Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിന്റെ 'കൊടും ചതി', രോഹിത് ഔട്ടല്ല! അംപയറും കൂട്ടുനിന്നു?

ഐപിഎല്ലില്‍ വാംഖഡെയില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍ വന്‍ വിവാദത്തിലായിരിക്കുകയാണ്. 36ാം പിറന്നാള്‍ ദിനത്തില്‍ ക്രീസിലിറങ്ങിയ മുംബൈ ക്യാപ്റ്റന് ബാറ്റിങില്‍ തിളങ്ങാനായിരുന്നില്ല. അഞ്ചു ബോള്‍ നേരിട്ട അദ്ദേഹം മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

രണ്ടാം ഓവറിലെ അവസാന ബോളില്‍ സന്ദീപ് ശര്‍മയാണ് രോഹിത്തിനെ ബൗള്‍ഡാക്കിയത്. ഒരു നക്ക്ള്‍ ബോളായിരുന്നു സന്ദീപ് പരീക്ഷിച്ചത്. രോഹിത്തിന് പക്ഷെ ബോള്‍ കണക്ട് ചെയ്യാനായില്ല, തുടര്‍ന്ന് ബോള്‍ ബേല്‍സിനെ ഉരുമ്മി സഞ്ജു സാംസണിന്റെ ഗ്ലൗസുകളിലെത്തുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായ രോഹിത് നിരാശയോടെ ക്രീസ് വിടുകയായിരുന്നു.

ROHIT SHARMA OUT

രോഹിത് അത് ബൗള്‍ഡാണെന്നായിരുന്നു വിധിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ സന്ദീപിന്റെ ബോള്‍ ബേല്‍സില്‍ തട്ടിയിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. വിക്കറ്റിനു പിന്നില്‍ വളരെ ക്ലോസായി നിന്ന സഞ്ജു സാംസണാണ് ബേല്‍സ് തട്ടി രോഹിത്തിനെ പുറത്താക്കിയതെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാദിക്കുന്നു. ഈ പുറത്താവലിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോസുമെല്ലാം പങ്കുവച്ചാണ് അവര്‍ ഇതു സമര്‍ഥിക്കുന്നത്.

ബോള്‍ ബേല്‍സിനെ കടന്നു പോവുമ്പോള്‍ ലൈറ്റ് തെളിഞ്ഞിട്ടില്ലെന്നും എന്നാല്‍ സഞ്ജു അതു ക്യാച്ച് ചെയ്തതിനു പിന്നാലെയാണ് ബേല്‍സില്‍ ലൈറ്റ് കത്തിയതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിന്റെ ഗ്ലൗസിന്റെ അരികില്‍ തട്ടി ബേല്‍സ് ഇളകുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അംപയര്‍ എന്തുകൊണ്ടാണ് സൈഡ് ആംഗിളില്‍ നിന്നും ഈ പുറത്താവല്‍ പരിശോധിക്കാതിരുന്നതന്നും ഇവര്‍ ചോദിക്കുന്നു.

രോഹിത്തിനെ ചതിച്ച് പുറത്താക്കുകയായിരുന്നുവെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് സഞ്ജു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മല്‍സരത്തില്‍ മുംബൈ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും സഞ്ജുവിന്റെ പ്രവൃത്തി മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിത് ശര്‍മയുടേത് നോട്ടൗട്ടാണെന്നു വ്യക്തമാണ്. ബോള്‍ സ്റ്റംപുകള്‍ക്കു മുകളിലൂടെയാണ് പോയിരിക്കന്നത്. സഞ്ജു ബേല്‍സ് തൊടുകയുമായിരുന്നു. ഔട്ട് നല്‍കിയ ശേഷം വശത്തു നിന്നുള്ള ആംഗിള്‍ അംപയര്‍ പരിശോധിക്കുക പോലും ചെയ്തില്ല. എന്തു ദുരന്തം അംപയറിങാണിത്?

ROHIT SHARMA BOWLED

photo credit

രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നോട്ടൗട്ടാണ്. റീപ്ലേ കണ്ടാല്‍ നിങ്ങള്‍ക്കു അതു വ്യക്തമാവും. സഞ്ജു സാംസണിന്റെ കൈവിരല്‍ പിന്നില്‍ നിന്നും ബേല്‍സില്‍ തട്ടുകയായിരുന്നു. ഈ മല്‍സരത്തിലെ മറ്റൊരു വലിയ വിവാദമാണ് രോഹിത് ശര്‍മയുടെ പുറത്താവല്‍. ബോളാണോ ബേല്‍സ് നീക്കം ചെയ്തത്? അല്ലെങ്കില്‍ സഞ്ജുവിന്റെ ഗ്ലൗസ് അത് തള്ളിയിട്ടതാണോ? എന്തുകൊണ്ടാണ് രോഹിത് ശര്‍മ റിവ്യു ചെയ്യാതിരുന്നത്?

രോഹിത് ശര്‍മയുടെ പുറത്താവല്‍ വീഡിയോ കാണാം

ഐപിഎല്ലില്‍ വീണ്ടും വളരെ താഴ്ന്ന നിലവാരത്തിലുള്ള അംപയറിങാണ് സംഭവിച്ചിരിക്കുന്നത്. സഞ്ജു സാംസണിന്റെ ഗ്ലൗസില്‍ എവിടെയോ തട്ടിയാണ് ബേല്‍സ് ഇളകിയതെന്നു വ്യക്തമാാണ്. ഏറ്റവും നിര്‍ഭാഗ്യവാനായ ബാറ്ററാണ് രോഹിത് ശര്‍മ. ബിസിസിഐ എന്താണിത്? അംപയറിങ് ദയനീയം തന്നെ. സഞ്ജു സാംസണിന്റെ ഗ്ലൗസില്‍ തട്ടിയാണ് ബേല്‍സ് ഇളകിയത്. സഞ്ജു സാംസണ്‍ ബോള്‍ പിടിച്ചെടുക്കുകയും സ്വയം ബേല്‍സ് തട്ടുകയുമായിരുന്നു. ശരിക്കും ചതിയന്‍ തന്നെയാണ് അദ്ദേഹമെന്നും ആരാധകര്‍ വിമര്‍ശിച്ചു.

അതേസമയം, വാംഖഡെയില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ട നടത്തിയാണ് രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് മലര്‍ത്തിയടിച്ചത്. ഈ വിജയത്തോടെ പ്ലേഓഫ് സാധ്യത മുംബൈ നിലനിര്‍ത്തുകയും ചെയ്തിരുന്നു. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു റോയല്‍സ് നല്‍കിയത്. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടക്കുകയും ചെയ്തു.

Story first published: Monday, May 1, 2023, 6:51 [IST]
Other articles published on May 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+