Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മൂന്ന് ഡെക്ക്, രണ്ടു ഫിഫ്റ്റി മാത്രം- പ്ലേഓഫില്‍ രോഹിത് വാഴില്ല!

ഐപിഎല്ലിന്റെ പ്ലേഓഫില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയെന്ന പതിവ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തെറ്റിച്ചില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ അദ്ദേഹം ക്രീസ് വിട്ടു. 10 ബോളുകളില്‍ 11 റണ്‍സ് മാത്രമാണ് ഹിറ്റ്മാന് നേടാനായത്. ഓരോ ഫോറും സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ രോഹിത് റണ്‍സെടുക്കാന്‍ തുടക്കത്തില്‍ വിഷമിക്കുന്നത് കാണാമായിരുന്നു. ആദ്യത്തെ നാലു ബോളില്‍ അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

ലഖ്‌നൗ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യക്കെതിരേ മൂന്നാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് രോഹിത് ശര്‍മ ആദ്യത്തെ റണ്‍സ് കണ്ടെത്തിയത്. ലോങ് ഓണിനു മുകളിലൂടെയായിരുന്നു ഹിറ്റ്മാന്റെ കിടിലന്‍ സിക്‌സ്. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ പന്തില്‍ സ്വീപ്പ് ഷോട്ടിലൂടെ രോഹിത് ബൗണ്ടറി കണ്ടെത്തി. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഷോട്ട്. പക്ഷെ രോഹിത്തിന് അധികനേരം ക്രീസില്‍ തുടരാനായില്ല.

ROHIT SHARMA

നാലാം ഓവറിലെ രണ്ടാമത്തെ ബോളില്‍ രോഹിത് വീണു. പേസര്‍ നവീനുല്‍ ഹഖാണ് ലഖ്‌നൗവിനു കളിയില്‍ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. കവറിനു മുകളിലൂടെ ഷോട്ട് പായിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ പന്ത് നേരെ ആയുഷ് ബദോനിയുടെ കൈകളിലൊതുങ്ങുകയായിരുന്നു.

ഐപിഎല്ലിന്റെ പ്ലേഓഫില്‍ വളരെ മോശം റെക്കോര്‍ഡാണ് രോഹിത് ശര്‍മയുടേത്. 20 ഇന്നിങ്‌സുകളില്‍ നിന്നും 15.4 എന്ന ദയനീയ ശരാശരിയില്‍ 106 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയിരിക്കുന്നത് 308 റണ്‍സ് മാത്രമാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ പ്ലേഓഫില്‍ ഹിറ്റ്മാന്റെ പേരിലുള്ളൂ. മൂന്നു കളിയില്‍ ഡെക്കായ അദ്ദേഹം ഏഴു ഇന്നിങ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു.

ROHIT SHARMA

51 ബോളില്‍ നേടിയ 68 റണ്‍സാണ് പ്ലേഓഫില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 26 ബോളില്‍ 50 റണ്‍സെടുത്തതാണ് മറ്റൊരു മികച്ച പ്രകടനം. 5* (11 ബോള്‍), 24 (33), 2 (5), 13 (15), 14 (18), 8 (15), 2(8), 2 (5), 20 (16), 19 (14), 1 (2), 26 (24), 24 (22), 4 (2), 15 (14), 11 (10) എന്നിങ്ങനെയാണ് പ്ലേഓഫില്‍ രോഹിത്തിന്റെ മറ്റു സ്‌കോറുകള്‍.

വിരാട് കോലിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണെന്നു കണക്കുകള്‍ അടിവരയിടുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഈ സീസണില്‍ കോലി എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചപ്പോള്‍ രോഹിത് കഴിഞ്ഞ അഞ്ചു ഐപിഎല്‍ സീസണുകളിലായി നേടിയിരിക്കുന്നത് വെറും ഏഴു ഫിഫ്റ്റികളാണ്.

Story first published: Wednesday, May 24, 2023, 20:17 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+