For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 20ാം ഓവറില്‍ തീപ്പൊരി, മുംബൈയുടെ കഥ കഴിച്ച് അര്‍ഷ്ദീപ്! ത്രില്ലറില്‍ പഞ്ചാബ്

മുംബൈ: റണ്‍മഴ പെയ്ത വാംഖഡെയില്‍ അര്‍ഷ്ദീപ് സിങ് തീപ്പൊരിയായപ്പോള്‍ ജയത്തിനരികില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് പരാജയത്തിലേക്കു കൂപ്പുകുത്തി. 13 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് മുംബൈയുടെ തട്ടകത്തില്‍ സ്വന്തമാക്കിയത്. സീസണില്‍ ഒരിക്കല്‍ക്കൂടി വിജയികളെ കണ്ടെത്താന്‍ 20ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 215 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്കു ആറു വിക്കറ്റ് ബാക്കിനില്‍ക്കെ 16 റണ്‍സായിരുന്നു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്.

ടിം ഡേവിവും തിലക് വര്‍മയും ക്രീസിലിരിക്കെ മുംബൈയ്ക്കു അതു സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അര്‍ഷ്ദീപിന്റെ മാരക ബൗളിങ് മുംബൈയെ തീര്‍ത്തുകളഞ്ഞു. മൂന്നാാമത്തെ ബോളില്‍ തിലകിനെയും നാലാമത്തെ ബോളില്‍ നെഹാല്‍ വദേരയെയും അര്‍ഷ്ദീപ് ബൗള്‍ഡാക്കി. രണ്ടു തവണയും മിഡില്‍ സ്റ്റംപ് നടുവില്‍ വച്ച് മുറിയുകയും ചെയ്തു. വെറും രണ്ടു റണ്‍സ് മാത്രമേ മുംബൈയ്ക്കു ഈ ഓവറില്‍ ലഭിച്ചുള്ളൂ. സ്‌കോര്‍- പഞ്ചാബ് എട്ടിന് 214, മുംബൈ ആറിന് 201.

ARSHDEEP SINGH

കാമറൂണ്‍ ഗ്രീന്‍ (67), സൂര്യകുമാര്‍ യാദവ് (57) എന്നിവരുടെ കിടിലന്‍ ഫിഫ്റ്റികളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (44) ഇന്നിങ്‌സുമാണ് അസാധ്യമെന്നു കരുതിയ ലക്ഷ്യത്തിന് തൊട്ടിരിക വരെ മുംബൈയെ എത്തിച്ചത്. ഗ്രീന്‍ 43 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറും പറത്തിയപ്പോള്‍ സൂര്യ 26 ബോളിലാണ് 57 റണ്‍സ് വാരിക്കൂട്ടിയത്. അദ്ദേഹം ഏഴു ഫോറും മൂന്നു സിക്‌സറുമടിച്ചു. നാലു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപിന്റെ ഉജ്ജ്വല പ്രകടനമാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്.

വമ്പന്‍ റണ്‍ചേസില്‍ മികച്ചൊരു തുടക്കം രോഹിത്- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടിയില്‍ നിന്നും മുംബൈ പ്രതീക്ഷിച്ചിരുന്നു. പക്ഷെ രണ്ടാം ഓവറിലെ ആദ്യ ബോളില്‍ തന്നെ ഇഷാനെ (1) പുറത്താക്കി മുംബൈയെ പഞ്ചാബ് ഞെട്ടിച്ചു. അര്‍ഷ്ദീപ് സിങിന്റെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന ഇഷാനെ ബൗണ്ടറി ലൈനിന് അരികില്‍ മാത്യു ഷോര്‍ട്ട് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ മടക്കി.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടുമായി രോഹിത്- ഗ്രീന്‍ സഖ്യം മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഈ സഖ്യം അപകരകരമായ രീതിയില്‍ മുന്നേറവെയാണ് ലിവിങ്സ്റ്റണ്‍ പഞ്ചാബിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.

