ്ച് താരങ്ങളിതാ. സന്ദീപ് ശര്‍മയാണ് ഇതിലൊരാള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ പേസര്‍ ഇത്തവണ ഗംഭീര പ്രകടനമാണ് നടത്തിയത്. ലേലത്തില്‍ ആര്‍ക്കും വേണ്ടാതെ തഴയപ്പെട്ട സന്ദീപ് പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായാണ് രാജസ്ഥാനിലേക്കെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവസാന ഓവറില്‍ ധോണിയെ തളച്ച് ടീമിന് ജയം നേടിക്കൊടുക്കാന്‍ സന്ദീപിനായിരുന്നു.
താരത്തിന്റെ ഈ പ്രകടനമാണ് എല്ലാവരെയും ഞെട്ടിച്ചത്. 12 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ താരത്തിന്റെ ഒരു നോബോളിലാണ് രാജസ്ഥാന് പ്ലേ ഓഫ് നഷ്ടമായതെന്നും പറയാം. മറ്റൊരു താരം ഇഷാന്ത് ശര്‍മയാണ്. ടെസ്റ്റ് ബൗളറെന്ന് മാത്രം വിശേഷിപ്പിക്കപ്പെടുന്ന ഇഷാന്ത് ടി20യിലെ തല്ലുകൊള്ളി ബൗളറാണ്. കളിച്ച മിക്ക മത്സരങ്ങളിലും താരം നന്നായി തല്ലുവാങ്ങിയിരുന്നു. ഇന്ത്യയുടെ ടി20 ടീമിലും അധികം അവസരം ഇഷാന്തിന് ലഭിച്ചില്ല.
എന്നാല്‍ ഇത്തവണ ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ഇഷാന്തിനായി. എട്ട് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് ഇഷാന്ത് സീസണില്‍ നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറില്‍ പന്തെറിഞ്ഞ് അഞ്ച് റണ്‍സിന്റെ ജയം ഡല്‍ഹിക്ക് നേടിക്കൊടുക്കാന്‍ ഇഷാന്തിനായി. അപ്രതീക്ഷിത പ്രകടനമാണ് താരം സീസണില്‍ കാഴ്ചവെച്ചതെന്ന് പറയാം.
മോഹിത് ശര്‍മയാണ് ഈ പട്ടികയിലെ മൂന്നാമന്‍. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. അവസാന സീസണില്‍ നെറ്റ് ബൗളറായിരുന്ന മോഹിത്തിന് ഈ സീസണില്‍ ഗുജറാത്ത് കളിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ല. 13 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
മുന്‍ പര്‍പ്പിള്‍ ക്യാപ് ജേതാവായ മോഹിത് ഈ സീസണില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിക്കുന്നുണ്ട്. സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് വീഴ്ത്തുന്ന താരം ഡെത്തോവറിലെ ഗുജറാത്തിന്റെ വജ്രായുധമാണ്. അജിന്‍ക്യ രഹാനെയാണ് ഈ പട്ടികയിലെ നാലാമന്‍. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയതാണ്. എന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ തിരിച്ചുവരവാണ് രഹാനെ നടത്തിയത്.

മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിട്ട രഹാനെ ഇത്തവണ അടിച്ചുതകര്‍ത്താണ് കളിച്ചത്. 13 മത്സരത്തില്‍ നിന്ന് 299 റണ്‍സാണ് അദ്ദേഹം നേടിയത്. 169ന് മുകളിലാണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ആരും പ്രതീക്ഷിക്കാത്ത പ്രകടനമാണ് രഹാനെ കാഴ്ചവെച്ചത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനും അദ്ദേഹത്തിന് സാധിച്ചു.
പീയൂഷ് ചൗളയാണ് മറ്റൊരാള്‍. ആര്‍ക്കും വേണ്ടാതിരുന്ന സീനിയര്‍ സ്പിന്നര്‍ ഇത്തവണ അതി ഗംഭീര പ്രകടനമാണ് നടത്തിയത്. 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് ചൗള നേടിയത്. കളിച്ച മിക്ക മത്സരങ്ങളിലും വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ തുറുപ്പുചീട്ടായിരുന്നു ചൗളയെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications