Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അവനെ എങ്ങനെ നേരിടും? മുംബൈയുടെ വമ്പന്മാരുടെ മുട്ടിടിക്കും- ലഖ്‌നൗവിന്റെ വജ്രായുധം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറെന്ന കടമ്പ കൂടി കടക്കേണ്ടതായുണ്ട്. ആറാം കിരീടമെന്ന വമ്പന്‍ നേട്ടം സ്വപ്‌നം കാണുന്ന രോഹിത് ശര്‍മക്കും സംഘത്തിനും ലഖ്‌നൗ എളുപ്പം കീഴടക്കാവുന്ന എതിരാളികളല്ല.

കെ എല്‍ രാഹുലിന്റെ അഭാവത്തിലും അവര്‍ സൂപ്പര്‍ താരങ്ങളുടെ നിരയാണ്. ക്രുണാല്‍ പാണ്ഡ്യയെന്ന ക്യാപ്റ്റന് കീഴില്‍ അവസാന മത്സരങ്ങളിലെല്ലാം മികവ് കാട്ടാന്‍ ലഖ്‌നൗവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ നിര്‍ണ്ണായക മത്സരത്തിനൊരുങ്ങുന്ന മുംബൈക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ലഖ്‌നൗവിന്റെ ഒരു താരമാണ്. അത് മറ്റാരുമല്ല സ്പിന്നര്‍ രവി ബിഷ്‌നോയിയാണ്. താരത്തിന്റെ മുംബൈ ഇന്ത്യന്‍സിനെതിരായ കണക്കുകള്‍ വളരെ മികച്ചതാണ്.

rohit sharma

പ്രധാനമായും സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നീ മൂന്ന് പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും ബിഷ്‌നോയിയുടെ കണക്കുകള്‍ വളരെ മികച്ചതാണ്. രോഹിത് ശര്‍മ ബിഷ്‌നോയ്‌ക്കെതിരേ 34 റണ്‍സ് നേടിയപ്പോള്‍ രണ്ട് തവണ പുറത്തായി. 110 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. ഇഷാന്‍ കിഷന്‍ 21 റണ്‍സ് നേടിയപ്പോള്‍ മൂന്ന് തവണ ബിഷ്‌നോയ്ക്ക് വിക്കറ്റ് നല്‍കി. സൂര്യകുമാര്‍ യാദവിന്റെ കണക്കിലേക്ക് വരുമ്പോള്‍ 29 റണ്‍സാണ് നേടിയത്.

മൂന്ന് തവണ ബിഷ്‌നോയ്ക്ക് മുന്നില്‍ പുറത്തായിട്ടുമുണ്ട്. 116 ആണ് സ്‌ട്രൈക്കറേറ്റ്. മുംബൈയുടെ നട്ടെല്ലാണ് മൂന്ന് ബാറ്റ്‌സ്മാന്‍മാരും. അതുകൊണ്ട് തന്നെ ഇവരെ ബിഷ്‌നോയ് നിലയുറപ്പിക്കും മുമ്പെ മടക്കിയാല്‍ മുംബൈ ഫൈനല്‍ കാണാതെ പുറത്താവുമെന്ന കാര്യത്തില്‍ സംശയമില്ല. ചെന്നൈയിലാണ് മത്സരം. ഇവിടെ സ്പിന്നിനുള്ള മുന്‍തൂക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രോഹിത്തും സൂര്യയും ഇഷാനും സ്പിന്നില്‍ അല്‍പ്പം ദൗര്‍ബല്യമുള്ളവരുമാണ്. സിഎസ്‌കെ-ഗുജറാത്ത് മത്സരത്തിലൂടെത്തന്നെ മത്സരത്തിലെ സ്പിന്നര്‍മാരുടെ റോള്‍ വ്യക്തം. അതുകൊണ്ട് തന്നെ ഈ പിച്ചില്‍ രവി ബിഷ്‌നോയ് ഇറങ്ങുമ്പോള്‍ മുംബൈയുടെ വമ്പന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം വിറക്കുമെന്നുറപ്പ്.

സീസണില്‍ മികച്ച ബൗളിങ് പ്രകടനമാണ് രവി ബിഷ്‌നോയ് കാഴ്ചവെക്കുന്നത്. 14 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതും 7.76 ഇക്കോണമിയില്‍. രോഹിത് ശര്‍മക്കും സംഘത്തിനും വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ള ബൗളറാണ് ബിഷ്‌നോയ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ മുംബൈ ബിഷ്‌നോയിയെ കരുതലോടെയാവും നേരിടുകയെന്നുറപ്പ്.

ഫിംഗര്‍ സ്പിന്നേഴ്‌സിന് ചെന്നൈയിലെ പിച്ചില്‍ കസറാന് സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അങ്ങനെ വരുമ്പോള്‍ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങും മുംബൈക്ക് തലവേദനയാവും. ക്രുണാല്‍ മുന്‍ മുംബൈ ഇന്ത്യന്‍സ്‌
താരമാണ്. ഏറെ വര്‍ഷക്കാലം മുംബൈക്കൊപ്പം കളിച്ച ക്രുണാലിനെ രോഹിത്തിനും സൂര്യക്കും ഇഷാനുമെതിരേയെല്ലാം നെറ്റ്‌സില്‍ പന്തെറിഞ്ഞ അനുഭവസമ്പത്തുമുണ്ട്.

ravi bishnoi

അതുകൊണ്ട് തന്നെ ക്രുണാലിന്റെ ഓവര്‍ നിര്‍ണ്ണായകമാവും. പവര്‍പ്ലേയിലും മധ്യ ഓവറിലും ക്രുണാല്‍ പന്തെറിയുമ്പോള്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. അതേ സമയം അവസാന മത്സരങ്ങളിലൂടെ മുംബൈയുടെ ബാറ്റിങ് മെച്ചപ്പെട്ടത് ടീമിന് പ്രതീക്ഷ നല്‍കുന്നു. നായകന്‍ രോഹിത് ശര്‍മയും കാമറൂണ്‍ ഗ്രീനും ഫോം വീണ്ടെടുത്തിട്ടുണ്ട്. രോഹിത് ഫിഫ്റ്റിയും ഗ്രീന്‍ സെഞ്ച്വറിയുമാണ് ഹൈദരാബാദിനെതിരേ നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ക്വിന്റന്‍ ഡീകോക്ക്, നിക്കോളാസ് പുരാന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവര്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരെ പിടിച്ചുകെട്ടുകയെന്നതാണ് മുംബൈക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഭാഗ്യം രോഹിത് ശര്‍മയുടെ കരിയറില്‍ എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ലഖ്‌നൗവിനെതിരേ ഈ ഭാഗ്യം തുണക്കുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, May 24, 2023, 12:38 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+