Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 10 ബോളില്‍ 12, കേദാര്‍ വല്ലാത്ത ഇംപാക്ട് പ്ലെയര്‍ തന്നെ! ആര്‍സിബി ഇത്ര മണ്ടന്‍മാരോ?

മുംബൈ ഇന്ത്യന്‍സുമായുളള ഐപിഎല്‍ മാച്ചില്‍ ഇന്ത്യയുടെ മുന്‍ താരം കേദാര്‍ ജാദവിനെ ഇംപാക്ട് പ്ലെയറായി ഇറക്കി വലിയ മണ്ടത്തരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാ്ംഗ്ലൂര്‍ കാണിച്ചക്. ഒരു ഘട്ടത്തില്‍ 220-230 റണ്‍സെങ്കിലും നേടുമെന്നു കരുതിയ ആര്‍സിബി 200 റണ്‍സ് പോലും തികയ്ക്കാതെയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ആറു വിക്കറ്റിനു 199 റണ്‍സാണ് ആര്‍സിബിക്കു നേടാനായത്. വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും അവസാനത്തെ അഞ്ചോവറില്‍ 47 റണ്‍സ് മാത്രമേ ആര്‍സിബിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

അടുത്തിടെ മാത്രമാണ് ജാദവ് പകരക്കാരനായി ആര്‍സിബി ടീമിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ ലേലത്തില്‍ ആരു വാങ്ങാതിരുന്ന അദ്ദേഹം കമന്റേറ്ററായി പ്രവര്‍ത്തിക്കവെയാണ് അപ്രതീക്ഷിതമായി ആര്‍സിബി ടീമില്‍ നിന്നും വിളിയെത്തിയത്. ഐപിഎല്ലില്‍ കളിക്കാന്‍ തനിക്കു യാതൊരു അര്‍ഹതയുമില്ലെന്നു മുംബൈയ്‌ക്കെതിരായ സ്ലോ ഇന്നിങ്‌സിലൂടെ കാണിച്ചു തന്നിരിക്കുകയാണ്.

KEDAR JADHAV

Screen shot

10 ബോളുകള്‍ നേരിട്ട കേദാര്‍ ജാദവ് പുറത്താവാതെ 12 റണ്‍സ് മാത്രമാണ് നേടിയത്. ഒരേയൊരു ഫോര്‍ മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരിട്ട ആദ്യ ബോളില്‍ ഫോറടിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് അങ്ങോട്ട് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു താരം ബാറ്റ് ചെയ്തത്. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള യാതൊരു ശ്രമവും ജാദവിന്റെ ഭാഗത്തു നിന്നുണ്ടായില്ല. സിംഗിളുകളെടുത്ത് സ്്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ മാത്രമായിരുന്നു വെറ്ററന്‍ താരത്തിന്റെ ശ്രദ്ധ.

ആരാധകെ ഞെട്ടിച്ചുകൊണ്ടായിരുന്നു 15ാം ഓവരില്‍ കേദാര്‍ ജാദവിനെ ആര്‍സിബി ആറാമനായി ഗ്രൗണ്ടിലേക്കു അയച്ചത്. മഹിപാല്‍ ലൊംറോറിനു പകരമാണ് അദ്ദേഹം ഇംപാക്ട് പ്ലെയറായി കളിച്ചത്. വമ്പനടിക്കു ശേഷിയുള്ള സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ് എന്നിവരും ആര്‍സിബിയുടെ ഇംപാക്ട് പ്ലെയര്‍ ലിസ്റ്റിലുണ്ടായിരുന്നു. എന്നിട്ടും ഇവരെയെല്ലാം തഴഞ്ഞാണ് ജാദവിനെ പരീക്ഷിക്കാന്‍ ആര്‍സിബി തീരുമാനിച്ചത്. അതു വന്‍ ദുരന്തമാവുകയും ചെയ്തു.

KEDAR JADHAV

ആര്‍സിബിക്കു 200 പ്ലസ് റണ്‍സ് നേടാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണക്കാരന്‍ ജാദവ് തന്നെയാണെന്നതില്‍ സംശയമില്ല. ഈ സീസണില്‍ ആദ്യമായി ഫിനിഷറുടെ റോളില്‍ വെറ്ററന്‍ വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക് തിളങ്ങിയതു കൊണ്ടു മാത്രമാണ് ആര്‍സിബി 190 പ്ലസ് റണ്‍സ് നേടിയത്. ഡിക്കെ 18 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 30 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഈ ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ആര്‍സിബിയുടെ ഫിനിഷിങ് കൂടുതല്‍ പരിതാപകരമായി മാറുമായിരുന്നു.

കേദാര്‍ ജാദവിനെ ഇംപാക്ട് പ്ലെയറാക്കിയതിനെതിരേ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. സുയാഷ് പ്രഭുദേശായിയെ പോലെയുള്ള യുവതാരങ്ങളെ ഒഴിവാക്കിയാണ് കേദാര്‍ ജാദവിനെ ഇംപാക്ട് പ്ലെയറായി അയച്ചത്. ഇത്രയും ബുദ്ധി ഇല്ലാത്തവരാണോ ആര്‍സിബി ടീം മാനേജ്‌മെന്റിലുള്ളത്? അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഇതുപോലെയുള്ള മണ്ടത്തരം കാണിക്കാന്‍ സാധിക്കുകയുള്ളൂ. കേദാര്‍ ജാദവിനെ കളിപ്പിക്കണമെന്നു ആര്‍സിബി മാനേജ്‌മെന്റിന് അത്രയും ആഗ്രഹമുണ്ടെങ്കില്‍ മൂന്നാം നമ്പറില്‍ ഇറക്കാമായിരുന്നു. എന്തിന് ഫിനിഷറുടെ റോള്‍ നല്‍കിയെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Tuesday, May 9, 2023, 21:53 [IST]
Other articles published on May 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+