Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അര്‍ജുന്റെ കന്നി വിക്കറ്റ് ഭുവി, ഇത് കാലം കാത്തുവെച്ച നീതി! മധുര പ്രതികാരം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിന്റെ 16ാം സീസണിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലിലേക്ക് വരവറിയിച്ചിരിക്കുകയാണ്. സച്ചിന്റെ മകനെന്ന പേരിന്റെ പിന്‍ബലത്തിലല്ല താന്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്നത് രണ്ട് മത്സരത്തിലൂടെത്തന്നെ തെളിയിക്കാന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് സാധിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ അര്‍ജുന്‍ ആദ്യ ഐപിഎല്‍ വിക്കറ്റും പോക്കറ്റിലാക്കി.

പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയോടെ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ മൂന്നാം ഓവര്‍ എറിയാനെത്തിയത് 20ാം ഓവറിലാണ്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചാണ് അര്‍ജുന്‍ തന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇടം കൈയന്‍ പേസറെന്ന നിലയില്‍ അര്‍ജുന്റെ ബൗളിങ് മികവ് മുംബൈക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

arjun tendulkar, sachin tendulkar

എന്നാല്‍ ഐപിഎല്ലിലെ തന്റെ ആദ്യ വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ ആയതിലൂടെ അര്‍ജുന്‍ ഒരു പ്രതികാരം കൂടിയാണ് വീട്ടിയിരിക്കുന്നത്. തന്റെ അച്ഛനും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒരിക്കല്‍ നാണംകെടുത്തിയ ഭുവനേശ്വറിനെത്തന്നെ ആദ്യ വിക്കറ്റാക്കി മാറ്റിയത് അര്‍ജുനെ സംബന്ധിച്ച് മധുര പ്രതികാരം തന്നെയാണ്. ഈ കഥ അധികമാര്‍ക്കും ഓര്‍മയുണ്ടാവില്ലെന്നതാണ് സത്യം.

സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദ്യമായി രഞ്ജി ട്രോഫിയില്‍ ഡെക്കിന് പുറത്താക്കിയ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. 18ാം വയസിലാണ് ക്രിക്കറ്റ് ഇതിഹാസത്തെ ഭുവി രഞ്ജി ട്രോഫിയിലെ ആദ്യത്തെ ഡെക്ക് എന്ന നാണക്കേടിലേക്ക് തള്ളിവിട്ടത്. 2008-2009ലെ രഞ്ജി ട്രോഫി ഫൈനലിലാണ് ഭുവി ഈ നേട്ടം സ്വന്തം പേരിലാക്കിയത്. സച്ചിന്‍ മുംബൈക്കായും ഭുവി ഉത്തര്‍ പ്രദേശിനായും കളിച്ചപ്പോഴാണ് ഈ നേട്ടം.

നാലാമനായി ക്രീസിലെത്തിച്ച സച്ചിന്‍ 15 പന്തുകള്‍ നേരിട്ടാണ് ഡെക്കിന് പുറത്തായത്. സച്ചിന്‍ രഞ്ജി ട്രോഫിയില്‍ ഡെക്കായത് ഈ മത്സരത്തില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സച്ചിനെ രഞ്ജി ട്രോഫിയില്‍ ഡെക്കിന് പുറത്താക്കിയ ആദ്യ ബൗളറെന്ന അഭിമാന നേട്ടം ഭുവിക്ക് മാത്രം അവകാശപ്പെട്ടതാവുന്നു. സച്ചിനെതിരേ ഈ അതുല്യ നേട്ടം സ്വന്തമാക്കിയ ബൗളറുടെ വിക്കറ്റ് നേടി അര്‍ജുന്‍ വരവറിയിച്ചത് കാലം കാത്തുവെച്ച കാവ്യ നീതി.

അര്‍ജുന്റെ ബൗളിങ് പ്രകടനത്തിന് സാക്ഷിയായി സച്ചിനും ഡെഗൗട്ടിലുണ്ടായിരുന്നു. ഭുവനേശ്വറെ പുറത്താക്കി അര്‍ജുന് തുടങ്ങാനായത് സച്ചിനെ സംബന്ധിച്ചും അഭിമാന നിമിഷം തന്നെയാണ്. സച്ചിന്റെ മകനെന്ന സല്‍പ്പേരിന് കളങ്കം വീഴ്ത്താതിരിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അര്‍ജുന് മുന്നിലുള്ളത്. പന്തെറിയാനെത്തുമ്പോഴെല്ലാം ഈ സമ്മര്‍ദ്ദം സ്വാഭാവികമായും വേട്ടയാടുമെന്നുറപ്പ്.

arjun tendulkar, mi

എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ ആദ്യ രണ്ട് മത്സരത്തിലും അര്‍ജുന് സാധിച്ചു. മുംബൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റ മത്സരം. ഈ മത്സരത്തില്‍ രണ്ട് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത അര്‍ജുന് വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഹൈദരാബാദിനെതിരേ 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്.

അര്‍ജുന്‍ പവര്‍പ്ലേയിലും ഡെത്ത് ഓവറിലും പന്തെറിഞ്ഞിട്ടും ഒമ്പത് ഡോട്ട്‌ബോളുകള്‍ സൃഷ്ടിക്കാനായി എന്നത് താരത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നു. മികച്ച ലൈനും ലെങ്തും സ്വിങ്ങും അര്‍ജുന്റെ ബൗളിങ്ങിലുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ പ്രതീക്ഷിച്ച വേഗം സൃഷ്ടിക്കാനാവുന്നില്ല. നിലവില്‍ 125 ആണ് അര്‍ജുന്റെ ശരാശരി വേഗം. 132 ആണ് മികച്ച വേഗം. ഈ വേഗംകൊണ്ട് മുന്നോട്ട് പോവുക പ്രയാസമാണ്.

മികച്ച റണ്ണപ്പെടുക്കുന്നുണ്ടെങ്കിലും ഇതിന്റെ വേഗം അര്‍ജുന്റെ ബൗളിങ്ങിലില്ല. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളിലും ഭാവിയിലും അര്‍ജുന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് ബൗളിങ് വേഗം മെച്ചപ്പെടുത്തുകയെന്നതാണ്.

Story first published: Wednesday, April 19, 2023, 12:30 [IST]
Other articles published on Apr 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+