For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വദേരക്ക് ഇത്ര അഹങ്കാരമോ? ചൗളയെ പരസ്യമായി അപമാനിച്ചു! ചെയ്യാന്‍ പാടില്ലായിരുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റിരിക്കുകയാണ്. ഗുജറാത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടാനായത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ നിര ദുരന്തമായി മാറി. ഇതിനിടെ മുംബൈയുടെ യുവ ബാറ്റ്‌സ്മാന്‍ നേഹല്‍ വദേരയുടെ മത്സരത്തിനിടെയിലെ ഒരു പ്രവര്‍ത്തി വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. സീനിയര്‍ താരം പീയൂഷ് ചൗളയെ റണ്ണൗട്ടാക്കുകയും സീനിയര്‍ താരമെന്ന ബഹുമാനം കാട്ടാതെ പരസ്യമായി കയര്‍ക്കുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.

nehal wadhera

മുന്‍ ഇന്ത്യന്‍ ദേശീയ ടീം താരമായ ചൗള ഐപിഎല്ലിലും ഗംഭീര റെക്കോഡുള്ള താരമാണ്. 18ാം ഓവറിന്റെ ആദ്യ പന്തിലാണ് സംഭവം. മോഹിത് ശര്‍മയുടെ ഓവറില്‍ പീയൂഷ് ചൗളയായിരുന്നു സ്‌ട്രൈക്ക് ചെയ്തത്. എന്നാല്‍ പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയില്‍. ഈ സമയത്ത് നോണ്‍സ്‌ട്രൈക്കില്‍ നിന്ന് വദേര ഓടി സ്‌ട്രൈക്കിലേക്കെത്തിയിരുന്നു.

എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു ചൗള. ഈ സമയത്ത് സാഹ മോഹിത് ശര്‍മക്ക് പന്ത് എറിഞ്ഞുകൊടുത്തു. വദേര റണ്ണൗട്ടാകേണ്ടതായിരുന്നെങ്കിലും ചൗളയെ നിര്‍ബന്ധിച്ച് ക്രീസില്‍ നിന്ന് പുറത്താക്കി ചൗളയുടെ വിക്കറ്റാക്കി ഇത് മാറ്റുകയായിരുന്നു. കൈകൊണ്ട് ചൗളയെ ക്രീസിന് പുറത്താക്കാന്‍ വദേര തള്ളുന്ന സാഹചര്യമുണ്ടായി.

നിരാശയോടെ ഒന്നും പ്രതികരിക്കാതെയാണ് ചൗള മടങ്ങിയത്. എന്നാല്‍ ഇതിന്റെ വീഡിയോ വൈറലായതോടെ വദേരക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. 12 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 18 റണ്‍സാണ് ചൗള നേടിയത്. ചൗള റണ്ണൗട്ടാവുന്ന സമയത്ത് മുംബൈ മത്സരം കൈവിട്ടിരുന്നു. അതുകൊണ്ട് തന്നെ അതൊരു അനാവശ്യ സിംഗിളായിരുന്നു. എന്നാല്‍ വദേര അനാവശ്യമായി ഹീറോയാവാന്‍ ശ്രമിക്കുകയായിരുന്നു.

എത്ര പ്രതിഭയുള്ള താരമാണെങ്കിലും സീനിയര്‍ താരങ്ങളെ ബഹുമാനിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചൗള ക്രിക്കറ്റ് കളിച്ച് ഇതിനോടകം വലിയ അനുഭവസമ്പത്തുള്ളവനാണ്. എല്ലാവരും ബഹുമാനിക്കുകയും ചെയ്യുന്ന കളിക്കാരനാണ്. എന്നിട്ടും പരസ്യമായി വദേര ചൗളയെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇത് കൂടാതെ അര്‍ജുന്‍ ടെണ്ടുല്‍ക്കറോടും സമാനമായ രീതിയില്‍ വദേര പെരുമാറി. അനായാസ സിംഗിളിനായി നോണ്‍സ്‌ട്രൈക്കില്‍ നിന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഓടി സ്‌ട്രൈക്കിലേക്കെത്തിയെങ്കിലും വദേര ഓടാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് അര്‍ജുന്‍ ക്രീസിലെത്തിയതോടെ ഓടി സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും എന്തിനാണ് സിംഗിള്‍ ഓടിയതെന്ന തരത്തില്‍ അര്‍ജുനോട് വദേര ദേഷ്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.

rohit sharma,piyush chawla

രണ്ട് സിക്‌സര്‍ പറത്തിയപ്പോഴേക്കും സൂപ്പര്‍ ഹീറോയാണെന്ന തോന്നലാണ് വദേരക്കെന്നും ഞാന്‍ സ്‌ട്രൈക്കില്‍ നിന്നാല്‍ കളി ജയിപ്പിക്കുമെന്ന തരത്തിലുള്ള മനോഭാവമാണ് താരം കാട്ടിയതെന്നും സഹതാരങ്ങളോട് യാതൊരു ബഹുമാനവും വദേര കാട്ടുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. മത്സരത്തില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ വദേരയാണ്. 21 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. 190.47 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്.

മുംബൈയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മികച്ച രണ്ട് ഷോട്ടെങ്കിലും കളിക്കാന്‍ സാധിച്ചത് വദേരക്ക് മാത്രമാണ്. യുവതാരമെന്ന നിലയില്‍ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തിന് സാധിക്കുന്നുണ്ട്. ഇത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും താരത്തിന്റെ പെരുമാറ്റം ശരിയല്ലെന്നും മറ്റുള്ളവരെ ബഹുമാനിക്കാതെ കരിയറില്‍ വളരാനാവില്ലെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

Story first published: Wednesday, April 26, 2023, 7:01 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+