For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹര്‍ദിക് ഇതിഹാസ നായകന്‍, ധോണിയെ കടത്തിവെട്ടി! വമ്പന്‍ നേട്ടം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലും തകര്‍പ്പന്‍ പ്രകടനം നടത്തി കൈയടി നേടുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പ് നേടിയ ഗുജറാത്ത് ഇത്തവണയും തകര്‍പ്പന്‍ പ്രകടനം തുടരുന്നു. ഏഴ് മത്സരങ്ങള്‍ കഴിയുമ്പോള്‍ അഞ്ച് ജയങ്ങളുമായി രണ്ടാംസ്ഥാനത്താണ് ഗുജറാത്തുള്ളത്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് തോല്‍പ്പിക്കാന്‍ ഗുജറാത്തിനായി.

ക്യാപ്റ്റനെന്ന നിലയില്‍ വലിയ നേട്ടങ്ങളിലേക്കാണ് ഹര്‍ദിക് കുതിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമെന്ന നായകനെന്ന റെക്കോഡ് ഹര്‍ദിക്കിന്റെ പേരിലാണ്. കുറഞ്ഞത് 20 മത്സരമെങ്കിലും നയിച്ചവരുടെ പട്ടികയിലാണ് ഹര്‍ദിക് തലപ്പത്ത് നില്‍ക്കുന്നത്. 21 മത്സരങ്ങള്‍ നയിച്ച ഹര്‍ദിക് 15 മത്സരത്തിലും ടീമിനെ ജയിപ്പിച്ചു. അഞ്ച് മത്സരം മാത്രമാണ് ഹര്‍ദിക്കിന് കീഴില്‍ തോറ്റത്. 75% ആണ് വിജയ ശരാശരി.

hardik pandya

സിഎസ്‌കെ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ റെക്കോഡിനെയാണ് ഹര്‍ദിക് പാണ്ഡ്യ കടത്തിവെട്ടിയത്. എന്നാല്‍ ധോണിയെപ്പോലെ 200ലധികം മത്സരം നയിക്കാനും ഇതേ സ്ഥിരത കാട്ടാനും ഹര്‍ദിക്കിന് സാധിക്കുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ധോണിയെവരെ പിന്നിലാക്കുന്ന മികവാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക് കാഴ്ചവെക്കുന്നത്.

ധോണി 217 മത്സരം നയിച്ചപ്പോള്‍ 128 മത്സരത്തിലാണ് ജയിപ്പിച്ചത്. 88 മത്സരം തോറ്റു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. 58.99 ആണ് ധോണിയുടെ വിജയ ശതമാനം. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്താണ്. 51 മത്സരത്തില്‍ 30 ജയവും 21 തോല്‍വിയും വഴങ്ങി സച്ചിന്റെ വിജയ ശതമാനം 58.42 ആണ്.

മുന്‍ രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ സ്റ്റീവ് സ്മിത്ത് 43 മത്സരത്തില്‍ 25 ജയവും 17 തോല്‍വിയും നേരിട്ടു. 58.14 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. മുന്‍ ആര്‍സിബി നായകന്‍ അനില്‍ കുംബ്ലെ 26 മത്സരത്തില്‍ 15 ജയവും 11 തോല്‍വിയുമടക്കം 57.69 വിജയശരാശരിയാണ് നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് 30 മത്സരത്തില്‍ നിന്ന് 17 ജയവും 13 തോല്‍വിയുമടക്കം 56.67 % സ്വന്തമാക്കി.

gujarat titans

മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണ്‍ 55 മത്സരം നയിച്ച് 31 ജയവും 24 തോല്‍വിയുമടക്കം 56.36 വിജയശതമാനമാണ് നേടിയത്. അഞ്ച് തവണ കിരീടം ചൂടിയ രോഹിത് ശര്‍മയുടെ വിജയ ശതമാനം 56.08 ആണ്. 149 മത്സരം നയിച്ച് 83 ജയവും 65 തോല്‍വിയുമാണ് രോഹിത് നേരിട്ടത്. കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ഗൗതം ഗംഭീറിന്റെ വിജയ ശതമാനം 55.04 ആണ്.

71 ജയവും 58 തോല്‍വിയുമാണ് ഗംഭീര്‍ നേരിട്ടത്. വീരേന്ദര്‍ സെവാഗ് 54.72 വിജയ ശരാശരിയില്‍ 10ാം സ്ഥാനത്താണ്. 53 മത്സരത്തില്‍ 29 ജയവും 24 തോല്‍വിയുമാണ് സെവാഗ് നേരിട്ടത്. ആര്‍സിബിയുടെ മുന്‍ നായകന്‍ വിരാട് കോലിക്ക് ടോപ് 10ല്‍ ഇടമില്ലെന്നതാണ് കൗതുകകരമായ കാര്യം. ആര്‍സിബിയെ ഒരു തവണ പോലും കപ്പിലേക്കെത്തിക്കാന്‍ കോലിക്കിന് സാധിച്ചിരുന്നില്ല.

ഹര്‍ദിക്കിന്റെ ക്യാപ്റ്റനായുള്ള തുടക്കം അതി ഗംഭീരമാണ്. എന്നാല്‍ ഈ പ്രകടനം എത്രനാള്‍ ഇതുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഇന്ത്യയുടെ അടുത്ത നായകനായി പരിഗണിക്കപ്പെടുന്ന താരമാണ് ഹര്‍ദിക്. ഇത്തവണ ഗുജറാത്തിന് കിരീടം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഹര്‍ദിക്കിനത് നായകനെന്ന നിലയില്‍ ചരിത്ര നേട്ടമായി മാറും.

Story first published: Wednesday, April 26, 2023, 13:29 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+