Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മോഹിത് വീണ്ടും ടീം ഇന്ത്യയിലേക്ക്! ബുംറയുടെ ക്ഷീണം തീര്‍ക്കും, കസറിയാല്‍ ലോകകപ്പിന്

ഐപിഎല്ലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ ടീമിലേക്കു മടങ്ങിവന്നേക്കുമെന്ന് സൂചനകള്‍. ഗുജറാത്ത് ടൈറ്റന്‍സിലെ ഇത്തവണത്തെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു മോഹിത്. കരിയര്‍ അവസാനിച്ചെന്നു എല്ലാവരും ഉറപ്പിച്ച താരമായിരുന്നു അദ്ദേഹം. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മോഹിത്തിനു ക്രിക്കറ്റില്‍ പുനര്‍ ജന്‍മം നല്‍കുകയായിരുന്നു.

തനിക്കു ലഭിച്ച അവസരം അദ്ദേഹം നന്നായി മുതലെടുക്കുകയും ചെയ്തു. ജിടിയുടെ ബൗളിങിലെ തുറുപ്പുചീട്ടുകളിലൊന്നായി മാറിയ മോഹിത്തിന്റെ ഡെത്ത് ഓവറുകളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബൗളിങില്‍ മോഹിത് ശര്‍മ കൊണ്ടുവന്ന വൈവിധ്യമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. കിടിലന്‍ യോര്‍ക്കറുകളും സ്ലോ ബോളുകളും ബൗണ്‍സറുകളമെല്ലാം പരീക്ഷിച്ച അദ്ദേഹം ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു.

MOHIT SHARMA

നിരവധി വിക്കറ്റുകളും ഇതു മോഹിത്തിനു സമ്മാനിക്കുകയും ചെയ്തു. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും കൂടിയായിരുന്നു അദ്ദേഹം. 14 മല്‍സരങ്ങളില്‍ നിന്നും 8.17 ഇക്കോണമി റേറ്റില്‍ മോഹിത് പിഴുത്തത് 27 വിക്കറ്റുകളായിരുന്നു. ഒരു അഞ്ചു വിക്കറ്റ് നേട്ടവും രണ്ടു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. ഡെത്ത് ഓവറുകളില്‍ മികച്ച ബൗളര്‍മാരുടെ അഭാവം നേരിടുന്ന ടീം ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് മോഹിത് ശര്‍മയുടെ പ്രകടനം.

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതിനാല്‍ ഈ അഭാവം നികത്താന്‍ മോഹിത്തിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിടിക്കു വേണ്ടി അദ്ദേഹത്തിന്റെ പ്രകടനം ഇതിനകം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു കഴിഞ്ഞു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ മോഹിത്തിന്റെ പ്രകടനത്തെ ഗൗരവത്തോടെയാണ് അവര്‍ പരിഗണിക്കുന്നത്.

വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകളില്‍ മോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ഇതില്‍ തിളങ്ങാനായാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. 35കാരനായ മോഹിത് അവസാനമായി ഇന്ത്യക്കുവേണ്ടി ടി20യില്‍ കളിച്ചത് 2018ലായിരുന്നു.

ഏകദിനത്തില്‍ താരം അവസാനമായി ഇറങ്ങിയതാവട്ടെ 2015ലുമായിരുന്നു. 2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണി നയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മോഹിത്. 26 ഏകദിനങ്ങളില്‍ നിന്നും 31ഉം എട്ടു ടി20കളില്‍ നിന്നും ആറു വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള മോഹിത് ശര്‍മയ്ക്കു നേരത്തേ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാക്കിയത് മോശം ഫോമായിരുന്നു.

MOHIT SHARMA

2022ലെ ഐപിഎല്ലില്‍ നെറ്റ് ബൗളറായി ജിടിയിലെത്തിയതാണ് അദ്ദേഹത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റായത്. ഈ സീസണില്‍ മോഹിത് പ്ലെയിങ് ഇലവനിലേക്കു വരികയും ചെയ്തു. 2013ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 20 വിക്കറ്റുകളുമായി മോഹിത് വരവറിയിരിക്കുകയും ചെയ്തു. തൊട്ടടുത്ത സീസണില്‍ അദ്ദേഹം കൊയ്തത് 23 വിക്കറ്റുകളാണ്.

അതിനു ശേഷം മോഹിത് ശര്‍മയുടെ കരിയര്‍ ഗ്രാഫ് താഴേക്കു പോവുകയും ചെയ്തു. ഓരോ സീസണിലും അദ്ദേഹത്തിന്റെ വിക്കറ്റുകള്‍ കുറഞ്ഞു കൊണ്ടിരുന്നു. സിഎസ്‌കെയില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളില്‍ മോഹിത് ഭാഗ്യം പരീക്ഷിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല. 2021, 22 വര്‍ഷങ്ങളിലെ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നെറ്റ് ബൗളറായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മോഹിത്തിനെ ജിടി ഇത്തവണ ലേലത്തില്‍ ടീമിലെത്തിക്കുകയായിരുന്നു.

Story first published: Tuesday, May 30, 2023, 21:34 [IST]
Other articles published on May 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+