അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുംബൈ ഇന്ത്യന്‍സ് 55 റണ്‍സിന് തോറ്റിരിക്കുകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുംബൈ നിര നിരാശപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റിന് 152 റണ്‍സാണ് നേടാനായത്.
മത്സരത്തില്‍ മുംബൈക്കായി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയിരിക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രണ്ടോവര്‍ പന്തെറിഞ്ഞ് ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്. നന്നായി പന്തെറിഞ്ഞിട്ടും പിന്നീട് അര്‍ജുന് ഓവര്‍ നല്‍കാത്തതിന്റെ കാരണം അവ്യക്തം. ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് അര്‍ജുന്‍ ഞെട്ടിച്ചത്. ഒമ്പത് പന്തില്‍ 13 റണ്‍സെടുത്ത അര്‍ജുന്‍ ഒരു സിക്‌സറും. 144ന് മുകളിലായിരുന്നു അര്‍ജുന്റെ സ്‌ട്രൈക്കറേറ്റ്.

സച്ചിന്റെ മകനെന്ന നിലയില്‍ അര്‍ജുന്റെ ബാറ്റിങ്ങിനെ പ്രശംസിക്കുകയാണ് ആരാധകര്‍. അര്‍ജുനെ നേരത്തെ ബാറ്റിങ്ങിനിറക്കിയാല്‍ മികച്ച പ്രകടനം കാണാന്‍ സാധിച്ചേക്കുമെന്നാണ് ആരാധക പക്ഷം. രോഹിത് ശര്‍മയെക്കാള്‍ നന്നായി ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ അര്‍ജുന് സാധിക്കുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ മുംബൈക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അര്‍ജുന്‍. അര്‍ജുന്റെ ഐപിഎല്ലിലെ അരങ്ങേറ്റ ബാറ്റിങ് പ്രകടനമായിരുന്നു ഇത്.
മികച്ച ഷോട്ടുകള്‍ കളിക്കാന്‍ അര്‍ജുന് കഴിവുണ്ട്. മികച്ച ടൈമിങ്ങും അര്‍ജുനുണ്ട്. ബൗളിങ്ങില്‍ തുടങ്ങി ബാറ്റ്‌സ്മാനായി മാറിയ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ മകന്‍ അര്‍ജുനും മാറുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അര്‍ജുന് മികച്ച കായിക ക്ഷമതയുണ്ട്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് അര്‍ജുന്‍. വേണ്ടവിധം പിന്തുണ ലഭിച്ചാല്‍ സൂപ്പര്‍ ഓള്‍റൗണ്ടറായി അര്‍ജുന്‍ മാറും.
രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയിട്ടുള്ള അര്‍ജുന്‍ ടി20യില്‍ ഓപ്പണറായി അടക്കം ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പീയൂഷ് ചൗളക്ക് മുമ്പ് ബാറ്റിങ്ങിനിറക്കേണ്ട താരമാണ് അര്‍ജുനെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജുന്റെ ബൗളിങ്ങിലെ തിരിച്ചുവരവിനെ ആരാധകര്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേ അര്‍ജുന്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും നേരിട്ടിരുന്നു.
എന്നാല്‍ ഗുജറാത്തിനെതിരേ അര്‍ജുനെ പ്ലേയിങ് 11 നിലനിര്‍ത്തിയ മുംബൈക്ക് തെറ്റിയില്ല. പവര്‍പ്ലേയില്‍ നന്നായി പന്തെറിഞ്ഞ അര്‍ജുന്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റും നേടി. എന്നാല്‍ മധ്യ ഓവറില്‍ അര്‍ജുന് അവസരം നല്‍കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറാവാത്തതിനെതിരേയും ചോദ്യങ്ങളുയരുന്നു. മികച്ച ഫോമിലായിരുന്നു അര്‍ജുനുണ്ടായിരുന്നത്. ഡെത്ത് ഓവറില്‍ പന്തെറിയിക്കുക പ്രയാസമാണ്.

അനുഭവസമ്പത്തില്ലാത്ത താരം ഡെത്ത് ഓവറില്‍ തല്ലുവാങ്ങിയേക്കും. എന്നാല്‍ മധ്യ ഓവറുകളില്‍ അര്‍ജുനെ ഉപയോഗിക്കാമായിരുന്നു. അല്ലാത്ത പക്ഷം പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ എറിയാന്‍ അര്‍ജുന് അവസരം നല്‍കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മുംബൈയുടെ മറ്റ് പേസര്‍മാരെല്ലാം തല്ലുവാങ്ങിയപ്പോഴും അര്‍ജുന്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് കൈയടി നേടി.
അവസാന മത്സരത്തിലെ തിരിച്ചടിയില്‍നിന്ന് ശക്തമായി തിരിച്ചുവരാന്‍ അര്‍ജുന് സാധിച്ചു. വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ മികവ് ബാറ്റിങ്ങില്‍ കാഴ്ചവെക്കാന്‍ അര്‍ജുന് സാധിക്കാനാവുമെന്ന് പ്രതീക്ഷിക്കാം. സച്ചിന്റെ മകനായതിനാല്‍ത്തന്നെ ബാറ്റിങ് പ്രതിഭ അര്‍ജുനുമുണ്ടാവും. അതിനെ മുതലാക്കാന്‍ മുംബൈക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്.
അതേ സമയം സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരാശപ്പെടുത്തുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം മൂന്ന് തുടര്‍ ജയങ്ങള്‍ നേടാന്‍ മുംബൈക്കായെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തില്‍ വീണ്ടും തോറ്റിരിക്കുകയാണ്. മുംബൈ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.