Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അര്‍ഷദീപ് ഇനി സ്റ്റംപെറിഞ്ഞ് ഒടിക്കില്ല! പകരം വീട്ടി തിലക്- അടിയോടടി

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റിന് 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഏഴ് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്.

സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ മുംബൈയില്‍ നാണംകെടുത്താന്‍ പഞ്ചാബിനായിരുന്നു. അതിന് പലിശയടക്കം തിരിച്ചടിച്ചിരിക്കുകയാണ് മുംബൈ. അന്ന് മുംബൈയെ തോല്‍പ്പിച്ചത് അര്‍ഷദീപ് സിങ്ങിന്റെ ബൗളിങ്ങായിരുന്നു. നാല് വിക്കറ്റുമായി അര്‍ഷദീപാണ് മുംബൈയെ പിടിച്ചുകെട്ടിയത്. തുടര്‍ച്ചയായി രണ്ട് പന്തുകള്‍ സ്റ്റംപെറിഞ്ഞ് ഒടിച്ച് അര്‍ഷദീപ് കൈയടിയും നേടി.

arshdeep singh

ഇതിന് മൊഹാലിയില്‍ പലിശയടക്കം കണക്കുവീട്ടിയിരിക്കുകയാണ് മുംബൈ. തിലക് വര്‍മയുടെ കുറ്റിയെറിഞ്ഞൊടിച്ച അര്‍ഷദീപിനെ താരം തിരഞ്ഞുപിടിച്ചാക്രമിക്കുകയായിരുന്നു. ഇടം കൈയന്‍ പേസറോട് യാതൊരു കാരുണ്യവും കാട്ടാത്ത ബാറ്റിങ്ങാണ് മുംബൈ കാഴ്ചവെച്ചത്. 3.5 ഓവറില്‍ 66 റണ്‍സാണ് അര്‍ഷദീപ് വഴങ്ങിയത്. എട്ട് ഫോറും നാല് സിക്‌സും താരത്തിന്റെ ഓവറില്‍ പിറന്നു. രണ്ട് വൈഡും എറിഞ്ഞു.

17ാം ഓവര്‍ എറിയാനെത്തിയ അര്‍ഷദീപിനെ തിലക് കാത്തിരിക്കുകയായിരുന്നുവെന്ന് പറയാം. ആദ്യ പന്തില്‍ ഇഷാന്‍ കിഷനെ പുറത്താക്കിയ അര്‍ഷദീപ് പിന്നീടുള്ള രണ്ട് പന്തുകളില്‍ തിലകിനെ റണ്‍സ് നേടാന്‍ അനുവദിച്ചില്ല. നാലാം പന്തില്‍ സിക്‌സര്‍ പറത്തിയ തിലക് അഞ്ചാം പന്തില്‍ ബൗണ്ടറി നേടി. ആറാം പന്തില്‍ വീണ്ടും സിക്‌സര്‍ പറത്തിയാണ് തിലക് മധുര പ്രതികാരം വീട്ടിയത്.

19ാം ഓവര്‍ എറിയാനെത്തിയ അര്‍ഷദീപിന്റെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയാണ് തിലക് മുംബൈക്ക് ജയമൊരുക്കിയത്. തിലകിന്റെ മിന്നല്‍ പ്രകടനത്തിന് അതേ നാണയത്തില്‍ മറുപടികൊടുക്കാന്‍ മുംബൈക്കായതോടെ ആരാധകരും ഹാപ്പിയായിരിക്കുകയാണ്. അര്‍ഷദീപിന്റെ അഹങ്കാരം മുംബൈയോട് കാട്ടരുതെന്നും തിരിച്ചടിക്കാന്‍ മുംബൈക്ക് ആണ്‍കുട്ടികളുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

അര്‍ഷദീപിന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമായി ഇത് മാറി. ഇടം കൈയന്‍ പേസര്‍ നക്കിള്‍ ബോളും യോര്‍ക്കറുകളുമെല്ലാം നന്നായി എറിയാന്‍ കഴിവുള്ളവനാണ്. എന്നാല്‍ മുംബൈക്കെതിരേ ഇതൊന്നും അര്‍ഷദീപിനെ തുണച്ചില്ല. യോര്‍ക്കര്‍ ലെങ്ത് പന്തുകളെല്ലാം മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിപ്പറത്തി. മൊഹാലിയിലെ ബാറ്റിങ് പിച്ചിന്റെ ആധിപത്യം കാട്ടിയാണ് മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ കസറിയത്.

arshdeep singh, tilak varma

അര്‍ഷദീപിനെ 102 മീറ്റര്‍ സിക്‌സര്‍ പറത്തിയാണ് തിലക് മത്സരം ഫിനിഷ് ചെയ്തത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടുത്തിയ അര്‍ഷദീപിനോട് അതേ രീതിയില്‍ മറുപടി നല്‍കാന്‍ തിലകിന് സാധിച്ചുവെന്ന് പറയാം. 10 പന്തില്‍ 26 റണ്‍സുമായി തിലക് പുറത്താവാതെ നിന്നു. ഒരു ബൗണ്ടറിയും മൂന്ന് സിക്‌സുമാണ് തിലക് പറത്തിയത്. ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളിലൊന്നായി അര്‍ഷദീപിന്റെ പ്രകടനം മാറി.

മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ നേരത്തെ കരുതിക്കൂട്ടിയാണ് അര്‍ഷദീപിനെ ആക്രമിച്ചതെന്ന് പറയാം. അര്‍ഷദീപിന്റെ പല പന്തുകളും മികച്ചതായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മികച്ച ബാറ്റിങ്ങിലൂടെ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുപറത്തുകയായിരുന്നു. മുംബൈക്കായി ഇഷാന്‍ കിഷന്‍ 41 പന്തില്‍ 7 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 75 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവ് 31 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് നേടിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് 200ലധികം വിജയലക്ഷ്യം മുംബൈ മറികടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയും 200ലധികം വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ മുംബൈക്കായിരുന്നു. എന്നാല്‍ അവസാന നാല് മത്സരത്തിലും മുംബൈ 200 റണ്‍സിലധികം വിട്ടുകൊടുത്തു. ഇത് മുംബൈയുടെ ബൗളിങ് ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ്.

Story first published: Thursday, May 4, 2023, 6:36 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+