ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള മാച്ചില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പുറത്താവലുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ പുതിയ വീഡിയോ പുറത്ത വന്നിരിക്കുകയാണ്. സഞ്ജു നിരപരാധിയാണെന്നും രോഹിത്തിന്റേത് ക്ലീന്‍ ബൗള്‍ഡ് തന്നെയാണെന്നുമാണ് ഈ വീഡിയോയില്‍ വ്യക്തമായിരിക്കുന്നത്.
ഇതോടെ സഞ്ജു ചതിച്ചെന്നും രോാഹിത് നോട്ടൗട്ട് ആയിരുന്നുവെന്നുമുള്ള മുംബൈ ഫാന്‍സിന്റെ ആരോപണങ്ങളാണ് തകര്‍ന്നിരിക്കുന്നത്. പുതിയ വീഡിയോ വന്നതോടെ രോഹിത് ഫാന്‍സിനെതിരേ സഞ്ജുവിന്റെയും റോയല്‍സിന്റെയും ആരാധകരും ആഞ്ഞടിച്ചിരിക്കുകയാണ്.

213 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം തേടി ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഇറങ്ങിയ രോഹിത് ശര്‍മ രണ്ടാം ഓവറിലെ അവസാന ബോളിലാണ് പുറത്തായത്. പേസര്‍ സന്ദീപ് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. സന്ദീപ് ഈ ബോള്‍ ചെയ്യുമ്പോള്‍ വിക്കറ്റിനു കൂടുതല്‍ ക്ലോസായിട്ടാണ് സഞ്ജു വിക്കറ്റ് കാത്തിരുന്നത്. സന്ദീപ് പരീക്ഷിച്ച നക്ക്ള്‍ ബോളിനെതിരേ ഒരു നിമിഷം എന്തു ചെയ്യണമെന്ന് രോഹിത് ആലോചിക്കുമ്പോഴേക്കും ബേല്‍സില്‍ ലൈറ്റ് തെളിഞ്ഞിരുന്നു. ബോള്‍ സ്റ്റംപുകളില്‍ തട്ടിയിരുന്നില്ല. പകരം ബേല്‍സില്‍ ചെറുതായി ഉരസി വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ ഗ്ലൗസുകളിലെത്തുകയായിരുന്നു.
പക്ഷെ മുന്നില്‍ നിന്നുള്ള ആംഗിളില്‍ നിന്നും നോക്കുമ്പോള്‍ സഞ്ജു വിക്കറ്റിന് കൂടുതല്‍ അടുത്തു നിന്നതിനാല്‍ തന്നെ പലരും സംശയം പ്രകടിപ്പിച്ചു. ബോള്‍ ക്യാച്ച് ചെയ്ത ശേഷം സഞ്ജുവിന്റെ ഗ്ലൗസ് ബേല്‍സില്‍ തട്ടിയതായും അതിനു ശേഷമാണ് ലൈറ്റ് തെളിഞ്ഞതെന്നുമായിരുന്നു പലരുടെയും വാദം. അംപയര്‍ എന്തുകൊണ്ടാണ് വശത്തു നിന്നുള്ള ആംഗിള്‍ പോലും പരിശോധിക്കാതെ ഔട്ട് വിധിച്ചതെന്നും ആരാധകരില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് പുറത്തു വന്നിരിക്കുന്ന വീഡിയോ.

Screen shot
സന്ദീപെറിഞ്ഞ ബോള്‍ തട്ടിയാണ് ബേല്‍സ് ഇളകിയതെന്നും ഇതിനു ശേഷമാണ് ബോള്‍ സഞ്ജുവിന്റെ കൈകളിലെത്തിയതെന്നും വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല മുന്നില്‍ നിന്നുള്ള ആംഗിളില്‍ നിന്നും കാണുന്നതു പോലെ അത്ര വിക്കറ്റിനു അത്ര അടുത്തായല്ല സഞ്ജു നിന്നതെന്നും അദ്ദേഹത്തിന്റെ ഗ്ലൗസോ, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ സ്റ്റംപുകളില്‍ തട്ടിയിട്ടില്ലെന്നും ഈ വീഡിയോയില്‍ കാണാം. രോഹിത്തിന്റെയും മുംബൈയുടെയും ആരാധകരുടെ ആക്രമണത്തില്‍ മൗനം പാലിച്ച സഞ്ജുവിന്റെയും റോയല്‍സിന്റെയും ഫാന്‍സ് ഈ വീഡിയോ വന്നതോടെ സട കുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.
സന്ദീപ് ശര്‍മയുടെ ബൗളിങില്‍ രോഹിത് ശര്‍മ ബൗള്‍ഡാവുന്ന വീഡിയോ കാണാം
രോഹിത് ശര്‍മയുടെ ഫാന്‍സ് ഇനിയും ഉറക്കെ കരയൂ, അത് വ്യക്തമായും ഔട്ട് തന്നെയാണെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ആരാണ് ഇത് ചെയ്തത്? സഞ്ജു സാംസണെങ്കില്‍ പിന്നെ ആരു ചെയ്തു? രോഹിത് ശര്‍മയുടേത് നോട്ടൗട്ട് തന്നെയാണ്. സഞ്ജു സാംസണിനെ രക്ഷിക്കാന്‍ ശ്രമിക്കേണ്ട.
ഈ മല്‍സരത്തിലുടനീളം വശങ്ങളില്‍ നിന്നുള്ള ആംഗിളില്‍ നിന്നും കാണിച്ചിട്ടില്ല. നിങ്ങള്‍ക്കു ഇതു എവിടെ നിന്നും ലഭിച്ചു? രോഹിത് ശര്‍മയുടെ ഫാന്‍സ് ഇതൊന്നും അംഗീകരിക്കാന്‍ പോവുന്നില്ല. വീഡിയോ ക്ലിയറല്ലെന്നും ഇതു എഡിറ്റ് ചെയ്തത് ആണെന്നുമൊക്കെ അവര്‍ വാദിച്ചു കൊണ്ടിരിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണിന്റെ ഷൂസ് സ്റ്റംപുകളില്‍ ടച്ച് ചെയ്തിട്ടുണ്ടോയെന്നതിനെക്കുറിച്ച് എന്തു തോന്നുന്നു? ഈ തരത്തിലുള്ള വിവാദ തീരുമാനങ്ങള്‍ തേര്‍ഡ് അംപയര്‍ക്കു വിടുകയാണ് ചെയ്യേണ്ടത്. സഞ്ജു സാംസണിനു പങ്കില്ലെങ്കില്‍ കാറ്റ് കാരണമോ, മറ്റോയാണോ ബേല്‍സ് ഇളകിപ്പോയത്? സഞ്ജു സാംസണ്‍ ഒരു ചതിയനല്ല, മാന്യനാണെന്നു ഇതു കാണിച്ചു തന്നിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.