For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 6,6,6 ആര്‍ച്ചറെ പഞ്ഞിക്കിട്ട് ലിവിങ്സ്റ്റണ്‍! നാണംകെട്ട ബൗളിങ്- അര്‍ജുന്‍ ഇതിലും ഭേദം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച പഞ്ചാബ് ബാറ്റിങ് നിര 215 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിന് മുന്നില്‍വെച്ചത്. ലിയാം ലിവിങ്സ്റ്റണിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിന് കരുത്തായത്. 42 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. അതും 195.23 സ്‌ട്രൈക്കറേറ്റില്‍.

മത്സരത്തിന്റെ 19ാം ഓവര്‍ എറിയാനെത്തിയ ജോഫ്രാ ആര്‍ച്ചറെ പഞ്ഞിക്കിട്ട് കൈയടി നേടിയിരിക്കുകയാണ് ലിവിങ്സ്റ്റണ്‍. 27 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ആര്‍ച്ചറിന്റെ ആദ്യത്തെ മൂന്ന് പന്തുകളും ലിവിങ്സ്റ്റണ്‍ അതിര്‍ത്തി കടത്തി. ഇതോടൊപ്പം ഒരു വൈഡ് ബൗണ്ടറിയും ആര്‍ച്ചര്‍ വഴങ്ങി. ഇതോടെ നാണംകെട്ട ബൗളിങ് കണക്കോടെയാണ് ആര്‍ച്ചര്‍ കളം വിട്ടത്. നാല് ഓവറില്‍ 56 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. നാല് ഫോറും മൂന്ന് സിക്‌സുമാണ് താരം വിട്ടുകൊടുത്തത്.

jofra archer

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷവെച്ച താരമാണ് ആര്‍ച്ചറെങ്കിലും താരം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നമുള്ള ആര്‍ച്ചര്‍ സീസണില്‍ തല്ലുകൊള്ളിയായി മാറുകയാണെന്ന് പറയാം. 152 വേഗം കുറിക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു മടിയും കാട്ടുന്നില്ല. പഞ്ചാബിനെതിരേ മുംബൈ ബൗളര്‍മാരില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ആര്‍ച്ചറാണെന്ന് പറയാം.

പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് പ്രകടനം പോലും കാഴ്ചവെക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കുന്നില്ലെന്നത് മുംബൈയെ തളര്‍ത്തുന്നു. തുടക്കത്തിലെ മുംബൈ പഞ്ചാബിനെ ഞെട്ടിച്ചെങ്കിലും ലിയാം ലിവിങ്സ്റ്റണ്‍-ജിതേഷ് ശര്‍മ കൂട്ടുകെട്ട് മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 95ന് മൂന്ന് എന്ന നിലയില്‍ നിന്ന് 214ന് 3 എന്ന നിലയിലേക്കെത്തിക്കാന്‍ ഈ കൂട്ടുകെട്ടിനായി. മുംബൈയുടെ ബൗളിങ് നിര ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ്.

liam livingstone

മുംബൈ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കളിപ്പിച്ചാല്‍ പോലും ഇങ്ങനെ തല്ലുവാങ്ങില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍ച്ചര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. ഫിറ്റ്‌നസില്ലാത്ത ആര്‍ച്ചറെ കളിപ്പിക്കുന്നത് മുംബൈക്ക് തന്നെ തിരിച്ചടിയാണെന്നാണ് ആരാധകര്‍ ഓര്‍മിപ്പിക്കുന്നത്. അര്‍ജുന് പകരക്കാരനായി മുംബൈ പരിഗണിച്ച അര്‍ഷാദ് ഖാന്‍ നാല് ഓവറില്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്.

നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയത് പീയൂഷ് ചൗള മാത്രമാണ് മുംബൈ നിരയില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നത്. കുമാര്‍ കാര്‍ത്തികേയ മൂന്ന് ഓവറില്‍ 24 റണ്‍സും കാമറൂണ്‍ ഗ്രീന്‍ രണ്ട് ഓവറില്‍ 15 റണ്‍സുമാണ് വഴങ്ങിയത്. എന്നാല്‍ ഇവരെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് തെറ്റുപറ്റിയെന്ന് പറയാം. ഇത്തവണ ഏറ്റവും മോശം ബൗളിങ് പ്രകടനം നടത്തുന്ന നിരയായി മുംബൈ മാറുകയാണ്.

ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോഴും മുംബൈക്കെതിരേ 200ലധികം റണ്‍സടിക്കാന്‍ പഞ്ചാബിനായിരുന്നു. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ 200ലധികം സ്‌കോര്‍ നേടി റെക്കോഡ് നേട്ടം സ്വന്തമാക്കാനും പഞ്ചാബിനായി. ജിതേഷ് ശര്‍മയുടെ ബാറ്റിങ് പ്രകടനവും പ്രശംസ അര്‍ഹിക്കുന്നതാണ്. 27 പന്തില്‍ 49 റണ്‍സുമായാണ് ജിതേഷ് പുറത്താവാതെ നിന്നത്.

അഞ്ച് ഫോറും രണ്ട് സിക്‌സും താരം പറത്തി. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിക്കാന്‍ ജിതേഷുമുണ്ടാവും. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം ടി20യില്‍ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവനാണ്.

Story first published: Wednesday, May 3, 2023, 21:43 [IST]
Other articles published on May 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+