Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജയ് ജയ്‌സ്വാള്‍... 53 ബോളില്‍ സെഞ്ച്വറി! ഇവനാണ് താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു ഐപിഎല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വ്വറിയുമായി അടിവരയിട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. മുംബൈ ഇന്ത്യന്‍സിനെതിരേ വെറും 53 ബോളുകളില്‍ നിന്നായിരുന്നു താരം കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തന്റെ ബാറ്റിങ് പങ്കാളികളെ ഒന്നൊന്നായി നഷ്ടമായെങ്കിലും ജയ്‌സ്വാള്‍ മുംബൈയുടെ ഭീഷണിക്കു മുന്നില്‍ ഭയന്നില്ല.

തന്റെ സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയില്‍ മുംബൈയുടെ പേസ്, സ്പിന്‍ ആക്രമണത്തെ 21കാരന്‍ കൈകാര്യം ചെയ്തു. ഒടുവില്‍ ഏഴാമനായിട്ടാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. അപ്പോഴേക്കും 124 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. 62 ബോളുകളില്‍ നിന്നും 16 ബൗണ്ടറികളും എട്ടു സിക്‌സറുകളും ജയ്‌സ്വാള്‍ പറത്തി.

YASHASVI JASIWAL

ഐപിഎല്ലില്‍ സെഞ്ച്വറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍. അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറി, രഞ്ജി ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി, ഇറാനി കപ്പില്‍ ഡബിള്‍ സെഞ്ച്വറി, വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി, ഇന്ത്യന്‍ എ ടീമിനായി സെഞ്ച്വറി എന്നിവയ്ക്കു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപില്ലിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനവുമായി ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്.

ഈ മല്‍സരത്തിലെ സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ റണ്‍വേട്ടയിലും ജയ്‌സ്വാള്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 53.50 ശരാശരിയില്‍ 428 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ജയ്‌സ്വാളിന്റെ ഇന്നിങ്‌സിലുള്‍പ്പടുന്നു. സീസണില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ചതും അദ്ദേഹമാണ്. 56 ഫോറുകള്‍ ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്.

ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡിനൊപ്പവും യശസ്വി ജയ്‌സ്വാള്‍ എത്തിയിരിക്കുകയാണ്. 2021ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഓപ്പണര്‍ ജോസ് ബട്‌ലര്‍ കുറിച്ച 124 റണ്‍സായിരുന്നു നേരത്തേയുള്ള ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇതിനൊപ്പമാണ് ബട്‌ലറുടെ ഓപ്പണിങ് പങ്കാളി കൂടിയായ ജയ്‌സ്വാള്‍ എത്തിയത്.

yashasvi jaiswal

213 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിലെ 1000ാമത്തെ മല്‍സരമെന്ന വിശേഷണമുള്ള ഈ മാച്ചില്‍ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിനു രാജസ്ഥാന്‍ റോയല്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ വണ്‍മാന്‍ ഷോയാണ് റോയല്‍സിനെ വലിയ ടോട്ടലിലെത്തിത്തത്.

ജയ്്‌സ്വാളിനെ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാന്‍ സാധിച്ചില്ല. ജോസ് ബട്‌ലര്‍ 18ഉം നായകന്‍ സഞ്ജു സാംസണ്‍ 14ഉം ജേസണ്‍ ഹോള്‍ഡര്‍ 11ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 25 റണ്‍സാണ് റോയല്‍സ് ഇന്നിങ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍.

Story first published: Sunday, April 30, 2023, 21:42 [IST]
Other articles published on Apr 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+