For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആ വിക്കറ്റ് പ്രതീക്ഷ നല്‍കി, കളി കൈവിട്ടത് എവിടെയെന്ന് പറഞ്ഞ് സഞ്ജു

മുംബൈ ഇന്ത്യന്‍സിനെതിരായ ത്രില്ലിങ് മാച്ചില്‍ പൊരുതി വീണതിന്റെ നിരാശയിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന ഐപിഎല്ലിലെ 1000ാമത്തെ മാച്ചില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് രോഹിത് ശര്‍മയും സംഘവും ചരിത്രമെഴുതിയത്.

213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുംബൈ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. എവിടെയാണ് മല്‍സരം റോയല്‍സില്‍ നിന്നും വഴുതിപ്പോയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു. മല്‍സരശേഷം രവി ശാസ്ത്രിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

RAJASTHAN ROYALS

ടൈംഔട്ടില്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങിനെക്കുറിച്ചും ഈ സാഹചര്യത്തില്‍ അവര്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുമായിരുന്ന ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതിനെതിരേ പോരാടുന്നതിനെക്കുറിച്ചാണ് ടീമംഗങ്ങളുമായി സംസാരിച്ചത്. ഒരു വിക്കറ്റ് നേടിയാല്‍ കളിയിലേക്കു തിരിച്ചുവരാമെന്നും അവരോടു പറഞ്ഞു. ഞങ്ങള്‍ക്കു അതു സാധിക്കുകയും ചെയ്തിരുന്നു. പക്ഷെ ടിം ഡേവിഡിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സ് കളി കൈവിട്ടുപോവാന്‍ കാരണമായെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

മല്‍സരത്തിന്റെ അവസാന ഘട്ടത്തിലേക്കു പിച്ചില്‍ നല്ല ഈര്‍പ്പമുണ്ടായിരുന്നു. ബോളില്‍ നനവ് അനുഭവപ്പെടുകയും ചെയ്തിരുന്നു. ഞങ്ങള്‍ ഇതു പ്രതീക്ഷിച്ചതാണ്. എങ്കിലും അത്ര മാത്രം ഈര്‍പ്പമില്ലായിരുന്നു. നേരിയ നനവ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്കു ഇത്തരം സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്തു പരിചയമുള്ളതാണെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്നും പല കാര്യങ്ങളും ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയിച്ച മല്‍സരങ്ങളില്‍ നിന്നു മാത്രമല്ല ജയത്തിന് തൊട്ടരികെ വരെയത്തിയ മല്‍സരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഞങ്ങളുടെ ടീമിലെ താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ പരാതികളൊന്നുമില്ല. മല്‍സരഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കും. പക്ഷെ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ എനിക്കു വളരെയധികം അഭിമാനമുണ്ട്. ഞങ്ങള്‍ മുന്നോട്ടുള്ള പ്രക്രിയയിലും നിയന്ത്രണത്തിലുള്ള കാര്യങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അവസാനം വരെ പോരാടുകയും ചെയ്യുമെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

TIM DAVID

കരിയറിലെ കന്നി ഐപിഎല്‍ സെഞ്ച്വറി കുറിച്ച യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്നത്തെ കളിയിലേതു പോലെയുള്ള ഒരു ഇന്നിങ്‌സ് യശസ്വിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അവസാന മല്‍സരത്തില്‍ അവന്‍ 70 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. വളരെ സ്‌പെഷ്യലായ ഒരു ഇന്നിങ്‌സ് അടുത്തെത്തിയിരിക്കുകയാണെന്നു നമുക്കെല്ലാം അറിയാമായിരുന്നു. നിര്‍ഭാഗ്യവശാല്‍ യശസ്വിയുടെ ഇന്നിങ്‌സിനു ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. പക്ഷെ വ്യക്തിപരമായി അവന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

ടോസിനു ശേഷം സഞ്ജു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. താനടക്കം ബാറ്റിങ് നിരയിലെ എല്ലാവരും ഫ്‌ളോപ്പായിട്ടും റോയല്‍സിനു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. യശസ്വി ജയ്‌സ്വാളിന്റെ (124) ഗംഭീര ഇന്നിങ്‌സായിരുന്നു ഇതിനു സഹായിച്ചത്.

62 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറുകളും എട്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റണ്‍ചേസില്‍ മുംബൈയുടെ തുടക്കം പാളിയെങ്കിലും സൂര്യകുമാര്‍ യാദവ് (55), ടിം ഡേവിഡ് (45*), കാമറൂണ്‍ ഗ്രീന്‍ (44) എന്നിവരുടെ വെടിക്കെട്ട് 19.3 ഓവറില്‍ നാലു വിക്കറ്റിനു മുംബൈയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ജയ്‌സ്വാളാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Monday, May 1, 2023, 9:47 [IST]
Other articles published on May 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+