SURYA

രോഹിത്തിനെ ലിവിങ്സ്റ്റണ്‍ സ്വന്തം ബൗളിങില്‍ പിടികൂടി. 27 ബേളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറും മൂന്നു സിക്‌സറുമടിച്ചു. ഹിറ്റ്മാന്‍ മടങ്ങിയെങ്കിലും മുംബൈയുടെ സ്‌കോറിങിനു വേഗം കുറഞ്ഞില്ല. സൂര്യകുമാര്‍ യാദവും ഗ്രീനും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുതത്ത് 75 റണ്‍സാണ്. 16ാം ഓവറില്‍ ടീം സ്‌കോര്‍ 159ല്‍ ഗ്രീന്‍ മടങ്ങുമ്പോഴേക്കും മുംബൈ വിജയം സ്വപ്‌നം കണ്ടു തുടങ്ങിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 214 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. ക്യാപ്റ്റന്‍ സാം കറെന്റെയും ഹര്‍പ്രീത് സിങിന്റെയും വെടിക്കെട്ട് പ്രകടനങ്ങളാണ് പഞ്ചാബിനെ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ടോട്ടലിലെത്തിച്ചത്. കറെന്‍ 55ഉും ഹര്‍പ്രീത് 41ഉം റണ്‍സെടുത്തു. വെറും 29 ബോളിലാണ് അഞ്ചു ഫോറും നാലു സിക്‌സറുമടക്കം കറെന്‍ ടീമിന്റെ അമരക്കാരനായത്.

ഹര്‍പ്രീത് 28 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറും പറത്തി. 10ാം ഓവറിലേക്കു കടമ്പോള്‍ പഞ്ചാബ് നാലിനു 83 റണ്‍സെന്ന നിലയിലായിരുന്നു. മാത്യു ഷോര്‍ട്ട് (11), പ്രഭ്‌സിമ്രന്‍ സിങ് (26), അതര്‍വ്വ ടെയ്‌ഡെ (29), ലിയാം ലിവിങ്സ്റ്റണ്‍ (10) എന്നിവരെ 10 ഓവര്‍ ആവുമ്പോഴേക്കും പഞ്ചാബിന് നഷ്ടമായി.

SAM CURRAN

ഈ ഘട്ടത്തില്‍ പഞ്ചാബ് 160-170 റണ്‍സ് സ്‌കോര്‍ ചെയ്‌തേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കറെന്‍- ഹര്‍പ്രീത് ജോടി മല്‍സരഗതി തന്നെ മാറ്റി. 92 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തതോടെ പഞ്ചാബ് 18ാം ഓവറില്‍ 175ലെത്തി. കറെനും ഹര്‍പ്രീതും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും പഞ്ചാബിന്റെ സ്‌കോറിങിനു വേഗത കുറഞ്ഞില്ല.

ഫിനിഷിങിന്റെ ചുമതതല വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കായിരുന്നു. താരം ഇതു ഭംഗിയാക്കുകയും ചെയ്തു. വെറും ഏഴു ബോളില്‍ നാലു സിക്‌സറുകളടക്കം 25 റണ്‍സ് ജിതേഷ് വാരിക്കൂട്ടി. ഇതോടെയാണ് പഞ്ചാബിന്റെ സ്‌കോര്‍ 200 കടന്നത്. അവസാനത്തെ ആറോവറില്‍ പഞ്ചാബ് അടിച്ചെടുത്തത് 109 റണ്‍സായിരുന്നു. ഇതില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഒരോവറില്‍ 31 റണ്‍സും ലഭിച്ചു.

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്ന ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസല്‍ ജോഫ്ര ആര്‍ച്ചര്‍ ഈ മല്‍സരത്തിലൂടെ മുംബൈ നിരയില്‍ തിരിച്ചെത്തി. മറുഭാഗത്തു ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ സേവനം ഈ കളിയിലും പഞ്ചാബിനു ലഭിച്ചില്ല.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറോണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, തിലക് വര്‍മ, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, റിത്വിക് ഷോക്കീന്‍, ജോഫ്ര ആര്‍ച്ചര്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

പഞ്ചാബ് കിങ്‌സ്- അതര്‍വ ടെയ്‌ഡെ, പ്രഭ്‌സിമ്രന്‍ സിങ്, മാത്യു ഷോര്‍ട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറെന്‍ (ക്യാപ്റ്റന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് സിങ്, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, April 22, 2023, 15:08 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+