Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹിറ്റ്മാന്‍ ഡാ, എബിഡിയെ കടത്തിവെട്ടി! സിക്‌സര്‍ വേട്ടയില്‍ വമ്പന്‍ നേട്ടം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നിര്‍ണായക പോരാട്ടത്തില്‍ സിക്‌സര്‍ വേട്ടയില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മുംബൈയ്ക്കായി ഐപിഎല്ലില്‍ 200 സിക്‌സറുകളെന്ന നാഴികക്കല്ല് അദേഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ മാത്രം താരമാണ് ഹിറ്റ്മാന്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 223 സിക്‌സറുകളോടെയാണ് അദ്ദേഹം തലപ്പത്ത്. ഹാര്‍ദിക് പാണ്ഡ്യ (98), ഇഷാന്‍ കിഷന്‍ (88), സൂര്യകുമാര്‍ യാദവ് (81) എന്നിവരാണ് മുംബൈയ്ക്കായി കൂടുതല്‍ സിക്‌സറുകളടിച്ച താരങ്ങള്‍.

rohit sharma

199 സിക്‌സറുകളോടെയാണ് രോഹിത് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മോഹിത് ശര്‍മയെറിഞ്ഞ രണ്ടാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ സിക്‌സര്‍ പറത്തി അദ്ദേഹം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു തകര്‍പ്പനൊരു പുള്‍ ഷോട്ടിലൂടെ ഹിറ്റ്മാന്റെ 200ാം സിക്‌സര്‍.

മുംബൈ ഇന്ത്യന്‍സിന്റെ നീലക്കുപ്പായത്തില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം ഐപിഎല്ലില്‍ തന്റെ സിക്‌സര്‍ സമ്പാദ്യം 252 ആക്കി ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ് രോഹിത് ശര്‍മ. 234 ഇന്നിങ്‌സുകളില്‍ നിന്നാണിത്. ഇതോടെ ഐപിഎല്ലിലെ എക്കാലത്തെയും വലിയ സിക്‌സര്‍ വീരന്‍മാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തേക്കുമുയര്‍ന്നു.

നേരത്തേ രണ്ടാമതുണ്ടായിരുന്ന സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലയേഴ്‌സിനെ പിന്തള്ളിയാണ് ഹിറ്റ്മാന്‍ രണ്ടാമനായത്. എബിഡി നേടിയതാവട്ടെ 170 ഇന്നിങ്‌സുകളില്‍ നിന്നും 251 സിക്‌സറുകളുമാണ്.

ROHIT SHARMA

രോഹിത്തിന്റെ 252 സിക്‌സറുകളില്‍ 201 എണ്ണം മുംബൈയ്ക്കു വേണ്ടി ആണെങ്കില്‍ ശേഷിച്ച 51 സിക്‌സറുകള്‍ മുന്‍ ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയാണ്. 357 സിക്‌സറുകളുമായി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരം. വെറും 141 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയത്. ഈ ലിസ്റ്റില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി (239), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി (229), മുന്‍ മുംബൈ ഇന്ത്യന്‍സ് ഇതിഹാസം കരെണ്‍ പൊള്ളാര്‍ഡ് (223) എന്നിവരാണ്.

അതേസമയം, ജിടിക്കെതിരായ മല്‍സരത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ രോഹിത് ശര്‍മയ്ക്കു അതു വലിയ ഇന്നിങ്‌സാക്കി മാറ്റിയെടുക്കാന്‍ സാധിച്ചില്ല. 29 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 18 ബോളുകള്‍ നേരിട്ട രോഹിത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. റാഷിദ് ഖാന്റെ ബൗളിങില്‍ രാഹുല്‍ തെവാത്തിയക്കു സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.

എങ്കിലും മുംബൈയ്ക്കു ആഗ്രഹിച്ച തുടക്കം നല്‍കാന്‍ രോഹിത്- ഇഷാന്‍ കിഷന്‍ സഖ്യത്തിനായിരുന്നു. 37 ബോളില്‍ 61 റണ്‍സ് നേടിയ ശേഷമാണ് ഈ ജോടി വേര്‍പിരിഞ്ഞത്. റാഷിദെറിഞ്ഞ ഏഴാം ഓവറില്‍ രോഹിത്തിനു പിന്നാലെ ഇഷാനും പുറത്താവുകയായിരുന്നു.

Story first published: Friday, May 12, 2023, 20:18 [IST]
Other articles published on May 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+