Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 13 കളി, 24 വിക്കറ്റ്; മോഹിത് വീണ്ടും ഇന്ത്യന്‍ ടീമില്‍ വേണം! ഇതാ കാരണങ്ങള്‍

ഐപിഎല്ലില്‍ ഇത്തവണ സര്‍പ്രൈസ് പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച താരമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ. ഒരു സമയത്തു ടീം ഇന്ത്യയുടെ ഭാഗമായിരുന്ന അദ്ദേഹത്തിനു പിന്നീട് സ്ഥാനം നഷ്ടമാവുകയും വിസ്മൃതിയിലാവുകയുമായിരുന്നു.

ഐപിഎല്ലില്‍പ്പോലും പിന്നീട് മോഹിത്തിനെക്കണ്ടില്ല. എന്നാല്‍ ഇത്തവണ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിലൂടെ തന്റെ കരിയര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് അദ്ദേഹം. അവസാന ഓവറുകളില്‍ ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറായി മോഹിത് മാറിക്കഴിഞ്ഞു.

MOHIT SHARMA

13 മല്‍സരങ്ങളില്‍ നിന്നും മോഹിത് ശര്‍മ വീഴ്ത്തിയിരിക്കുന്നത് 24 വിക്കറ്റുകളാണ്. 7.89 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും രണ്ടു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. മുംബൈ ഇന്ത്യന്‍സുമായുള്ള രണ്ടാം ക്വാളിഫയറിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ മോഹിത് കൊയ്തിരുന്നു.

2013ലെ ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് മോഹിത് ശര്‍മ ശ്രദ്ധിക്കപ്പെടുന്നത്. സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനു അവകാശി കൂടിയായ അദ്ദേഹം വൈകാതെ ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായി മാറി. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തിയപ്പോള്‍ മോഹിത് ടീമിലുണ്ടായിരുന്നു.

പക്ഷെ ഇതേ വര്‍ഷം ടീമിനു പുറത്തായ അദ്ദേഹം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളിലും ഫ്‌ളോപ്പായി മാറി. 2021, 22 ലേലങ്ങളില്‍ മോഹിത്തിനെ ആരും വാങ്ങാന്‍ തയ്യാറായില്ല. ഇത്തവണ ലേലത്തില്‍ ജിടി വാങ്ങിയ മോഹിത് മികച്ച പ്രകടനങ്ങളിലൂടെ തന്റെ കാലം കഴിഞ്ഞില്ലെന്നു തെളിയിച്ചിരിക്കുകയാണ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോഹിത്തിനെ ഇന്ത്യന്‍ ടീമിലേക്കും തിരിച്ചുവിളിക്കേണ്ടതുണ്ട്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇന്ത്യക്കു ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിങ് ഓപ്ഷനുകളില്ലെന്നതാണ് ആദ്യത്തെ പ്രധാന കാരണം. യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് ടി20യില്‍ ആശ്രയിക്കാവുന്ന മികച്ചൊരു ഡെത്ത് ഓവര്‍ ബൗളര്‍. നേരത്തേ ഡെത്ത്ഓവറുകളില്‍ പരീക്ഷിക്കപ്പെട്ട ഹര്‍ഷല്‍ പട്ടേല്‍ ദയനീയ പരാജയമാവുകയും തുടര്‍ന്നു ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ചെയ്തിരുന്നു.

MOHIT SHARMA

ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക് എന്നിവരും ഡെത്ത് ഓവര്‍ ബൗളിങ് ഓപ്ഷനുകളാണെങ്കിലും എത്രത്തോളം വിശ്വസിക്കാമെന്നതാണ് ചോദ്യം. യോര്‍ക്കറുകളെറിയാനുള്ള മിടുക്കും ബൗളിങിലെ വൈവിധ്യവുമെല്ലാം മോഹിത്തിനെ അവസാന ഓവറുകളില്‍ മികച്ചൊരു ബൗളറാക്കി മാറ്റുന്നു.

അനുഭവസമ്പത്താണ് മോഹിത് ശര്‍മയെ സ്‌പെഷ്യലാക്കി മാറ്റുന്ന രണ്ടാമത്തെ ഘടകം. ഏറെക്കാലമായി മല്‍സരരംഗത്തുള്ള അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ടീമിനു മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്. ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ പേസ് ബൗളിങില്‍ മറ്റുള്ളവര്‍ക്കൊന്നും അനുഭവസമ്പത്തില്ല. മുഹമ്മദ് ഷമിയെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതലായി കളിപ്പിക്കാനായിരിക്കും ബിസിസിഐ ശ്രമിക്കുക. അങ്ങനെ വന്നാല്‍ മോഹിത്തിന്റെ സാന്നിധ്യം ഉറപ്പായും ടീമിനു ഗുണം ചെയ്യും.

ഇന്ത്യയുടെ അടുത്ത സ്ഥിരം ടി20 ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ മോഹിത് ശര്‍മ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ദേശീയ ടീമിലേക്കു വന്നാല്‍ മോഹിത്തിനെ ഇതേ രീതിയില്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഹാര്‍ദിക്കിനു സാധിക്കും. മോഹിത്തിനെ ഏതൊക്കെ ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്നും താരത്തിന്റെ പ്ല്‌സ് പോയിന്റുകള്‍ എന്തൊക്കെയാണെന്നും ഹാര്‍ദിക്കിനേക്കാള്‍ നന്നായി അറിയുന്ന മറ്റൊരു ക്യാപ്റ്റനില്ല.

അതിനാല്‍ ജിടിയിലേതു പോലെ ഇന്ത്യന്‍ ടീമിലും മോഹിത്തിനെ തന്റെ തുറുപ്പുടീക്കാന്‍ മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതാണ് പേസറെ ടീമിലേക്കു തിരികെ വിളിക്കണമന്നതിന്റെ മൂന്നാമത്തെ കാരണം.

Story first published: Sunday, May 28, 2023, 16:40 [IST]
Other articles published on May 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+