Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയ്‌ക്കെതിരേ ഗൂഢാലോചന! വിശ്വസിക്കാനാവാതെ ഡേവിഡ്, നോ ബോള്‍ തന്നെ?

ഐപിഎല്ലിന്റെ ഈ സീസണില്‍ തേര്‍ഡ് അംപയറുടെ ഭാഗത്തു നിന്നും നോ ബോളിന്റെ കാര്യത്തില്‍ പല വിവാദ തീരുമാനങ്ങളുമുണ്ടായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലും സമാനമായ ഒരു തീരുമാനം വന്നതോടെ ആരാധക രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ മുംബൈയുടെ വമ്പനടിക്കാരനായ താരം ടിം ഡേവിഡിന്റെ പുറത്താവലാണ് വിവാദമായിരിക്കുന്നത്.

യുവ പേസര്‍ യഷ് ടാക്കൂര്‍ എറിഞ്ഞ 17ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് ടിം ഡേവിഡ് പുറത്താവുന്നത്. 13 ബോളില്‍ ഒരു ഫോറുള്‍പ്പെടെ 13 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഡേവിഡ് വീണത്.

അരക്കെട്ടിനു മുകളിലായി ഫുള്‍ ടോസ് ബോളായിരുന്നു യഷ് എറിഞ്ഞത്. സിക്‌സറിനു മുതിര്‍ന്ന ഡേവിഡിനു പിഴച്ചു. ലോങ് ഓണില്‍ നേരെ ദീപക് ഹൂഡയുടെ കൈകളില്‍ ക്യാച്ച്. പക്ഷെ ബോളിന്റെ ഉയരം കാരണം അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു.

TIM DAVID

ബോളിന്റെ മൂവ്‌മെന്റ് പരിശോധിച്ച തേര്‍ഡ് അതു നോ ബോള്‍ അല്ലെന്നും ഔട്ട് തന്നെയാണെന്നു വിധിച്ചു. ബോള്‍ അരക്കെട്ടിന്റെ അതേ ഉയരത്തില്‍ വന്ന ശേഷം താഴ്ന്ന്, വിക്കറ്റിലേക്കായിരുന്നു പതിക്കേണ്ടിയിരുന്നതെന്നു വശത്തു നിന്നുള്ള ആംഗിളില്‍ നിന്നും തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു തേര്‍ഡ് അംപയര്‍ ലഖ്‌നൗവിനു അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ഡേവിഡ് തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡിനോടു വാദിച്ചെങ്കിലും അദ്ദേഹം കൈയൊഴിയുകയായിരുന്നു. കമന്റേറ്റര്‍മാരും അതു നോ ബോള്‍ വിളിച്ചതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമെല്ലാം ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ വന്‍ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത്. ഐപിഎല്ലിലെ ശേഷിച്ച ഒമ്പത് ടീമുകള്‍ ഒരു വശത്തും മുംബൈ തനിച്ച് മറുവശത്തുമാണ്.

NO BALL

Screenshot

ഈ മല്‍സരം ചെപ്പോക്കിലാണ്. അതുകൊണ്ടു തന്നെ അംപയര്‍മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുകയാണ്. ഈ കാരണത്താല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തീരുമാനവുമെടുക്കുകയാണ്. അതു നോ ബോള്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല.

മുംബൈ ഇന്ത്യന്‍സിനെതിരേ തീരുമാനം വരുമ്പോള്‍ ആരും തന്നെ അംപയര്‍മാരെ തെറി വിളിക്കുകയോ, വിമര്‍ശിക്കുകയോ ചെയ്യില്ല. പക്ഷെ മുംബൈയ്ക്കു അനുകൂലമായി അംപയറുടെ ഭാഗത്തു നിന്നും തീരുമാനം വന്നാല്‍ ഒത്തുകളിയെന്നും, അംബാനി പണം നല്‍കിയെന്നുമെല്ലാം ആരോപിച്ച് എല്ലാവരും ആഞ്ഞടിക്കുകയും ചെയ്യുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഈ ബോള്‍ ട്രാക്കിങ് സാങ്കേതിക വിദ്യയെക്കുറിച്ച് ആരെങ്കിലുമൊന്നു പറഞ്ഞുതരണം. ഇതു വളരെയധികം പിശകുകള്‍ ഉള്ളതായാണ് കാണപ്പെടുന്നത്. ബോളും ബാറ്റും ഏറ്റവും അടുത്ത് വരുന്ന പോയിന്റായിരിക്കണം നോ ബോള്‍ കോളിന്റെ കാര്യത്തില്‍ കണക്കിലെടുക്കേണ്ടത്. ടിം ഡേവിഡ് ഷോട്ട് കളിക്കവെ ബോള്‍ അരക്കെട്ടിനു മുകളിലായിരുന്നുവെന്നു വ്യക്തമായി റീപ്ലേയില്‍ കാണാം. അതിനാല്‍ തന്നെ ഇതു നോ ബോളാണെന്നു മാത്രമേ ഞാന്‍ പറയുകയുള്ളൂവെന്നും ഒരു ആരാധകര്‍ പ്രതികരിച്ചു.

Story first published: Wednesday, May 24, 2023, 21:40 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+