For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലഖ്നൗ കടക്കില്ല, മുംബൈ എലിമിനേറ്റര്‍ തോറ്റ് പുറത്താവും! പ്രവചനമറിയാം

ഐപിഎല്ലില്‍ നോക്കൗട്ടൗട്ടിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബുധനാഴ്ച മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊമ്പുകോര്‍ക്കുകയാണ്. രാത്രി 7.30 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന കിടിലന്‍ പോരാട്ടം. ആറാം കിരീടമെന്ന സ്വപ്‌നത്തിലേക്കു ഒരു പടി കൂടി അടുക്കുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. മറുഭാഗത്ത് കന്നിക്കിരീടമാണ് കഴിഞ്ഞ തവണ പ്ലേഓഫില്‍ കാലിടറിയ ലഖ്‌നൗ ലക്ഷ്യമിടുന്നത്.

പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ലഖ്‌നൗവും മുംബൈയും പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങിയത്. അവസാന മാച്ചിലേക്കു നീണ്ട നാടകീയതകള്‍ക്കൊടുവിലായിരുന്നു ഇരുടീമുകളുടെയും പ്ലേഓഫ് പ്രവശനം. ലഖ്‌നൗ അവസാന ലീഗ് മല്‍സരം ജയിച്ച് പ്ലേഓഫിലെത്തിയപ്പോള്‍ മുംബൈയ്ക്കു ജയത്തോടൊപ്പം ഗുജറാത്ത് ടൈറ്റന്‍സിന്റെ സഹായവും കൂടി ലഭിച്ചു.

ROHIT-KRUNAL

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ജിടി തോല്‍പ്പിച്ചത് മുംബൈയെ നാലാം സ്ഥാനക്കാരാക്കി പ്ലേഓഫിലെത്തിക്കുകയായിരുന്നു. ടോപ് സിക്‌സിലെ ടീമുകളെയെടുത്താല്‍ നെഗറ്റീവ് നെറ്റ് റണ്‍റേറ്റുള്ള ഏക ടീം മുംബൈയാണെന്നതാണ് കൗതുകകരമായ കാര്യം. എലിമിനേറ്റര്‍ പോരാട്ടം മുംബൈയ്ക്കും ലഖ്‌നൗവിനും ഡു ഓര്‍ ഡൈ മാച്ചാണ്.

കാരണം തോല്‍ക്കുന്നവര്‍ പുറത്താവും. ക്വാളിഫയര്‍ വണ്ണില്‍ പരാജയപ്പെടുന്നവരെപ്പോലെ ഒരവസരം കൂടി എലിമിനേറ്ററിലെ ടീമുകള്‍ക്കു ലഭിക്കില്ല. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും മുംബൈയ്ക്കും ലഖ്‌നൗവിനും ജയിച്ചേ തീരൂ. ആരായിരിക്കും ഈ മല്‍സരം ജയിച്ച് ക്വാളിഫയര്‍ രണ്ടിലേക്കു യോഗ്യത നേടുക. വിജയസാധ്യത പരിശോധിക്കാം.

എലിമിനേറ്റര്‍ പോരാട്ടം ചെന്നൈയിലെ സ്പിന്‍ ബൗളിങിനെ അകമഴിഞ്ഞു തുണയ്ക്കുന്ന പിച്ചിലാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ മുംബൈയെ ലഖ്‌നൗ തോല്‍പ്പിക്കാന്‍ സാധ്യത കൂടുതലാണ്. കാരണം ഇരടീമുകളുടെയും സ്പിന്‍ ബൗളിങ് താരതമ്യം ചെയ്യുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്‌നൗ ഒരുപടി മുകളിലാണ്. ഏറെ അനുഭവസമ്പത്തുള്ള അമിത് മിശ്ര, യുവതാരം രവി ബിഷ്‌നോയ്, കെ ഗൗതം, നായകന്‍ ക്രുനാല്‍ എന്നിവരുള്‍പ്പെടുന്ന വളരെ ശക്തമായ സ്പിന്‍ ബൗളിങ് ആക്രമണമാണ് ലഖ്‌നൗവിന്റേത്.

