Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈക്ക് എങ്ങനെ പ്ലേ ഓഫിലെത്താം? ആര്‍സിബി കനിയണം! സാധ്യതകളിതാ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ കൈയാലപ്പുറത്തെ തേങ്ങപോലെയായിരിക്കുകയാണ്. എന്താകുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ് രോഹിത്തും സംഘവും. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 7 ജയത്തോടെ 14 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തുണ്ട്.

അവസാന മത്സരം ജയിച്ചാലും മുംബൈക്ക് 16 പോയിന്റാവും ആകെ ലഭിക്കുക. സിഎസ്‌കെയും ലഖ്‌നൗവും 13 മത്സരത്തില്‍ നിന്ന് 15 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതുകൊണ്ട് ഇരുവരും അവസാന മത്സരം ജയിച്ചാല്‍ അനായാസം പ്ലേ ഓഫ് സീറ്റ് നേടും. രണ്ട് ടീമിന്റെയും നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ മുംബൈയുടെ നെറ്റ് റണ്‍റേറ്റ് പ്രശ്‌നമാണ്.

mumbai indians

-0.128 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. ലഖ്‌നൗവിനെതിരേ ജയിച്ചിരുന്നെങ്കില്‍ യാതൊരു ഭയവുമില്ലാതെ മുംബൈക്ക് പ്ലേ ഓഫിലേക്കടുക്കാമായിരുന്നു. എന്നാല്‍ തോല്‍വി വഴങ്ങിയതോടെ ആര്‍സിബിയുടെ മത്സരഫലത്തെ നോക്കിയിരിക്കേണ്ട അവസ്ഥയാണ് മുംബൈക്ക്. ആര്‍സിബിക്ക് 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ രാജസ്ഥാനെതിരേ വമ്പന്‍ ജയം നേടിയചോടെ നെറ്റ് റണ്‍റേറ്റ് 0.166 ആക്കി ഉയര്‍ത്താനും ആര്‍സിബിക്ക് സാധിച്ചു.

രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ശേഷിക്കുന്നത്. ഇതില്‍ രണ്ടിലും ജയിക്കാനായാല്‍ മുംബൈയെ മറികടന്ന് ആര്‍സിബി പ്ലേ ഓഫ് ടിക്കറ്റെടുക്കുമെന്നുറപ്പ്. നെറ്റ് റണ്‍റേറ്റില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ആര്‍സിബിക്ക് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ആര്‍സിബി അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയും മുംബൈ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ മുംബൈക്ക് പ്ലേ ഓഫിലെത്താനാവും. മുംബൈ അവസാന മത്സരം തോറ്റാല്‍ വീണ്ടും പ്ലേ ഓഫ് സാധ്യതകള്‍ മാറിമറിയും.

മുംബൈക്ക് അവസാന മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. അതും സ്വന്തം തട്ടകത്തില്‍. ഈ മത്സരത്തില്‍ അട്ടിമറി സംഭവിക്കാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫ് സീറ്റുറപ്പിക്കാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മുംബൈ തോറ്റാല്‍ ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം കടുക്കും. മുംബൈ ഹൈദാരാബാദിനോട് തോറ്റാല്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റായി ഒതുങ്ങും. നെറ്റ് റണ്‍റേറ്റും കുറവായതിനാല്‍ മുംബൈ സ്വാഭാവികമായും താഴോട്ട് പോകും.

ആര്‍സിബിക്ക് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നതില്‍ ഒന്ന് ഹൈദരാബാദിനെതിരായ എവേ മത്സരമാണ്. ഇതില്‍ ജയിക്കാനായാല്‍ത്തന്നെ അടുത്തതായി കാത്തിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ്. ആര്‍സിബിയുടെ തട്ടകത്തിലാണ് മത്സരമെങ്കിലും ഗുജറാത്തിനെ വീഴ്ത്തുക ആര്‍സിബിയെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കും. ഈ രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ തോറ്റാല്‍ പോലും ആര്‍സിബിക്ക് തിരിച്ചടിയാവും.

mumbai indians

മുംബൈ അവസാന മത്സരം തോല്‍ക്കുകയും ആര്‍സിബി രണ്ട് മത്സരത്തില്‍ ഒന്നില്‍ മാത്രം തോല്‍ക്കുകയും ചെയ്താല്‍ ആര്‍സിബിക്കും മുംബൈക്കും പോയിന്റ് പട്ടികയില്‍ 14 പോയിന്റായി മാറും. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബി നാലാം സ്ഥാനത്തേക്കെത്തുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സുമുണ്ടാവും. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള രാജസ്ഥാന്റെ അവസാന എതിരാളി പഞ്ചാബാണ്. ഈ മത്സരത്തില്‍ വമ്പന്‍ ജയമാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.

രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് 0.140 ആണ്. ആര്‍സിബിയുടേത് 0.166ഉും. രാജസ്ഥാന്‍ പഞ്ചാബിനെതിരേ വലിയൊരു ജയം നേടുകയും ആര്‍സിബി നിറം മങ്ങുന്ന പ്രകടനവും നടത്തിയാല്‍ രാജസ്ഥാന്‍ ആര്‍സിബിയെ മറികടക്കും. എന്നാല്‍ ഇതിലേക്കെല്ലാം എത്തണമെങ്കില്‍ അവസാന മത്സരം മുംബൈ തോല്‍ക്കേണ്ടതായുണ്ട്. ആര്‍സിബി രണ്ട് കളികളില്‍ ഒന്നില്‍ തോല്‍ക്കേണ്ടത് മുംബൈക്ക് നിര്‍ണ്ണായകമാണ്.

Story first published: Wednesday, May 17, 2023, 7:15 [IST]
Other articles published on May 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+