For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹര്‍ദിക് 'ശിക്കാരി ശംഭു', സ്ഥിരതയില്ലാത്ത താരം! ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കണോ?

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ നായകനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരെപ്പോലെ തോല്‍ക്കുമെന്ന് തോന്നിക്കുന്നിടത്തുനിന്ന് മത്സരം തിരികെ കൊണ്ടുവരാന്‍ ഹര്‍ദിക്കിനും സാധിക്കുന്നു. ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് അനായാസം ജയിക്കേണ്ട കളി മികച്ച ക്യാപ്റ്റന്‍സിയിലൂടെ ഹര്‍ദിക് ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചു.

ഇപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് തകര്‍ത്തുവിടാനും ഹര്‍ദിക്കിന് സാധിച്ചിരിക്കുകയാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ നയിച്ച് കിരീടത്തിലേക്കെത്തിച്ച ഹര്‍ദിക് ഈ സീസണിലും ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴും ഹര്‍ദിക്കിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.

hardik pandya

ടീമിലെ മറ്റ് താരങ്ങളുടെ മികവിനെ നന്നായി ഉപയോഗപ്പെടുത്തി ജയിക്കാനറിയാവുന്ന ക്യാപ്റ്റനാണ് ഹര്‍ദിക്. എന്നാല്‍ സ്വന്തമായി സ്ഥിരതയോടെ കളിക്കാനറിയില്ല. ഹര്‍ദിക്കിന് വിരാട് കോലിയുടെ ആക്രമണോത്സകതയും രോഹിത് ശര്‍മയുടെ ബാറ്റിങ്ങുമാണെന്നാണ് ആരാധകരുടെ പരിഹാസം. ആറ് മത്സരത്തില്‍ ബാറ്റ് ചെയ്ത് ഹര്‍ദിക് ആകെ നേടിയത് 128 റണ്‍സാണ്. ലഖ്‌നൗവിനെതിരേ 66 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്.

നാല് കളിയില്‍ മൂന്ന് തവണയും ഒറ്റ സംഖ്യയില്‍ പുറത്താക്കി. മുംബൈക്കെതിരേ മൂന്നാമതായി ഇറങ്ങി 14 പന്തില്‍ 13 റണ്‍സാണ് നേടിയത്. 92.85 സ്‌െൈട്രക്കറേറ്റിലായിരുന്നു ഹര്‍ദിക്കിന്റെ പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും ബാറ്റിങ്ങിലും ബൗളിങ്ങിലും ഹര്‍ദിക്കിനെ വിശ്വസിക്കാനാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ദിക്കിന് കോലിയെപ്പോലെയോ ധോണിയെപ്പോലെയോ രോഹിത്തിനെപ്പോലെയോ മുന്നില്‍ നിന്ന് കളിക്കാനറിയില്ല.

ടീമിനെ സ്വന്തം പ്രകടനംകൊണ്ട് മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനാവില്ലെന്നും ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍ദിക്കിനെ പരിഗണിക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം. ഹര്‍ദിക് ഭാഗ്യവാനായ നായകനാണെന്നതാണ് സത്യം. നിര്‍ണ്ണായക സമയത്ത് ആത്മധൈര്യം കാട്ടുന്ന ഹര്‍ദിക് പല തീരുമാനങ്ങളും ഗംഭീരമായി നടപ്പിലാക്കുന്നു. ഇതെല്ലാം മത്സരഫലം അനുകൂലമാക്കുകയും ചെയ്യുന്നു.

എത്ര മികച്ച നായകനായാലും ഭാഗ്യത്തിന്റെ പിന്തുണയില്ലെങ്കില്‍ വളരാനാവില്ല. എന്നാല്‍ ഹര്‍ദിക്കിന് ആവിശ്യത്തിലേറെ ഭാഗ്യമുണ്ട്. എന്നാല്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ യാതൊരു ശ്രമവും ഹര്‍ദിക് നടത്തുന്നില്ല. ടീമിലെ മറ്റുള്ളവരുടെ പ്രകടന മികവുകൊണ്ട് ജയിക്കുന്ന നായകനാണ് ഹര്‍ദിക്. ശുബ്മാന്‍ ഗില്ലും ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയുമെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തുന്നു.

gujarat titans

മികച്ച ബൗളര്‍മാരും ഗുജറാത്തിനൊപ്പമുണ്ട്. ഇതുകൊണ്ടെല്ലാം തടിയനങ്ങാതെ ജയിക്കുന്ന നായകനായി ഹര്‍ദിക് മാറുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പ്രധാപകാലത്തെ രോഹിത് ശര്‍മയെപ്പോലെയാണ് ഹര്‍ദിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ. അന്ന് മുംബൈയില്‍ രോഹിത്തിന് പാണ്ഡ്യ സഹോദരന്മാരും കറെന്‍ പൊള്ളാര്‍ഡും ലസിത് മലിംഗയും ജസ്പ്രീത് ബുംറയുമെല്ലാമുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് കഷ്ടപ്പെട്ട് കളി ജയിപ്പിക്കും.

കൈയടി ക്യാപ്റ്റന് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ ഇവരെല്ലാം ടീം വിട്ടതോടെ മുംബൈ ഇന്ത്യന്‍സിന്റെ അവസ്ഥ നോക്കുക. ഇതേ അവസ്ഥയാണ് നാളെ ഗുജറാത്തില്‍ ഹര്‍ദിക്കും നേരിടേണ്ടി വരികയെന്നാണ് ആരാധകര്‍ പറയുന്നത്. ഹര്‍ദിക് മികച്ച നായകനാവുമ്പോഴും പല കാര്യങ്ങളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. സീനിയര്‍ താരങ്ങളോട് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറണമെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് വിട്ട ശേഷം ഹര്‍ദിക് കൂടുതല്‍ സ്ഥിരത കാട്ടുന്നു. മുംബൈക്കായി 85 ഇന്നിങ്‌സ് ബാറ്റ് ചെയ്ത് 1476 റണ്‍സാണ് ഹര്‍ദിക് നേടിയത്. 27.3 ശരാശരിയും 154 സ്‌ട്രൈക്കറേറ്റുമുണ്ടായിരുന്നു. നാല് ഫിഫ്റ്റിയാണ് നേടിയത്. എന്നാല്‍ ഗുജറാത്തിനായി 20 ഇന്നിങ്‌സില്‍ നിന്ന് 37.6 ശരാശരിയില്‍ 602 റണ്‍സാണ് അദ്ദേഹം നേടിയത്. 129 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഹര്‍ദിക്ക് അഞ്ച് ഫിഫ്റ്റിയും നേടി.

Story first published: Wednesday, April 26, 2023, 7:35 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+