For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 16 ഓവറില്‍ 168, നാലോവറില്‍ 32 റണ്‍സ് മാത്രം! ടൈം ഔട്ടിനു ശേഷം ഒത്തുകളി?

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ തുടക്കത്തിനു ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് തകര്‍ച്ചയില്‍ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഒരു ഘട്ടത്തില്‍ 2200-230 റണ്‍സെങ്കിലും ഹൈദരാബാദ് അനായാസം നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വെറും 200 റണ്‍സെടുക്കാനേ ഓറഞ്ച് ആര്‍മിക്കു സാധിച്ചുള്ളൂ. അവസാനത്തെ നാലോവറില്‍ നാലു വിക്കറ്റുകള്‍ ഹൈദരാബാദ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഒമ്പതു വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും അവസാനത്തെ നാലോവറില്‍ 32 റണ്‍സ് മാത്രമേ ഹൈദരാബാദിനു നേടാന്‍ കഴിഞ്ഞുള്ളൂ.

surya markram

16 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹൈദരാബാദ് ഒരു വിക്കറ്റിനു 168 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഈ ഘട്ടത്തിലാണ് അംപയര്‍ ടൈം ഔട്ട് വിളിക്കുന്നത്. അതിനു ശേഷം ഗ്രൗണ്ടില്‍ കണ്ടത് ഹൈദരാബാദിന്റെ ലക്ഷ്യബോധമില്ലാത്ത വിരസമായ ബാറ്റിങായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ഡെത്ത് ഓവറില്‍ ഏറ്റവും മോശം ബൗളിങ് റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് മുംബൈ. പക്ഷെ ഈ കളിയില്‍ അവിശ്വസനീയ ബൗളിങായിരുന്നു ഡെത്ത് ഓവറില്‍ മുംബൈയുടേത്.

യുവ പേസര്‍ ആകാശ് മധ്വാളാണ് 17ാം ഓവര്‍ ബൗള്‍ ചെയ്തത്. ക്രീസില്‍ നിലയുറപ്പിച്ച് സെഞ്ച്വറിയിലേക്കു കുതിച്ച മായങ്ക് അഗര്‍വാളും (82) വമ്പനടിക്കാരനായ ഹെന്‍ഡ്രിച്ച് ക്ലാസെനുമായിരുന്നു (8) ക്രീസില്‍. 17ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ക്ലാസെന്‍ ബൗണ്ടറിയടിച്ചെങ്കിലും നാലാമത്തെ ബോളില്‍ മായങ്ക് പുറത്തായത്. ഈ ഓവറില്‍ ഹൈദരാബാദിനു ലഭിച്ചത് ആറു റണ്‍സ് മാത്രം. 18ാം ഓവര്‍ മുംബൈ ടീമിലെ തല്ലുകൊള്ളിയായ ക്രിസ് ജോര്‍ഡനായിരുന്നു.

ആദ്യത്തെ മൂന്ന് ബോളില്‍ മൂന്ന് റണ്‍സ് മാത്രമേ അദ്ദേഹം നല്‍കിയുള്ളൂ. നാലാമത്തെ ബോളില്‍ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെ (1) ജോര്‍ഡന്‍ പുറത്താക്കുകയും ചെയ്തു. ഒരു ബൗണ്ടറി പോലും ഈ ഓവറില്‍ ഹൈദരാബാദ് നേടിയില്ല. ആറു റണ്‍സ് മാത്രമേ അവര്‍ക്കു ഓവറില്‍ ലഭിച്ചുള്ളൂ.

jordan

19ാം ഓവര്‍ മധ്വാൡനാണ് ലഭിച്ചത്. ഈ ഓവറിലും റണ്ണെടുക്കാനാവാതെ ക്രീസിലുണ്ടായിരുന്ന ക്ലാസെനും ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും പാടുപെട്ടു. ആദ്യത്തെ നാലു ബോളില്‍ (രണ്ടു നോ ബോള്‍) ആറു റണ്‍സ് മാത്രമേ ഹൈദരാബാദിനു ലഭിച്ചുള്ളൂ. അവസാനത്തെ രണ്ടു ബോളുകളില്‍ ക്ലാസെനും (18) പുതുതായി ക്രീസിലെത്തിയ ഹാരി ബ്രൂക്കും (0) ബൗള്‍ഡാവുകയും ചെയ്തു.

ജോര്‍ഡനായിരുന്നു 20ാമത്തെ ഓവര്‍. ആദ്യത്തെ രണ്ടു ബോളില്‍ മൂന്നു റണ്‍സ്. മൂന്നാമത്തെ ബോളില്‍ സന്‍വീര്‍ സിങ് ബൗണ്ടറി നേടി. 20 ബോളുകള്‍ക്കു ശേഷം ഹൈദരാബാദിന്റെ ആദ്യത്തെ ബൗണ്ടറി കൂടിയായിരുന്നു ഇത്. 20ാം ഓവറിലെ അവസാന ബോളില്‍ മാര്‍ക്രം സിക്‌സറടിച്ചതോടെയാണ് ഹൈദരാാദ് 200 റണ്‍സ് തികച്ചത്. 14 റണ്‍സാണ് ഈ ഓവറില്‍ നേടിയത്.

ഹൈദരാബാദിന്റെ ഇന്നിങ്‌സിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതു ഒത്തുകളി തന്നെയാണന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മല്‍സരം എങ്ങനെ ഒത്തുകളിക്കാമെന്നു മുംബൈ ഇന്ത്യന്‍സ് കാണിച്ചുതന്നു. രോഹിത് ശര്‍മയ്ക്കു നാണമില്ലേ?

16ാം ഓവറിലെ ടൈം ഔട്ടിനു ശേഷമാണ് ഒത്തുകളി ആരംഭിച്ചത്. ഹൈദരാബാദ് ഇന്നിങ്‌സിലെ അവസാനത്തെ ബ്രേക്കിനു ശേഷമാണ് ഒത്തുകളി നടന്നിരിക്കുന്നത്. അംബാനി പണമെറിഞ്ഞ് ഹൈദരാബാദിനെ വിലയ്ക്കു വാങ്ങുകയായിരുന്നു. എന്നിങ്ങനെയായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Story first published: Sunday, May 21, 2023, 17:58 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+