For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രണ്ടോവറില്‍ 17, അടുത്ത ഓവറില്‍ 31 റണ്‍സ്! അര്‍ജുന്റെ കരിയര്‍ തീര്‍ന്നു?

പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരില്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് വലിയ നാണക്കേട് കുറിച്ചിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ആദ്യത്തെ രണ്ടോവറുകള്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്ത ശേഷമായിരുന്നു മൂന്നാം ഓവറില്‍ അര്‍ജുനെ എതിര്‍ടീം പഞ്ഞിക്കിട്ടത്. രണ്ടോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ജുന്‍ ഒരു വിക്കറ്റും നേടിയിരുന്നു.

തുടര്‍ന്നാണ് 16ാം ഓവറില്‍ താരത്തെ മുംബൈ നായകന്‍ രോഹിത് ശര്‍മ അടുത്ത സ്‌പെല്ലിനായി വിളിക്കുന്നത്. ഈ ഓവറിലും അര്‍ജുന്‍ നന്നായി ബൗള്‍ ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. 15 ഓവറില്‍ പഞ്ചാബ് നാലിന് 118 റണ്‍സെടുത്തിരുന്നു. സാം കറെനും (17) ഹര്‍പ്രീത് സിങുമായിരുന്നു (16) ക്രീസില്‍.

ARJUN TENDULKAR

കരിയറിലെ മൂന്നാമത്തെ ഐപിഎല്‍ മല്‍സരം മാത്രം കളിച്ച അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പരിചയക്കുറവ് കറെനും ഹര്‍പ്രീതും 16ാം ഓവറില്‍ ശരിക്കും മുതലെടുക്കുകയായിരുന്നു. ഓവറിലെ ആദ്യ ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു കറെന്‍ ഇതു ലോങ് ഓഫിലൂടെ സിക്‌സറിലേക്കു പറത്തി അര്‍ജുനെ വരവേല്‍ക്കുകയായിരുന്നു. അടുത്ത ബോള്‍ വൈഡ്. മൂന്നാമത്തെ ബോളില്‍ കറെന്‍ ഫോറടിച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ പോയ ബോളില്‍ കറെന്റെ ഷോട്ട് ഷോര്‍ട്ട് തേര്‍ഡിനു മുകളിലൂടെ ബൗണ്ടറിയിലേക്ക്.

ഇതോടെ അര്‍ജുന്‍ സമ്മര്‍ദ്ദത്തിലായി കാണപ്പെടുകയും ഇതു താരത്തിന്റെ ലൈനും ലെങ്ത്തും നഷ്ടപ്പെടുത്തുകയും ചെയ്തു. മൂന്നാമത്തെ ബോളില്‍ കറെന്‍ സിംഗിളാണ് നേടിയത്. നാലാമത്തെ ബോളില്‍ ഹര്‍പ്രീത് ഫോറടിച്ചു. മിഡ് ഓഫിന മുകളിലൂടെയായിരുന്നു ഷോട്ട് കുതിച്ചത്. അഞ്ചാമത്തേത് ഫുള്‍ ടോസായിരുന്നു. ഹര്‍പ്രീത് ഇതു ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിലേക്കു വഴി തിരിച്ചവിട്ടു.

അടുത്ത ബോള്‍ ഹര്‍പ്രീതിന്റെ തലയ്ക്കു നേരെ അപകടകരമായ രീതിയിലാണ് വന്നത്. അതു ഫോറില്‍ കലാശിക്കുകയും പിന്നാലെ നോ ബോള്‍ വിളിക്കുകയും ചെയ്തു. ഫ്രീഹിറ്റായി ലഭിച്ച അടുത്ത ബോള്‍ ഹര്‍പ്രീത് ബൗണ്ടറി കടത്തി. ഇതോട ഓവര്‍ കഴിഞ്ഞപ്പോള്‍ പിറന്നത് 31 റണ്‍സ്.

ARJUN TENDULKAR

ഈ സീസണിലെ ഏറ്റവും വിലയേറിയ ഓവറെന്ന നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പവും അര്‍ജുന്റെ ഈ ഓവര്‍ എത്തിയിരിക്കുകയാണ്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യഷ് ദയാലും ഒരോവറില്‍ 31 റണ്‍സ് വിട്ടുനല്‍കിയിരുന്നു. റിങ്കു സിങിന്റെ ഹീറോയാസം കണ്ട മാച്ചില്‍ ദയാലിനെതിരേ 20ാം ഓവറില്‍ റിങ്കു തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പറത്തുകയായിരുന്നു.

അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സംബന്ധിച്ച് ഇതൊരു പാഠം തന്നെയാണ്. വൈഡ് യോര്‍ക്കറുകളെറിയാനായിരുന്നു താരം ശ്രമിച്ചത്. കൂടുതല്‍ അനുഭവസമ്പത്ത് നേടുന്നതോടെ മികച്ച ഡെത്ത് ഓവര്‍ ബൗളറായി അര്‍ജുന്‍ മാറും. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ കരിയര്‍ അവസാനിച്ചേക്കാവുന്ന ഓവറായിരിക്കും ഇത്. ക്രിക്കറ്റ് ചിലപ്പോള്‍ ക്രൂരമായ ടീച്ചറായി മാറിയേക്കാം. തന്റെ രണ്ടാം ഓവറില്‍ മനോഹരമായ ഒരു യോര്‍ക്കറിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഒരു വിക്കറ്റ് നേടി. പക്ഷെ അതിനു ശേഷം മൂന്നാമത്തെ ഓവറില്‍ 31 റണ്‍സ് വഴങ്ങുകയും ചെയ്തു.

പല താരങ്ങളെയും പോലെ അത്ര മിടുക്കനല്ല അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ കാരണം അച്ഛനാണ്. തൊട്ടുമുമ്പത്തെ മാച്ചില്‍ അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിച്ചത് ക്രീസിലുള്ളത് ഭുവി ആയതിനാലാണ്. അവനെയാണ് ആളുകള്‍ യോര്‍ക്കര്‍ കിങ് എന്നു വിളിക്കുന്നത് എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Saturday, April 22, 2023, 22:14 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+