For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വരുമാനത്തിലും സൂര്യ സൂപ്പറോ? ആസ്തി, കാര്‍ കലക്ഷന്‍, വീട് എല്ലാമറിയാം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ താന്‍ തന്നെയാണെന്നു ഒരിക്കല്‍ക്കൂടി അടിവരയിട്ടാണ് കഴിഞ്ഞ ഐപിഎല്‍ മാച്ചില്‍ മുംബൈ ഇന്ത്യന്‍സിനായി സൂര്യകുമാര്‍ യാദവ് നിറഞ്ഞാടിയത്. അന്താരാഷ്ട്ര ടി20യില്‍ ഇതിനകം മൂന്നു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞിട്ടും ഐപിഎല്ലില്‍ ഒന്നുപോലും ഇല്ലെന്ന ക്ഷീണം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സ്‌കൈ തീര്‍ക്കുകയായിരുന്നു. വെറും 49 ബോളില്‍ 103 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഏറെക്കുറെ തനിച്ചാണ് ചാംപ്യന്‍മാരുടെ കഥ കഴിച്ചത്. 11 ഫോറുകളും ആറു വമ്പന്‍ സിക്‌സറും സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കവെയായിരുന്നു സൂര്യ ഐപിഎല്ലില്‍ കളിക്കാനെത്തിയത്. അതിനു മുമ്പ് കളിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു കളിയിലും ഡെക്കായ അദ്ദേഹം നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇതോടെ 'ശൂന്യ'കുമാര്‍ യാദവെന്നു പരിഹസിക്കപ്പെട്ട അദ്ദേഹം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

SURYAKUMAR YADAV

അന്നു കളിയാക്കവര്‍ക്കെല്ലാം ബാറ്റ് കൊണ്ട് ഇപ്പോള്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് സ്‌കൈ. കഴിഞ്ഞ വര്‍ഷം കണ്ട തന്റെ ഏറ്റവും മികച്ച ഫോമിലേക്കു സൂര്യ തിരിച്ചെത്തിക്കഴിഞ്ഞതായി ഇപ്പോഴത്തെ പ്രകടനങ്ങള്‍ തെളിയിക്കുകയാണ്. സൂര്യയുടെ ക്രിക്കറ്റ് കരിയറില്‍ നിന്നും മാറി വ്യക്തി ജീവിതത്തെക്കുറിച്ചും നമുക്കു പരിശോധിക്കാം. അദ്ദേഹത്തിന്‍െ ആസ്തി, പ്രതിവര്‍ഷ വരുമാനം, കാര്‍ കലക്ഷന്‍, ഐപിഎല്ലിലെ ശമ്പളം, വീട് തുടങ്ങിയവയെ കുറിച്ചെല്ലാം അറിയാം.

സൂര്യയുടെ ആകെ ആസ്തി ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം എട്ടു മില്ല്യണ്‍ ഡോളറാണ്. ഇതു ഏകദേശം 64 കോടിയോളം രൂപ വരും. ഐപിഎല്ലില്‍ നിന്നാണ് സ്‌കൈയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ലഭിക്കുന്നത്. കൂടാതെ ബിസിസിഐയുടെ ബി ഗ്രേഡ് കരാറിന്റെ ഭാഗമായതിനാല്‍ അതു വഴി മൂന്നു കോടി രൂപയും പ്രതിവര്‍ഷം സൂര്യക്കു ശമ്പളമായി ലഭിക്കുന്നുണ്ട്.

നിലവില്‍ മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണെങ്കിലും സൂര്യക്കു അതിന് അര്‍ഹിച്ച ശമ്പളം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ എട്ടു കോടി രൂപയാണ് പ്രതിവര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം. കഴിഞ്ഞ സീസണ്‍ മുതലാണ് സൂര്യയുടെ ശമ്പളം എട്ടു കോടിയാക്കി ഉയര്‍ത്തിയത്. 2012ല്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു താരം.

എന്നാല്‍ പിന്നീട് ഒഴിവാക്കപ്പെട്ട സൂര്യ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പം ചേര്‍ന്നു. വൈകാതെ അവരുടെ വൈസ് ക്യാപ്റ്റന്‍സിയും ലഭിച്ചിരുന്നു. 2017ലെ സീസണിനു ശേഷം കെകെആര്‍ സൂര്യയെ കൈവിട്ടു. തുടര്‍ന്നു മെഗാ ലേലത്തില്‍ മുംബൈ അദ്ദേഹത്തെ തിരികെയെത്തിക്കുകയായിരുന്നു. അതിനു ശേഷം സൂര്യക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

SURYAKUMAR YADAV WIFE

നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞ സൂര്യ പരസ്യബ്രാന്‍ഡകള്‍ക്കും പ്രിയങ്കരനാണ്. നിരവധി ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു നിലവില്‍ കരാറുണ്ട്. ഫ്രീഹിറ്റ് ഫാന്റസി, ഡ്രീം 11, പിന്റോല, മാക്‌സിമ തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. സൂര്യയുടെ കാര്‍ കലക്ഷനിലേക്കു വരികയാണെങ്കില്‍ ബിഎംഡബ്ല്യു 5, സ്‌കോഡ, 530 ഡി എം സ്‌പോര്‍ട്ട്, ഔഡി, ടൊയോട്ട ഫോര്‍ച്യൂണര്‍, റേഞ്ച് റോവര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.

മുംബൈയില്‍ കോടികളുടെ മൂല്യമുള്ള ആഡംബര ഫ്‌ളാറ്റില്‍ ഭാര്യ ദെവിഷ ഷെട്ടിക്കൊപ്പമാണ് സൂര്യയുടെ താമസം. ഫ്‌ളാറ്റിന്റെ യഥാര്‍ഥ മൂല്യത്തെക്കുറിച്ചുളള കണക്കുകള്‍ ലഭ്യമല്ല. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേസ്റ്റ് പ്രോപ്പര്‍ട്ടിയും സ്‌കൈയ്ക്കുണ്ട്.

Story first published: Saturday, May 13, 2023, 8:41 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+