മറുഭാഗത്ത് മുംബൈ ടീമില്‍ വെറ്ററന്‍ പിയൂഷ് ചൗളയെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച സ്പിന്നറില്ലെന്നു കാണാം. കുമാര്‍ കാര്‍ത്തികേയ, റിത്വിക് ഷോക്കീന്‍, രാഘവ് ഗോയല്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍. അതുകൊണ്ടു തന്നെ ചൗള ക്ലിക്കായില്ലെങ്കില്‍ മുംബൈയുടെ കാര്യം അവതാളത്തിലുമാവും.

MUMBAI INDIANS

ഈ സീസണില്‍ ചെപ്പോക്കില്‍ ഒരേയൊരു മല്‍സരം മാത്രമേ മുംബൈ കളിച്ചിട്ടുള്ളൂ. മുഖ്യ എതിരാളികളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടായിരുന്നു. ഈ കളിയില്‍ മുംബൈ ആറു വിക്കറ്റിന്റെ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു. ചെപ്പോക്കിലെ സ്ലോ, ടേണിങ് പിച്ചില്‍ മുംബൈയുടെ ശക്തമായ ബാറ്റിങ് നിര റണ്ണെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം എട്ടു വിക്കറ്റിനു 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

സിഎസ്‌കെ ഇതു അനായാസം ചേസ് ചെയ്ത് ജയിക്കുകയും ചെയ്തു. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മുംബൈ നിരയിലുള്ളവര്‍ അത്ര കേമന്‍മാരല്ല. അതുകൊണ്ടു തന്നെ ഹോംഗ്രൗണ്ടായ വാംഖഡെയിലേതു പോലെ അനായാസം റണ്‍സ് വാരിക്കൂട്ടാമെന്നു മുംബൈ സ്വപ്‌നം കാണേണ്ട.

ശ്രദ്ധയോടെ കളിച്ച് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ മുംബൈയ്ക്കു ഇവിടെ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ചെന്നൈയിലേതിനു സമാനമായ ലഖ്‌നൗവിലെ സ്ലോ പിച്ചില്‍ ഈ സീസണില്‍ കളിച്ചപ്പോഴും മുംബൈയ്ക്കു ജയിക്കാനായിരുന്നില്ല. എല്‍എസ്ജി അഞ്ചു റണ്‍സിന്റെ വിജയമായിരുന്നു അന്നു കൈക്കലാക്കിയത്.

മുംബൈയുടെ പ്ലേഓഫ് ചരിത്രമെടുത്താല്‍ അവസാനമായി കളിച്ച ഒമ്പതു പ്ലേഓഫുകളെടുത്താല്‍ ഒന്നിലാണ് അവര്‍ പരാജയപ്പെട്ടത്. അതു ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗല്ലാത്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു. ഇത്തവണ അതേ ഉടമകള്‍ക്കു കീഴിലുള്ള മറ്റൊരു സൂപ്പര്‍ ജയന്റ്‌സ് ടീമുമായിട്ടാണ് മുംബൈ പോരടിക്കുന്നത്. ഇതു മുംബൈയെ ആശങ്കയിലാക്കുന്ന മറ്റൊരു ഘടകമാണ്.

ലഖ്‌നൗവിനെതിരായ കണക്കുകളെടുത്താല്‍ അവിടെയും കാര്യങ്ങള്‍ മുംബൈയ്ക്ക് എതിരാലാണ്. ഐപിഎല്ലില്‍ മുംബൈയ്ക്കു ഇതുവരെ പരാജയപ്പെടുക്കാന്‍ സാധിച്ചിട്ടില്ലാത്ത ടീമാണ് അവര്‍. ഈ സീസണിലും കഴിഞ്ഞ സീസണിലുമായി മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ലഖ്‌നൗവിനായിരുന്നു. ഈ തരത്തില്‍ സ്പിന്‍ ലൈനപ്പും, പിച്ചിന്റെ സ്വഭാവവും, കണക്കുകളും തുടങ്ങി എല്ലാം നോക്കിയാലും മുംബൈയ്്ക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. രോഹിത്തിനെയു സംഘത്തെയും വീഴ്ത്തി ലഖ്‌നൗ മുന്നേറുമെന്ന് തന്നെയാണ് ഈ മല്‍സരത്തെക്കുറിച്ചുള്ള പ്രവചനം.

Story first published: Tuesday, May 23, 2023, 16:44 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+