For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കളി മാറ്റിയത് സൂര്യകുമാര്‍, മുംബൈയുടെ റിയല്‍ ഹീറോ! രോഹിത്തിനെ മാറ്റി നായകനാക്കൂ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വീണ്ടും ഞെട്ടിക്കുന്ന പ്രകടനത്തോടെ വിജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തതിന് പിന്നാലെ പഞ്ചാബ് കിങ്‌സിനോടും 200ലധികം വിജയലക്ഷ്യം വിജയകരമായി മറികടന്ന് മുംബൈ കൈയടി നേടിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ 200ലധികം റണ്‍സ് വിജയലക്ഷ്യം മറികടന്ന് ജയിക്കുന്ന ആദ്യത്തെ ടീമാകാനും മുംബൈക്കായി.

പഞ്ചാബ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് മുംബൈ മറികടന്നത്. തികച്ചും ആധിപത്യം കാട്ടിയുള്ള ജയം. മുംബൈയുടെ ജയത്തിന് പിന്നാലെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. 75 റണ്‍സുമായി മുംബൈയുടെ ടോപ് സ്‌കോററായത് ഇഷാനാണ്. എന്നാല്‍ മത്സരഫലത്തെ മാറ്റിമറിച്ച പ്രകടനം സൂര്യകുമാറിന്റേതായിരുന്നുവെന്ന് പറയാം. 31 പന്തില്‍ 66 റണ്‍സാണ് സൂര്യ നേടിയത്.

suryakumar yadav

തന്റെ സിഗ്നേച്ചര്‍ ഷോട്ടുകളടക്കം കളിച്ച സൂര്യ എട്ട് ഫോറും രണ്ട് സിക്‌സുകളുമാണ് പറത്തിയത്. 212.90 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യകുമാറിന്റെ ബാറ്റിങ്. ഇംപാക്ട് പ്ലയറായി ക്രീസിലേക്കെത്തിയ ശേഷം പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും സൂര്യ തല്ലിപ്പറത്തി. സീസണിന്റെ തുടക്കത്തില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യക്കായില്ല. എന്നാലിപ്പോള്‍ സൂര്യകുമാര്‍ ഫോമിലേക്ക് തിരിച്ചെത്തിയ ആവേശത്തിലാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നട്ടെല്ല് സൂര്യകുമാറാണെന്നാണ് ആരാധകര്‍ പറയുന്നത്. 26 പന്തില്‍ 57, 12 പന്തില്‍ 23, 29 പന്തില്‍ 55, 31 പന്തില്‍ 66 എന്നിങ്ങനെയാണ് അവസാന നാല് മത്സരത്തിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. രാജസ്ഥാനെതിരേ 213 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 29 പന്തില്‍ 55 റണ്‍സാണ് സൂര്യ നേടിയത്. റണ്‍സ് പിന്തുടരുമ്പോള്‍ ഭയന്നോടുന്ന താരമല്ലെന്നും മുംബൈ രോഹിത് ശര്‍മയെ മാറ്റി സൂര്യകുമാറിനെ നായകനാക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

രോഹിത് വമ്പന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടാല്‍ മുട്ടിടിക്കും. പഞ്ചാബിനെതിരേ മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് രോഹിത് പുറത്തായത്. ഐപിഎല്ലില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായവരുടെ പട്ടികയില്‍ തലപ്പത്തേക്ക് രോഹിത്തിന് വീണ്ടുമെത്തേണ്ടി വന്നു. രോഹിത്തിന് കളിപ്പിക്കുന്നതിലും നല്ലത് സൂര്യകുമാറിനെ നായകനാക്കി മികച്ചൊരു ബാറ്റ്‌സ്മാനെ ഓപ്പണിങ്ങില്‍ കൊണ്ടുവരുന്നതാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇഷാന്‍ കിഷനും അവസരത്തിനൊത്തുയര്‍ന്നു. മോശം ഫോമിലായിരുന്ന ഇഷാന്‍ 41 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 75 റണ്‍സ് നേടിയാണ് മടങ്ങിയത്. തിലക് വര്‍മയുടെ ഫിനിഷിങ് മികവ് വാഴ്ത്താതെ പോകാനാവില്ല. 10 പന്തില്‍ 26 റണ്‍സ് നേടിയ തിലകിന്റെ ബാറ്റിങ്ങാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ഒരു ഫോറും മൂന്ന് സിക്‌സും താരം പറത്തി. 260 സ്‌ട്രൈക്കറേറ്റിലായിരുന്നു തിലകിന്റെ പ്രകടനം.

suryakumar yadav, ishan kishan

അര്‍ഷദീപ് സിങ്ങിനെ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും പായിച്ചതാണ് മത്സരം കൈപ്പിടിയിലൊതുക്കാന്‍ മുംബൈക്ക് കരുത്തായത്. പഞ്ചാബിന്റെ ബൗളിങ് കുന്തമുനയായ അര്‍ഷദീപ് മറക്കാനാഗ്രഹിക്കുന്ന മത്സരമായി ഇത് മാറി. 3.5 ഓവറില്‍ 66 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇഷാന്റെ വിക്കറ്റും നേടി. എന്നാല്‍ അതുകൊണ്ട് കാര്യമുണ്ടായതുമില്ല.

ഇന്ത്യയുടെ മധ്യനിരയില്‍ യുവരാജ് സിങ്ങിന് ശേഷം അടക്കിഭരിക്കാന്‍ തിലക് അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം. അതിന് താന്‍ പ്രാപ്തനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് തിലക് സീസണിലുടെനീളം കാഴ്ചവെക്കുന്നത്. ടോപ് ഓഡറിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം തിളങ്ങാന്‍ തിലകിന് സാധിക്കുന്നു. മുംബൈക്കും വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് തിലക് മാറിക്കഴിഞ്ഞു.

Story first published: Wednesday, May 3, 2023, 23:47 [IST]
Other articles published on May 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+