Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്തൊരടി, ഇതിലും മികച്ച ടി20 ബാറ്റ്‌സ്മാനില്ല! സൂര്യയാണ് താരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയെ തകര്‍ത്തടുക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റിന് 199 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 21 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് തട്ടകത്തില്‍ മുംബൈ തകര്‍പ്പന്‍ ജയം നേടിയെടുത്തത്.

മത്സരത്തില്‍ മുംബൈക്ക് അനായാസ ജയമൊരുക്കിയത് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സൂര്യ 35 പന്തില്‍ 83 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 237.14 സ്‌ട്രൈക്കറേറ്റിലാണ് സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. ആര്‍സിബി ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന ബാറ്റിങ് പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്.

suryakumar yadav

ഇപ്പോഴിതാ സൂര്യയുടെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലുള്‍പ്പെടെ വിമര്‍ശനം നേരിട്ട താരമാണ് സൂര്യകുമാര്‍. എന്നാല്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞ സൂര്യയെ ഇനി പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അസാധ്യമായത് സാധ്യമാക്കുന്ന സൂര്യയാണ് നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഈ സീസണില്‍ മൂന്ന് തവണയാണ് മുംബൈ 200ന് മുകളില്‍ വിജയലക്ഷ്യം പിന്തുടരുന്നത്. ഇതില്‍ മൂന്നിലും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്കായി. രാജസ്ഥാനെതിരേ 29 പന്തില്‍ 55, പഞ്ചാബിനെതിരേ 31 പന്തില്‍ 66, ആര്‍സിബിക്കെതിരേ 35 പന്തില്‍ 83 എന്നിങ്ങനെയാണ് സൂര്യയുടെ പ്രകടനം. ഇത്രയും ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിക്കുകയും തന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്ന മറ്റൊരു ബാറ്റ്‌സ്മാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

57, 23, 55, 66, 26, 83 എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്‌സിലെ സൂര്യയുടെ പ്രകടനം. സൂര്യയുടെ ബാറ്റിങ് മികവിനോടൊപ്പം നില്‍ക്കാന്‍ നിലവില്‍ ആരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിന് ആവിശ്യമുള്ളപ്പോഴെല്ലാം സൂര്യ ഉദിച്ചുയരുമെന്നും ടി20യുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ബെസ്റ്റ് ബാറ്റ്‌സ്മാന്‍ സൂര്യയെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. സൂര്യയെക്കാള്‍ മികച്ച ടി20 ബാറ്റ്‌സ്മാനെ കാട്ടിത്തരാന്‍ ചാറ്റ്ജിപിടിയോട് ചോദിച്ചപ്പോള്‍ ഇറര്‍ എന്നാണ് റിപ്ലേ കിട്ടിയതെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടാണ് സൂര്യകുമാര്‍ യാദവ് മുന്നോട്ട് പോകുന്നത്. 15ാം ഓവറിലെ മൂന്നാം പന്തില്‍ വനിന്‍ഡു ഹസരങ്കയെ സിക്‌സര്‍ പായിച്ചാണ് സൂര്യകുമാര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 119 ഇന്നിങ്‌സില്‍ നിന്ന് 3020 റണ്‍സാണ് സൂര്യ നേടിയത്. 30.51 ശരാശരിയും 141.45 സ്‌ട്രൈക്കറേറ്റും സൂര്യക്കുണ്ട്. മുംബൈയുടെ റണ്‍വേട്ടക്കാരില്‍ നാലാമനാണ് സൂര്യ. രോഹിത് ശര്‍മ (4900), കറെന്‍ പൊള്ളാര്‍ഡ് (3412), അമ്പാട്ടി റായിഡു (2416) എന്നിവരാണ് സൂര്യക്ക് മുന്നിലുള്ളത്.

suryakumar yadav

മത്സരശേഷം വിരാട് കോലി സൂര്യകുമാറിനെ അഭിനന്ദിച്ചിരുന്നു. രണ്ട് പേരും കെട്ടിപ്പിടിച്ച് ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ ആര്‍സിബിക്കെതിരേ കളിച്ചപ്പോള്‍ ഒരു തവണ സൂര്യയെ സ്ലെഡ്ജ് ചെയ്യാന്‍ കോലി ശ്രമിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യയുടെ ടി20 ടീമിന്റെ നട്ടെല്ലായി മാറാന്‍ സൂര്യകുമാറിന് സാധിച്ചു. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കാന്‍ സൂര്യക്ക് സാധിക്കുന്നു.

ആര്‍സിബിക്കെതിരായ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും സജീവമായി. രോഹിത് ശര്‍മ ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുമ്പോഴും അതിനെ മറികടന്ന് ടീമിന് മുന്നേറാന്‍ സൂര്യകുമാറിന്റെ പ്രകടനം സഹായിക്കുന്നു. തിലക് വര്‍മയുടെ അഭാവത്തില്‍ നേഹല്‍ വദേരയുടെ പ്രകടനവും കൈയടി അര്‍ഹിക്കുന്നതാണ്.

Story first published: Wednesday, May 10, 2023, 6:54 [IST]
Other articles published on May 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+