For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഞാന്‍ കാണിച്ചത് മണ്ടത്തരം! ഒടുവില്‍ എല്ലാം തുറന്നു സമ്മതിച്ച് ക്രുനാല്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ വന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ. 81 റണ്‍സിന്റെ കനത്ത തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്നും ടീം പുറത്തായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി രണ്ടാമത്തെ സീസണിലാണ് ലഖ്‌നൗവിനു പ്ലേഓഫില്‍ അടിതെറ്റിയത്.

കഴിഞ്ഞ സീസണില്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലും പ്ലേഓഫ് കടമ്പ കടക്കാന്‍ ലഖ്‌നൗവിനു സാധിച്ചിരുന്നില്ല. ഇത്തവണ സീസണിന്റെ പകുതിയോടെ രാഹുല്‍ പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടെയാണ് ക്രുനാലിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത്.

krunal pandya

റണ്‍ചേസിനിടെ ടൈംഔട്ടിനു പിരിയുമ്പോള്‍ ലഖ്‌നൗ രണ്ടു വിക്കറ്റിനു 70 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്നായിരുന്നു ക്രുനാല്‍ പാണ്ഡ്യയോടുള്ള രവി ശാസ്ത്രിയുടെ ചോദ്യം. തീര്‍ച്ചയായും, ഞങ്ങള്‍ അപ്പോള്‍ മികച്ച നിലയിലായിരുന്നു. എല്ലാത്തിന്റെയും തുടക്കം ഞാന്‍ ആ ഷോട്ട് കളിച്ചതിനു ശേഷമായിരുന്നു.

ആ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് പാടില്ലായിരുന്നു. അതുകൊണ്ടു തന്നെ ടീമിനേറ്റ ഈ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റായിരുന്നു ഞങ്ങള്‍ കളിക്കേണ്ടിയിരുന്നത്. എന്റെ ഷോട്ട് കാരണം ടീം ഈ തരത്തില്‍ മല്‍സരം അവസാനിപ്പിച്ചതില്‍ നിരാശയുണ്ടെന്നും ക്രുനാല്‍ വ്യക്തമാക്കി.

ചെപ്പോക്കിലെ പിച്ച് മികച്ചതായിരുന്നു. പിച്ച് മോശമായിരുന്നുവെന്നു തോന്നിയിട്ടില്ല. ബാറ്റിലേക്കു പന്ത് നന്നായി വരികയും ചെയ്യുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്തപ്പോഴുള്ള ആദ്യത്തെ 20 ഓവറുകളില്‍ കണ്ട അതേ പിച്ച് തന്നെയായിരുന്നു രണ്ടാമിന്നിങ്‌സിലേതും. ഞങ്ങള്‍ ഈ പിച്ചില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. നല്ല ക്രിക്കറ്റ് ഞങ്ങള്‍ കളിക്കേണ്ടതായിരുന്നു. പക്ഷെ അതു സാധിച്ചില്ല. ആ ടൈംഔട്ടിനു ശേഷം മല്‍സരം കൈവിട്ടു പോവുകയായിരുന്നുവെന്നും ക്രുനാല്‍ പാണ്ഡ്യ വിശദീകരിച്ചു.

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ക്വിന്റണ്‍ ഡികോക്കിനെ എലിമിനേറ്ററില്‍ പുറത്ത് ഇരുത്താനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. വളരെ കടുപ്പമേറിയ തീരുമാനമായിരുന്നു അത്. ക്വിന്റ്ണ്‍ ഡികോക്ക് വളരെ കഴിവുറ്റ താരവും ലോകോത്തര ബാറ്ററുമാണ്. എന്നാല്‍ ഇവിടെ കൂടുതല്‍ മികച്ച റെക്കോര്‍ഡുള്ള കൈല്‍ മയേഴ്‌സിനെ കളിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഡികോക്കിനെ ഒഴിവാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പക്ഷെ കൈലുമായി മുന്നോട്ടു പോവാന്‍ ആ സമയത്തു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും ക്രുനാല്‍ പാണ്ഡ്യ വെളിപ്പെടുത്തി.

KRUNAL LSG

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സില്‍ ആദ്യ ഓവറുകളില്‍ സ്പിന്നര്‍മാരെയായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചും ക്രുനാല്‍ തുറന്നുപറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ വളരെ നന്നായി കളിക്കുന്നവരാണ് മുംബൈ ബാറ്റര്‍മാര്‍. അതുകൊണ്ടാണ് വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ കാരണത്തില്‍ തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെ കൊണ്ടു വരികയായിരുന്നുവെന്നും ക്രുനാല്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ഓവറില്‍ ക്രുനാല്‍ സ്വയം ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ രണ്ടാമത്തെ ഓവര്‍ മറ്റൊരു സ്പിന്നറായ കെ ഗൗതമിനായിരുന്നു. മൂന്നാം ഓവര്‍ എറിഞ്ഞ ക്രുനാല്‍ 16 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു സിക്‌സും രണ്ടു ഫോറുകളുമടക്കമായിരുന്നു ഇത്. അതിനു ശേഷമാണ് നാലാം ഓവറില്‍ പേസര്‍ നവീനുല്‍ ഹഖിനെ ക്രുനാല്‍ പരീക്ഷിച്ചത്. രണ്ടാമത്തെ ബോളില്‍ തന്നെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി ലഖ്‌നൗവിനു അദ്ദേഹം ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു.

Story first published: Thursday, May 25, 2023, 12:27 [IST]
Other articles published on May 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+