For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തോല്‍വിക്ക് ഉത്തരവാദി സഞ്ജു തന്നെ! കാണിച്ചത് വലിയ മണ്ടത്തരങ്ങള്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും സംഭവിച്ച വലിയ അബദ്ധങ്ങളാണ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയത്തിലേക്കു തള്ളിയിട്ടത്. മുംബൈയിലെ വാംഖഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 212 റണ്‍സ് റോയല്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മുംബൈയ്ക്കു ആരും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം നേരത്തേ ഈ ഗ്രൗണ്ടില്‍ മറ്റൊരു ടീമും 200ന് മുകളില്‍ ചേസ് ചെയ്തു ജയിച്ച ചരിത്രമില്ല.

മാത്രമല്ല ഐപിഎല്ലില്‍ ഒരേയൊരു തവണ മാത്രമേ മുംബൈ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്ത് വിജയിച്ചുട്ടുമുള്ളൂ. റോയല്‍സിന്റെ ശക്തായ ബൗളിങ് നിരയും മുംബൈയുടെ വിജയസാധ്യത കുറച്ചിരുന്നു. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് റോയല്‍സിനു മേല്‍ മുംബൈ കത്തിക്കയറുകയായിരുന്നു. മൂന്നു ബോളുകളും ആറു വിക്കറ്റും ബാക്കിനില്‍ക്കെ മുംബൈ ചരിത്രം കുറിക്കുകയും ചെയ്തു.

SANJU-ROHIT

മുന്‍ മല്‍സരങ്ങളില്‍ ബ്രില്ല്യന്റ് ക്യാപ്റ്റനെന്നും എംഎസ് ധോണിയുയെ യഥാര്‍ഥ പിന്‍ഗാമിയെന്നും ആരാധകര്‍ വാഴ്ത്തിയ സഞ്ജു സാംസണ്‍ ഈ കളിയില്‍ അതു തിരുത്തിപ്പറയിക്കുന്നതാണ് കണ്ടത്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് പിഴവുകളാണ് കളിയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ കാരണത്താല്‍ തന്നെയാണ് റോയല്‍സിനു ഇങ്ങനെയൊരു വലിയ തിരിച്ചടിയും നേരിടേണ്ടി വന്നിരിക്കുന്നത്.

സഞ്ജു ചെയ്ത ആദ്യത്തെ അബദ്ധം ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്. മുന്‍ മല്‍സരങ്ങളില്‍ റണ്‍ചേസില്‍ ഒന്നിലൊഴികെ മറ്റെല്ലാ കളിയിലും റോയല്‍സ് തോറ്റുവെന്നത് ശരിതന്നെ. പക്ഷെ വാംഖഡെയില്‍, അതും രാത്രിയിലെ മല്‍സരത്തില്‍ ഒരു ക്യാപ്റ്റനും ആദ്യം ബാറ്റ് ചെയ്യാന്‍ ധൈര്യപ്പെടില്ല. താനായിരുന്നെങ്കില്‍ ബൗളിങായിരിക്കും തിരഞ്ഞെടുക്കുകയെന്നു മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

ടീം സെലക്ഷനിലാണ് സഞ്ജു മറ്റൊരു മണ്ടത്തരം കാണിച്ചത്. കഴിഞ്ഞ മല്‍സരങ്ങളില്‍ റോയല്‍സ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചത് ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ആദം സാംപ എന്നിവരുള്‍പ്പെട്ട സ്പിന്‍ ത്രയമായിരുന്നു. അതുകൊണ്ടു തന്നെ മുംബൈയ്‌ക്കെതിരേ സാംപ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ വേണ്ടിയിരുന്നു.

പക്ഷെ അദ്ദേഹത്തെ പുറത്തിരുത്തി റോയല്‍സ് വലിയൊരു അബദ്ധമാണ് വരുത്തിയത്. ഇതുവരെ നടന്ന മല്‍സരങ്ങളിലൊന്നും ബാറ്റിങിലോ, ബൗളിങിലോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കളിയാതെ പോയ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ക്കു പകരം സാംപയെയായിരുന്നു റോയല്‍സ് ഈ മാച്ചില്‍ ഇറക്കേണ്ടിയിരുന്നത്.

ഇംപാക്ട് പ്ലെയറുടെ കാര്യത്തിലും സഞ്ജു സാംസണ്‍ വലിയൊരു അബദ്ധം കാണിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഉജ്ജ്വലമായി ബൗള്‍ ചെയ്ത കുല്‍ദിപ് യാദവിനെ റോയല്‍സ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സിഎസ്‌കെയ്ക്കതിരേ മൂന്നോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കുല്‍ദിപ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

മികച്ച ഫോമിലുള്ള അദ്ദേഹത്തെ മാറ്റി നിര്‍ത്തിയ റോയല്‍സ് ഇംപാക്ട് പ്ലെയറായി മറ്റൊരു പേസറായ കുല്‍ദീപ് സെന്നിനെ കൡപ്പിക്കുകയായിരുന്നു. ഈ മാച്ചില്‍ ഒരോവറില്‍ 20 റണ്‍സാണ് സെന്‍ വിട്ടുകൊടുത്തത്. പിന്നീട് താരത്തെ ബൗള്‍ ചെയ്യിച്ചതുമില്ല.

RAJASTHAN ROYALS

ബൗളര്‍മാരെ ഉപയോഗിക്കുന്ന കാര്യത്തിലും മുംബൈയ്‌ക്കെതിരേ സഞ്ജുവിന്റെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിച്ചു. മുന്‍ മല്‍സരങ്ങളില്‍ തന്റെ ബൗളര്‍മാരെ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ഈ കളിയില്‍ സഞ്ജു ചില വലിയ മണ്ടത്തരങ്ങള്‍ വരുത്തി. അപകടകാരിയായ ടിം ഡേവിഡ് ക്രീസിലുള്ളപ്പോള്‍ അദ്ദേഹത്തിനു മീഡിയം പേസര്‍മാരെ ഇട്ടുകൊടുത്തത് വടികൊടുത്ത് അടിവാങ്ങുന്നതിനു തുല്യമാണ്.

കാരണം ഇത്തരം ബൗളര്‍മാരെ നേരിടുന്നതില്‍ മിടുക്കനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ സന്ദീപ് ശര്‍മയെയും ജേസണ്‍ ഹോള്‍ഡറെയും അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യിക്കാന്‍ പാടില്ലായിരുന്നു. പകരം കുറേക്കൂടി വേഗതയില്‍ ബൗള്‍ ചെയ്യുന്ന കുല്‍ദീപ് സെന്നിനെയും സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും പരീക്ഷിക്കാമായിരുന്നു.

ചഹലിനു മൂന്നോവര്‍ മാത്രമേ ഈ കളിയില്‍ നല്‍കിയിരുന്നുള്ളൂ. ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ഹോള്‍ഡര്‍ക്കാണ് സഞ്ജു അവസാന ഓവര്‍ നല്‍കിയത്. പകരം സ്ലോ ബൗളറായ ചഹലിന് ഓവര്‍ നല്‍കാമായിരുന്നു. കാരണം സ്പിന്നര്‍മാര്‍ക്കെതിരേ അത്ര അനായാസം ഷോട്ടുകള്‍ കളിക്കുന്നയാളുമല്ല ഡേവിഡ്. അതിനാല്‍ ചഹലായിരുന്നു 20ാം ഓവറില്‍ കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍.

Story first published: Monday, May 1, 2023, 8:09 [IST]
Other articles published on May 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+