For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

PL 2023: മികച്ച ഫോമില്‍, എന്നിട്ടും അര്‍ജുന് രണ്ടോവര്‍ മാത്രം! അത് ധാരാളമെന്ന് ടോം മൂഡി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരത്തില്‍ തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരം ജയിച്ച് മുംബൈ തിരിച്ചുവരവ് നടത്തിയെങ്കിലും അവസാനം കളിച്ച രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനോട് 55 റണ്‍സിന് തോറ്റതിന് പിന്നാലെ മുംബൈക്കെതിരേ വിമര്‍ശനം ശക്തമാണ്.

നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുന്നത് മുംബൈയെ പിന്നോട്ടടിക്കുകയാണ്. ഗുജറാത്തിനെതിരേ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും രണ്ടോവര്‍ മാത്രമാണ് താരത്തിന് എറിയാന്‍ അവസരം ലഭിച്ചത്. പവര്‍പ്ലേയിലെറിഞ്ഞ രണ്ടോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് അര്‍ജുന്‍ നേടിയത്. പിന്നീട് ഒരു ഓവര്‍ പോലും എറിഞ്ഞില്ല.

arjun tendulkar

പവര്‍പ്ലേയില്‍ ഒരോവര്‍ കൂടി നല്‍കാമായിരുന്നുവെന്നും അല്ലെങ്കില്‍ മധ്യ ഓവറിലെങ്കിലും പരിഗണിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നവരേറെയാണ്. ഇപ്പോഴിതാ അര്‍ജുന് രണ്ടോവര്‍ മാത്രം നല്‍കിയതിനെ ന്യായീകരിക്കുകയാണ് മുന്‍ ഇതിഹാസ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ പരിശീലകനുമായ ടോം മൂഡി. അര്‍ജുന്‍ എക്‌സ്ട്രാ ബൗളറാണ്. അതുകൊണ്ട് തന്നെ രണ്ടോവര്‍ നല്‍കിയാല്‍ മതിയെന്നും അതാണ് അവന്റെ ജോലിയെന്നുമാണ് മൂഡി പറയുന്നത്.

'അര്‍ജുന് മൂന്നാം ഓവര്‍ വിശ്വസിച്ച് നല്‍കാനാവില്ല. അനുഭവസമ്പന്നരായ ബൗളര്‍മാര്‍ പോലും ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങുന്ന സാഹചര്യമായിരുന്നു. ഈ സാഹചര്യത്തില്‍ അത്യാര്‍ത്തികൊണ്ട് അര്‍ജുന് ഒരോവര്‍ കൂടി നല്‍കുകയും അവന്‍ നിരവധി റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്താല്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ നിങ്ങള്‍ക്കെതിരേ തിരിയും'-ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ മൂഡി പറഞ്ഞു.

പഞ്ചാബ് കിങ്‌സിനെതിരേ അര്‍ജുന്‍ ഒരോവറില്‍ 31 റണ്‍സാണ് വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറില്‍ അര്‍ജുനെ പന്തേല്‍പ്പിക്കാന്‍ നായകന്‍ ധൈര്യപ്പെട്ടില്ല. ഈ തീരുമാനം തെറ്റാണെന്ന് പറയാനാവില്ല. രോഹിത് ശര്‍മയുടെ സ്ഥാനത്ത് മറ്റ് നായകന്മാരായിരുന്നാലും ഇതാവും ചെയ്യുക. എന്നാല്‍ പവര്‍പ്ലേയില്‍ ഒരോവര്‍ കൂടി അര്‍ജുന് നല്‍കാമായിരുന്നു. ജേസന്‍ ബെഹറന്‍ഡോര്‍ഫും റില്ലി മെറീഡത്തും ഡെത്തോവറില്‍ നന്നായി തല്ലുവാങ്ങി.

കാമറൂണ്‍ ഗ്രീനും അടിവാങ്ങി. ഈ സാഹചര്യത്തില്‍ മധ്യ ഓവറിലെങ്കിലും അര്‍ജുന്‍ അവസരം അര്‍ഹിച്ചിരുന്നു. അര്‍ജുന് നന്നായി യോര്‍ക്കര്‍ എറിയാന്‍ സാധിക്കും. പഞ്ചാബിനെതിരായ മത്സരത്തിലെ ഒരു മോശം ഓവറുകൊണ്ട് അര്‍ജുന്‍ ഡെത്ത് ഓവറിന് കൊള്ളില്ലെന്ന് വിധിയെഴുതുക പ്രയാസം. അര്‍ജുനെ പവര്‍പ്ലേയിലേക്ക് മാത്രം ഉപയോഗിക്കാനാണ് ടീമിന്റെ പദ്ധതിയെങ്കില്‍ മൂന്നോവറെങ്കിലും നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്.

arjun tendulkar

'അര്‍ജുന്‍ തന്റെ ജോലി നന്നായി ചെയ്തിട്ടുണ്ട്. മുംബൈയുടെ എക്‌സ്ട്രാ ബൗളറാണ് അര്‍ജുന്‍. അതുകൊണ്ട് തന്നെ നാലോവര്‍ നല്‍കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പവര്‍പ്ലേയില്‍ രണ്ടോവറില്‍ ഒമ്പത് റണ്‍സ് മാത്രം നല്‍കി ഒരു വിക്കറ്റ് അവന്‍ നേടി. അതുകൊണ്ട് ഗ്രീനിന് പകരം അര്‍ജുന്‍ ഡെത്തോവര്‍ എറിയണെന്ന് പറയാനാവില്ല. ഗ്രീന്‍ അന്താരാഷ്ട്ര ബൗളറാണ്. എന്നാല്‍ വളരെ മോശമായാണ് അവന്‍ പന്തെറിഞ്ഞത്'-മൂഡി കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ഇടം കൈയന്‍ പേസറാണ്. എന്നാല്‍ താരത്തിന്റെ ബൗളിങ് വേഗം പരിശോധിക്കുമ്പോള്‍ നിരാശപ്പെടേണ്ടി വരും. 130ല്‍ താഴെയാണ് ബൗളിങ് വേഗം. അതുകൊണ്ട് തന്നെ ഡെത്ത് ഓവറിലേക്കെത്തുമ്പോള്‍ തല്ലുവാങ്ങാന്‍ സാധ്യത കൂടുതല്‍. മികച്ച റണ്ണപ്പാണെങ്കിലും അതിനൊത്ത വേഗം അര്‍ജുന്റെ ബൗളിങ്ങിനില്ല. 135ന് മുകളില്‍ തുടര്‍ച്ചയായി എറിയാനാവാത്ത പക്ഷം അര്‍ജുന് വളരുക പ്രയാസമായിരിക്കുമെന്നുറപ്പ്.

അര്‍ജുന്‍ യുവതാരമാണ്. ഡെത്ത് ഓവറില്‍ കൂടുതല്‍ അവസരം നല്‍കിയാല്‍ മെച്ചപ്പെടാന്‍ സാധ്യതയുള്ള ബൗളറാണ്. അതുകൊണ്ട് തന്നെ ഒറ്റ മോശം ഓവറിന്റെ പേരില്‍ അര്‍ജുനെ മാറ്റിനിര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് ആരാധക പക്ഷം. എന്നാല്‍ നിലവിലെ ടീമിന്റെ സാഹചര്യത്തില്‍ അര്‍ജുനെ ഡെത്ത് ഓവറില്‍ ഉപയോഗിക്കുന്നത് സാഹസമാണെന്നതാണ് ടീമിന്റെ വിലയിരുത്തല്‍.

Story first published: Wednesday, April 26, 2023, 10:50 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+