For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 'ചെക്കന്‍' പൊളി തന്നെ! ഇത്ര കാലം എവിടെ ആയിരുന്നു? വിഷ്ണു സൂപ്പര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള കന്നി മല്‍സരത്തില്‍ തന്നെ ഇടിവെട്ട് ഇന്നിങ്‌സുമായി വരവറിയിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലന്‍ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മാച്ചില്‍ ബാറ്റിങിനു നറുക്കുവീണപ്പോള്‍ അതു നന്നായി മുതലെടുത്തിരിക്കുകയാണ് വിഷ്ണു. അഞ്ചാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ വിക്കറ്റ് കീപ്പര്‍ കൂടിയായ താരം 30 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 20 ബോളുകള്‍ നേരിട്ട വിഷ്ണുവിന്റെ ഇന്നിങ്‌സില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

VISHNU VINOD

ജിടിയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേയുള്ള വിഷ്ണുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍ കമന്റേറര്‍മാരെപ്പോലും കണ്ണുതള്ളിച്ചിരുന്നു. കവര്‍ ഏരിയക്കു മുകളിലൂടെയായിരുന്നു താരത്തിന്റെ അവിശ്വസനീയ ഷോട്ട്. ഇതു കണ്ട കമന്റേറ്റര്‍മാര്‍ ആരാണ് നീയെന്നായിരുന്നു (who are you) അമ്പരപ്പോടെ ചോദിച്ചത്.

കാരണം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടായിരുന്നു ഇത്. ഈ സിക്‌സറിനു മുമ്പ് ഒരു ബൗണ്ടറി കൂടി ഷമിക്കെതിരേ വിഷ്ണു പായിച്ചിരുന്നു. മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു താരത്തിന്റെ തകര്‍പ്പനൊരു പുള്‍ ഷോട്ട്.

സോഷ്യല്‍ മീഡിയയിലും ആരാധകര്‍ വിഷ്ണു വിനോദിന്‍െ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ്. വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനു പുതിയൊരു സ്റ്റാറിനെ ലഭിച്ചിരിക്കുകയാണ്. എന്തൊരു നോക്കാണിത് വിഷ്ണു വിനോദ്. മുംബൈ ഇന്ത്യന്‍സ് മികച്ച താരങ്ങളെ വാങ്ങാറില്ല.

VISHNU VINOD

അവര്‍ മികച്ച താരങ്ങളെ ഉണ്ടാക്കുകയാണ് ചെയ്യാറുളളത്. ചരിത്രമെടുത്താല്‍ ഒരുപാട് പേരെ മുംബൈ ഈ തരത്തില്‍ കൊണ്ടു വന്നതായി കാണാം. തിലക് വര്‍മ, നെഹാല്‍ വദേര, കുമാര്‍ കാര്‍ത്തികേയ, ഇപ്പോള്‍ അവരുടെ കൂട്ടത്തിലേക്കു വിഷ്ണു വിനോദും. കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്ററാണ് വിഷ്ണു വിനോദ്.

മുംബൈ ഇന്ത്യന്‍സ് എങ്ങനെയാണ് ഇത്രയും പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരെ കണ്ടെത്തുന്നത്? തിലക് വര്‍മ, നെഹാല്‍ വദേര, വിഷ്ണു വിനോദ്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി തന്നെയാണ് മുംബൈ. ഐപിഎല്ലില്‍ വിഷ്ണു വിനോദിനു അവസാനം അര്‍ഹിച്ച അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റേതാണ് ഏറ്റവും മികച്ച സ്‌കൗട്ടിങ് സംവിധാനമെന്നു വിഷ്്ണു വിനോദിന്റെ ആ സിക്‌സര്‍ കണ്ടാലറിയാം. പക്ഷെ മുംബൈ മികച്ച താരങ്ങളെ വാങ്ങുകയാണ് ചെയ്യാറെന്നാണ് ചില ആളുകള്‍ കരുതുന്നതെന്നും ആരാധകര്‍ പ്രതികരിച്ചു.

ഗുജറാത്തിന് 219 റണ്‍സ് വിജയലക്ഷ്യം

ഹോംഗ്രൗണ്ടില്‍ 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഗുജറാത്ത് ടൈറ്റന്‍സിനു മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 218 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (103*) കന്നി സെഞ്ച്വറിയാണ് മുംബൈയെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. വെറും 49 ബോളില്‍ 11 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ (31), വിഷ്ണു വിനോദ് (30), രോഹിത് ശര്‍മ (29) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Story first published: Friday, May 12, 2023, 21:21 [IST]
Other articles published on May 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+