ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വന്‍ പരാജയമേറ്റുവാങ്ങിയതിനു പിന്നാലെ ഒത്തുകളി നടന്നതായി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. റണ്‍ചേസ് വളരെ എളുപ്പമായ വാംഖഡെയിലെ പിച്ചില്‍ ജിടി റണ്‍ചേസില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.
പക്ഷെ വാലറ്റത്ത് റാഷിദ് ഖാന്റെ (79*) ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ മല്‍സരം തികച്ചും ഏകപക്ഷീയമായിരുന്നു. റണ്‍സിന്റെ വിജയമാണ് മുംബൈ ആഘോഷിച്ചത്. ഇതോടെ പ്ലേഓഫ് സാധ്യത അവര്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

മുന്‍ മല്‍സരങ്ങളിലെല്ലാം ജിടിക്കായി ബൗള്‍ ചെയ്തിട്ടുള്ള ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഒരോവര്‍ പോലും ഈ കളിയില്‍ ബൗള്‍ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന സംശയം. നേരത്തേ മുഹമ്മദ് ഷമി ഇന്നിങ്‌സിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ രണ്ടാം ഓവര്‍ കൈകാര്യം ചെയ്തത് ഹാര്‍ദിക്കായിരുന്നു. പക്ഷെ ഈ കളിയില്‍ പവര്‍പ്ലേയില്‍ മാത്രമല്ല മല്‍സരത്തിലുടനീളം ഒരിക്കല്‍പ്പോലും അദ്ദേഹം ബൗള്‍ ചെയ്യാനെത്തിയില്ല. ഇതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മാത്രമല്ല മോഹിത് ശര്‍മയെ 10 ഓവറുകള്‍ക്കു ശേഷവും ഡെത്ത് ഓവറകളിലുമായിരുന്നു മുന്‍ മല്‍സരങ്ങളില്‍ ഹാര്‍ദിക് പരീക്ഷിച്ചിരുന്നത്. പക്ഷെ ഈ കളിയില്‍ രണ്ടാം ഓവറില്‍ തന്നെ മോഹിത്തിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കുകയായിരുന്നു. ഇതു വന്‍ പരാജയമാവുകയും ചെയ്തു. എല്ലാം നേരത്തേ തയ്യാറാക്കിയ തിരക്കഥയാണെന്നു ഇതില്‍ നിന്നും തന്നെ വ്യക്തമാണെന്നും ഇതു ഒത്തു കളിയാണെന്നതിനു ഇനിയെന്ത് തെളിവ് വേണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിച്ചിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മല്‍സരം ഒത്തുകളി പോലെയാണ് തോന്നുന്നത്. ഈ തരത്തില്‍ ജിടി കീഴടങ്ങുമെന്നു വിശ്വസിക്കുക പ്രയാസമാണ്. ഇന്നത്തെ മുംബൈ- ഗുജറാത്ത് മാച്ചില്‍ ഒത്തുകളി നടന്നിട്ടുണ്ടോ? മുംബൈ വളരെ നന്നായി ബാറ്റ് ചെയ്യുന്നു. ജിടിയാവട്ടെ റണ്‍ചേസില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്നടിയുന്നു. മുംബൈയെ പോയിന്റ് പട്ടികയില്‍ മുന്നിലേക്കു കെണ്ടുവരാന്‍ ശക്തമായ ശ്രമം തന്നെ നടന്നിട്ടുണ്ടോയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു.
ഐപിഎല്ലിന്റെ യഥാര്‍ഥ ഉടമകള്‍ അംബാനിയാണ്. അഞ്ചു കിരീടങ്ങള്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് നേരത്തേ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ്. മുംബൈയുടെ മല്‍സരങ്ങളില്‍ ഒത്തുകളി പതിവാണ്. റാഷിദ് ഖാന്‍ പോലും വാംഖഡെയിലെ ഈ ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി വളരെ നന്നായി ബാറ്റ് ചെയ്യുന്നു.

screenshot
പക്ഷെ അവരുടെ ടീമിലെ മറ്റു ബാറ്റര്‍മാര്‍ക്കു എന്തുകൊണ്ടാണ് ഇതു കഴിയാതെ പോയത്. ഒത്തുകളിയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിനു തൊട്ടുമുമ്പ് ടീമുടമകളിലൊരാളായ ആകാശ് അംബാനിയെ ജിടി ക്യാപ്റ്റന്‍ ആശ്ലേഷിക്കുന്നതും സംസാരിക്കുന്നതും എല്ലാവരും കണ്ടതാണ്. ഒത്തുകളിയുടെ തുടക്കം ഇവിടെ നിന്നാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 27 റണ്‍സിന്റെ വിജയമാണ് സ്വന്തം മൈതാനത്തു മുംബൈ ഇന്ത്യന്‍സ് പിടിച്ചെടുത്തത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ മൂന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (103*) കന്നി സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിനു 218 റണ്‍സെടുക്കുകയായിരുന്നു.
മറുപടിയില്‍ ജിടി എട്ടു വിക്കറ്റിനു 191 റണ്‍സെടുക്കുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് റാഷിദ് ഖാന്‍ ഈ മല്‍സരത്തില്‍ പുറത്തെടുത്തത്. വെറും 32 ബോളില്‍ 10 സിക്‌സറും മൂന്നു ഫോറുമടക്കം അദ്ദേഹം പുറത്താവാതെ 79 റണ്‍സ് വാരിക്കൂട്ടി.