For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അമിത ആത്മവിശ്വാസം നല്ലതല്ല, ദയനീയ ക്യാപ്റ്റന്‍സി! ജിടിയെ തോല്‍പ്പിച്ചത് ഹാര്‍ദിക്

ഐപിഎല്ലില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനു കാലിടറിയിരിക്കുകയാണ്. ജയിച്ചാല്‍ പ്ലേഓഫിലെത്താമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ ജിടിയെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ 27 റണ്‍സിനാണ് മുംബൈ കെട്ടുകെട്ടിച്ചത്.

സൂര്യകുമാര്‍ യാദവിന്റെ വണ്‍മാന്‍ ഷോയാണ് ജിടിയുടെ കഥ കഴിച്ചത്. കരിയറിലെ ആദ്യ സെഞ്ച്വറി സ്‌കൈ കുറിച്ചപ്പോള്‍ തന്നെ മല്‍സരം ജിടിയില്‍ നിന്നും വഴുതിപ്പോയിരുന്നു. പിന്നീട് വാലറ്റത്ത് റാഷിദ് ഖാന്‍ ബാറ്റിങില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു.

HARDIK - ROHIT

ക്യാപ്റ്റനെന്ന നിലയില്‍ മുന്‍ മല്‍സരങ്ങളില്‍ ശ്രദ്ധേയായ പ്രകടനം നടത്തുകയും ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യ ഈ കളിയില്‍ സമ്പൂര്‍ണ പരാജയമായി മാറി. ബൗളിങില്‍ ഒരോവര്‍ പോലും എറിയാതെ മാറിനിന്ന അദ്ദേഹത്തിനു ബാറ്റിങിലും മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാനായില്ല. നാലു റണ്‍സ് മാത്രമെടുത്ത് ഹാര്‍ദിക് ക്രീസ് വിടുകയായിരുന്നു. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം കാണിച്ച ചില മണ്ടത്തരങ്ങള്‍ തന്നെയാണ് ജിടിയെ ഈ മല്‍സരത്തില്‍ പരാജയത്തിലേക്കു തള്ളിയിട്ടത്.

കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കു ശേഷം രണ്ടാം ഓവര്‍ ബൗള്‍ ചെയ്തിരുന്നത് ഹാര്‍ദിക്കായിരുന്നു. മികച്ച ബൗളിങ് കാഴ്ചവച്ച അദ്ദേഹം മിക്ക കളിയിലും ടീമിനു തുടത്തില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജിടിക്കെതിരേ ഹാര്‍ദിക് പവര്‍പ്ലേയില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ തയ്യാറായില്ല. ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഷമി ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് ആറു റണ്‍സായിരുന്നു.

അടുത്ത ഓവര്‍ ഹാര്‍ദിക് ബൗള്‍ ചെയ്യുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ നേരത്തേയുള്ള മല്‍സരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ മാത്രം ബൗള്‍ ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മോഹിത് ശര്‍മയെ ഹാര്‍ദിക് ന്യൂബോള്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 1 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു.

SURYA- RASHID KHAN

അടുത്ത ഓവറില്‍ ഷമിക്കും നല്ല തല്ലുകിട്ടി. രണ്ടു സിക്‌സറുകളടക്കം 17 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. തന്റെ ആദ്യ ഓവറില്‍ 14 റണ്‍സ് വഴങ്ങിയ മോഹിത്തിന് വീണ്ടുമൊരു ഓവര്‍ നല്‍കില്ലെന്നും ഹാര്‍ദിക് നാലാം ഓവറില്‍ ബൗള്‍ ചെയ്യുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഈ കണക്കുകൂട്ടല്‍ തെറ്റിച്ച് അദ്ദേഹം മോഹിത്തിനു ഒരോവര്‍ കൂടി നല്‍കുകയായിരുന്നു.

ഈ ഓവറില്‍ ഏഴു റണ്‍സ് പേസര്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഇതോടെ അഞ്ചോവറില്‍ തന്നെ മുംബൈ 51 റണ്‍സിലെത്തുകയും ശക്തമായ അടിത്തറയിടുകയും ചെയ്തു. ജിടിക്കു പിന്നീട് കളിയിലേക്കൊരു തിരിച്ചുവരവ് നടത്താനും സാധിച്ചില്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ക്യാപ്റ്റന്‍സിയില്‍ നിന്നും മനപ്പൂര്‍വ്വം മാറിനിന്നത് ഒത്തുകളിയാണോയെന്നും ചിലര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാ ബൗളര്‍മാരും റണ്‍സ് വാരിക്കോരി നല്‍കിയിട്ടും ഹാര്‍ദിക് പാണ്ഡ്യ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ മുന്നോട്ടുവന്നില്ല. മുഹമ്മദ് ഷമി തുടക്കത്തില്‍ ബ്രേക്ക്ത്രൂ നല്‍കുകയോ, ബൗളിങ് പിച്ച് ആവുകയോ ചെയ്യുമ്പോള്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്യാറുള്ളൂ. തന്റെ ക്യാപ്റ്റന്‍സി വളരെ തന്ത്രപരമായിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെതിരേ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി ദയനീയമായിരുന്നു. എന്തുകൊണ്ടാണ് പവര്‍പ്ലേയിലോ, ഡെത്ത് ഓവറുകളിലോ ഒരോവറെങ്കിലും അദ്ദേഹം ബൗള്‍ ചെയ്യാതിരുന്നതെന്നു മനസ്സിലാവുന്നില്ല. ഒരുപാട് റണ്‍സ് വഴങ്ങിയതിന്റെ പേരില്‍ സ്വന്തം ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിനു വേണ്ടി ആയിരുന്നോ ഇതെന്നു സംശയിക്കണം.

വളരെ മോശം ക്യാപ്റ്റന്‍സിയായിരുന്നു ഈ മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്. അമിത ആത്മവിശ്വാസം നിങ്ങളെ ഒരിക്കലും സഹായിക്കില്ല. ആത്മവിശ്വാസം പ്രധാനം തന്നെ, പക്ഷെ ഈ കളിയില്‍ ഒരോവര്‍ പോലും അദ്ദേഹം ബൗള്‍ ചെയ്തില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Story first published: Saturday, May 13, 2023, 7:25 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+