For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മണ്ടത്തരങ്ങളുടെ ഘോഷയാത്ര! രോഹിത്താണ് കളി തോല്‍പ്പിച്ചത്- ക്യാപ്റ്റന്‍സി ഒഴിയണം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നാണംകെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബൗളര്‍മാര്‍ക്ക് പിന്നാലെ ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തിയതാണ് മുംബൈക്ക് വലിയ തോല്‍വി നല്‍കിയത്.

മുംബൈയുടെ തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കെതിരേ ഉയരുന്നത്. മുംബൈയുടെ തോല്‍വിക്ക് കാരണം രോഹിത് ശര്‍മയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നിലധികം മണ്ടത്തരങ്ങള്‍ നായകനെന്ന നിലയില്‍ രോഹിത് കാട്ടിയതാണ് തോല്‍വിക്ക് കാരണമായി മാറിയതെന്നതാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

rohit sharma

ടോസ് മുതല്‍ രോഹിത്തിന് പിഴച്ചു. പിച്ച് ബാറ്റിങ്ങിന് അനുകൂലമായിട്ടും രോഹിത് ശര്‍മ ടോസ് നേടിയിട്ട് ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. ആദ്യം പന്തെറിയാനുള്ള രോഹിത്തിന്റെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗുജറാത്തിന് ശക്തമായ ബൗളിങ് കരുത്തുള്ള ടീമാണ്. അതുകൊണ്ട് തന്നെ വിജയലക്ഷ്യം പിന്തുടരുക പ്രയാസമാണ്. ഇത് മനസിലാക്കി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു രോഹിത് തീരുമാനിക്കേണ്ടതെന്നാണ് ആരാധക പക്ഷം.

ടോസ് നേടിയിരുന്നെങ്കില്‍ ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ പിച്ച് വളരെ വലുതാണ്. അതുകൊണ്ട് തന്നെ വിജയലക്ഷ്യം പിന്തുടരുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇത് മനസിലാക്കാന്‍ രോഹിത്തിന് സാധിക്കാതെ ബാറ്റിങ് കരുത്തില്‍ അമിതമായി വിശ്വസിച്ചത് മണ്ടത്തരമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മത്സരഫലം വിലയിരുത്തുമ്പോള്‍ ഇത് ശരിയാണെന്ന് വേണം വിലയിരുത്താന്‍.

മുംബൈ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും രോഹിത്തിന് തെറ്റുപറ്റി. ആദ്യ ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത കാമറൂണ്‍ ഗ്രീനിനെ 18ാം ഓവറില്‍ വീണ്ടുംകൊണ്ടുവന്ന രോഹിത്തിന്റെ തീരുമാനം തെറ്റി. 22 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. അവസാന നാല് ഓവറില്‍ 70 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താന്‍ രോഹിത്തിനായില്ല.

രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഫലപ്രദമായി ഉപയോഗിക്കാനും രോഹിത്തിനായില്ല. മറ്റ് ബൗളര്‍മാര്‍ തല്ലുവാങ്ങിയപ്പോഴും അര്‍ജുന് നാല് ഓവര്‍ എറിയാന്‍ അവസരം നല്‍കാതിരുന്നത് രോഹിത്തിന്റെ തെറ്റായ തീരുമാനം ആയിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജുന്‍ മികച്ച ഫോമിലായിരുന്നു.

rohit sharma,piyush chawla

അതുകൊണ്ട് തന്നെ പവര്‍പ്ലേയില്‍ മൂന്ന് ഓവറെങ്കിലും അര്‍ജുന് നല്‍കാമായിരുന്നു. ഡെത്ത് ഓവറില്‍ എറിയിക്കുക പ്രയാസമാണെങ്കില്‍ മധ്യ ഓവറിലെങ്കിലും അര്‍ജുന് ഓവര്‍ നല്‍കമായിരുന്നു. എന്നാല്‍ ഇതിന് രോഹിത് ശര്‍മ തയ്യാറായില്ല. ബാറ്റിങ്ങിലും രോഹിത് ശര്‍മ നിരാശപ്പെടുത്തി. എട്ട് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്.

ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇത്തരത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് ടീമിന്റെ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ കിഷനും (21 പന്തില്‍ 13) രോഹിത് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ നശിപ്പിച്ചത് മുംബൈയുടെ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. രോഹിത്തിന് ഇപ്പോള്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. അവസാന 28 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റിയാണ് രോഹിത്തിനുള്ളത്.

തിലക് വര്‍മയെ ഇംപാക്ട് പ്ലയറാക്കാനുള്ള തീരുമാനവും വിമര്‍ശനം നേരിടുന്നു. തിലകിനെ ഫീല്‍ഡ് ചെയ്യിപ്പിക്കാതെ ബാറ്റിങ്ങിന് മാത്രം ഇറക്കുന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നു. പാര്‍ട്ട് ടൈം ബൗളറായി ഒന്നോ രണ്ടോ ഓവറും എറിയാന്‍ തിലകിന് കഴിവുണ്ടെങ്കിലും വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നാണ് ആരാധക വിമര്‍ശനം.

Story first published: Tuesday, April 25, 2023, 23:43 [IST]
Other articles published on Apr 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+