Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയ്ക്കു 12ാമനെ നഷ്ടം! 45 ബോളില്‍ 50 ആരെടുക്കും? ഇനി ആര്‍സിബി 200 നേടും

ഐപിഎല്ലില്‍ സൂപ്പര്‍ പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ റണ്‍മെഷീന്‍ വിരാട് കോലി. മുംബൈയിലെ വാംഖഡെയില്‍ നടന്ന ഡു ഓര്‍ ഡൈ മാച്ച് ഇരുടീമുകള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വിജയിക്കുന്ന ടീമിനു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനും പ്ലേഓഫ് സാധ്യത നിലനിര്‍ത്താനും സാധിക്കും. തോല്‍ക്കുന്നവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്യും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ വലിയൊരു ഇന്നിങ്‌സ് കോലിയില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തി വെറും ഒരു റണ്‍സ് മാത്രമെടുത്ത് ആദ്യ ഓവറില്‍ തന്നെ കോലി ക്രീസ് വിടുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫാണ് ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ കോലിയെ മടക്കിയത്.

VIRAT KOHLI DISMISS

ഉജ്ജ്വല ബൗളിങായിരുന്നു ബെറന്‍ഡോര്‍ഫ് ഈ ഓവറില്‍ കാഴ്ചവച്ചത്. ആദ്യത്തെ രണ്ടു ബോളിലും സ്‌ട്രൈക്ക് നേരിട്ട കോലിയെ അക്കൗണ്ട് തുറക്കാന്‍ പേസര്‍ അനുവദിച്ചില്ല. മൂന്നാമത്തെ ബോളില്‍ സിംഗിളെടുത്ത് കോലി അക്കൗണ്ട് തുറന്നു. അടുത്ത ബോളില്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ഗോള്‍ഡന്‍ ഡെക്കാവേണ്ടതായിരുന്നു.

ബെറന്‍ഡോര്‍ഫിന്റെ ഫുള്‍ ടോസ് ഡുപ്ലെസി ഫ്‌ളിക്ക് ചെയ്തപ്പോള്‍ മിഡ്ഓഫില്‍ നെഹാല്‍ വദേരയുടെ കൈകളിലേക്കാണ് വന്നത്. പക്ഷെ താരത്തിന്റെ കൈകള്‍ക്കിടയിലൂടെ ബോള്‍ വഴുതിപ്പോവുകയായിരുന്നു. രോഷത്തോടെ ആക്രോശിച്ചായിരുന്നു രോഹിത് ഇതിനോടു പ്രതികരിച്ചത്.

പക്ഷെ തൊട്ടടുത്ത ബോളില്‍ തന്നെ കോലിയെ പുറത്താക്കി ബെറന്‍ഡോര്‍ഫ് മുംബൈ ക്യാംപിനെ ആഹ്ലാദത്തിലാക്കി. ക്രീസിനു പുറത്തേക്കു ചാടിയറങ്ങി കോലി വമ്പന്‍ ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ കണക്ട് ചെയ്യാനായില്ല. ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളില്‍. മുംബൈ താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നല്‍കിയില്ല. തുടര്‍ന്ന് രോഹിത് റിവ്യു എടുക്കുകയായിരുന്നു. തീരുമാനം അനുകൂലമായതോടെ കോലിക്കു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

VIRAT KOHLI

വിരാട് കോലി നേരത്തേ പുറത്തായതിനോടു സോഷ്യല്‍ മീഡിയയില്‍ രസകരമായ രീതിയിലായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. ഈ സീസണില്‍ കോലിയുടെ മോശം സ്‌ട്രൈക്ക് റേറ്റിനെ കളിയാക്കിക്കൊണ്ടായിരുന്നു പലരെയും പ്രതികരണം. എതിര്‍ ടീമിലെയല്ല, 45 ബോളില്‍ 50 റണ്‍സെടുക്കുന്ന സ്വന്തം ടീമിലെ 12ാമനെയാണ് മുംബൈ ഇന്ത്യന്‍സിനു നഷ്ടമായിരിക്കുന്നത്.

ഇത്തവണ വിരാട് കോലി നേരത്തേ പുറത്തായത് ആര്‍സിബിയുടെ ഭാഗ്യം. ഇതു അവരെ 200 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ സഹായിക്കും. നിര്‍ഭാഗ്യവശാല്‍ 45 ബോളില്‍ ഫിഫ്റ്റിയാണ് ആര്‍സിബിക്കു നഷ്ടമായിരിക്കുന്നത്. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

വിരാട് കോലിയുടെ പുറത്താവല്‍ ആര്‍സിബിയെ സംബന്ധിച്ച് നല്ലതാണ്. അല്ലെങ്കില്‍ ഇത്തരമൊരു പിച്ചില്‍ 40 ബോളില്‍ 50 റണ്‍സുമായി സ്‌കോറിങിനു വേഗത കുറയ്ക്കുമായിരുന്നു. ഇനി ആര്‍സിബി വലിയൊരു ടോട്ടല്‍ തന്നെ നേടും. മുംബൈ ഇന്ത്യന്‍സിനു എന്തിനാണ് വിരാട് കോലിയുടെ പുറത്താവലില്‍ ഇത്ര സന്തോഷം.

നിങ്ങള്‍ സ്വന്തം ടീമിലെ 12ാമനെയാണ് നഷ്ടമാക്കിയിരിക്കുന്നത്. ഫഫ് ഡുപ്ലെസിയുടെ വിക്കറ്റായിരുന്ന മുംബൈ ഇന്ത്യന്‍സിനു വേണ്ടിയിരുന്നത്. വിരാട് കോലി ക്രീസില്‍ തുടര്‍ന്ന് 45 ബോളില്‍ 50 റണ്‍സെടുത്താലും കുഴപ്പമില്ലായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Tuesday, May 9, 2023, 20:24 [IST]
Other articles published on May 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+