Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആശാനോടാണോ കളി! ഹര്‍ദിക്കിനെ വീഴ്ത്തി രോഹിത്തിന്റെ മാസ്റ്റര്‍ പ്ലാന്‍- ചൗള പൊളി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 35ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആരാധകരെ സംബന്ധിച്ച് വളരെ കൗതുകമുള്ള മത്സരമാണിത്. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ചുവളര്‍ന്ന താരമാണ്. അതുകൊണ്ട് തന്നെ നായകനായി രോഹിത്തിന് എതിരേയെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ ഹര്‍ദിക്കിന് പക്ഷെ മുന്‍ ടീമിനെതിരേ തിളങ്ങാനായില്ല. 14 പന്തില്‍ 13 റണ്‍സാണ് ഹര്‍ദിക് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ഹര്‍ദിക് ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. പീയൂഷ് ചൗളയുടെ ആദ്യ പന്തില്‍ അതിര്‍ത്തി കടത്താനുള്ള ഹര്‍ദിക്കിന്റെ ശ്രമം ലോങ് ഓഫില്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു.

rohit sharma, piyush chawla

ഇപ്പോഴിതാ ഹര്‍ദിക്കിന്റെ വിക്കറ്റ് നേട്ടത്തിന് പിന്നിലെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രത്തെ വാഴ്ത്തുകയാണ് ആരാധകര്‍. ഹര്‍ദിക്കിന്റെ ദൗര്‍ബല്യം മനസിലാക്കി പീയൂഷ് ചൗളക്ക് രോഹിത് നല്‍കിയ നിര്‍ദേശമാണ് വിക്കറ്റിലേക്കെത്തിയത്. ഓവര്‍ പിച്ച് ചെയ്ത പന്തില്‍ ഹര്‍ദിക് ഷോട്ടിന് ശ്രമിക്കുമെന്ന രോഹിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.

ചൗളയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ആദ്യ പന്തില്‍ത്തന്നെ സിക്‌സറിന് ശ്രമിച്ച ഹര്‍ദിക്കിന് തെറ്റുകയായിരുന്നു. ഗുജറാത്തിന്റെ ഇന്നിങ്‌സില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ളവനാണ് ഹര്‍ദിക്. ലഖ്‌നൗവിനെതിരേ പതിയെ തുടങ്ങി ഭേദപ്പെട്ട സ്‌കോറിലേക്ക് ഹര്‍ദിക് ടീം സ്‌കോറെത്തിച്ചത് എല്ലാവരും കണ്ടതാണ്. ഹര്‍ദിക്കിന്റെ കരുത്ത് അറിയാവുന്ന രോഹിത്തൊരുക്കിയ കെണിയില്‍ ഗുജറാത്ത് നായകന്‍ കൃത്യമായി വീഴുകയായിരുന്നു.

കൃത്യമായി കണക്ട് ചെയ്ത് തുടങ്ങിയാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ളവനാണ് ഹര്‍ദിക്കെന്ന് രോഹിത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനായി സ്പിന്‍ കെണി രോഹിത് ഒരുക്കുകയായിരുന്നു. ഈ സീസണില്‍ വിശ്വസ്തനായ സ്പിന്നറായ ചൗളയെ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറില്‍ത്തന്നെ രോഹിത് പന്തേല്‍പ്പിച്ചത് ഹര്‍ദിക്കിന്റെ വിക്കറ്റിനായുള്ള തന്ത്രത്തിന്റെ ഭാഗമായാണ്. അത് കൃത്യമായി ഫലം കാണുകയും ചെയ്തു.

ഈ സീസണില്‍ മുംബൈക്കായി ശ്രദ്ധേയ പ്രകടനമാണ് പീയൂഷ് ചൗള കാഴ്ചവെക്കുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ബൗളിങ് നിരയില്‍ ഏറ്റവും മികച്ചവനായി മാറാന്‍ ചൗളക്ക് സാധിക്കുന്നുണ്ട്. അവസാന മത്സരം തോറ്റ മുംബൈക്ക് ഗുജറാത്തിനെതിരേ ജയിക്കേണ്ടത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.

hardik pandya

ഇതിനിടെ ആരാധകരെ അമ്പരിപ്പിച്ച മറ്റൊരു തീരുമാനം ടോസ് നേടിയിട്ടും ആദ്യം പന്തെറിയുക എന്നതായിരുന്നു. അഹമ്മദാബാദിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാനാണ് ടീമുകള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ടോസ് നേടിയിരുന്നെങ്കില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു താല്‍പര്യമെന്ന് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആദ്യം പന്തെറിയാനുള്ള രോഹിത്തിന്റെ തീരുമാനം കൗതുകമാണ്.

എന്നാല്‍ മുംബൈയുടെ ബൗളിങ് കരുത്ത് നോക്കുമ്പോള്‍ രോഹിത്തിന്റെ തീരുമാനം തെറ്റാണെന്ന് പറയാനാവില്ല. ജോഫ്ര ആര്‍ച്ചറും പരിക്കേറ്റ് പുറത്തായതോടെ വിശ്വസ്തനായ പേസറില്ലാതെയാണ് മുംബൈ കളിക്കുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, റില്ലി മെറീഡത്ത് എന്നിവര്‍ അണിനിരക്കുന്ന പേസ് നിരയെ പരിഗണിക്കുമ്പോള്‍ ആദ്യം പന്തെറിയാനുള്ള രോഹിത്തിന്റെ തീരുമാനത്തെ തെറ്റ് പറയാനാവില്ല.

ഗുജറാത്തിന്റെ തട്ടകമാണ് അഹമ്മദാബാദ്. മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് വലിയ മൈതാനമാണിത്. റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയെ നേരിട്ട് വിജയലക്ഷ്യം മറികടക്കുക മുംബൈയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Tuesday, April 25, 2023, 20:38 [IST]
Other articles published on Apr 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+