Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സൂര്യക്കു പറ്റിയതെന്ത്, ആത്മവിശ്വാസക്കുറവോ? തുറന്നുപറഞ്ഞ് ടീമംഗം

അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിലും സൂര്യകുമാര്‍ യാദവിന്റ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്നാമങ്കത്തില്‍ പഴയ സൂര്യയെ കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. പക്ഷെ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലു ം സൂര്യനുദിച്ചില്ല. നേരിട്ട ആദ്യ ബോളില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹം ക്രീസ് വിടുകയായിരുന്നു. പേസര്‍ മുകേഷ് കുമാറിന്റെ ബൗളിങില്‍ കുല്‍ദീപ് യാദവായിരുന്നു സൂര്യയെ പിടികൂടിയത്.

ലെഗിലേക്കു വന്ന ഷോര്‍ട്ട് ബോളായിരുന്നു അത്. സൂര്യ അതു ഫ്‌ളിക്ക് ചെയ്‌തെങ്കിലും നേരെ ഫൈന്‍ ലെഗില്‍ കുല്‍ദീപിന്റെ കൈകളിലെത്തുകയിരുന്നു. അടുത്തിടെയായിരുന്നു ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ സൂര്യ ഗോള്‍ഡന്‍ ഡെക്കായത്. ഇപ്പോള്‍ ഐപിഎല്ലിലും താരത്തെ ഗോള്‍ഡന്‍ ഡെക്ക് ബാധ പിടികൂടിയിരിക്കുകയാണ്.

SURYAKUMAR YADAV

അതിനിടെ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലെന്നു ടീമിലെ വെറ്ററന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗള വ്യക്തമാക്കി. സൂര്യക്കു പഴയ ഫോമിലേക്കു തിരികെയെത്താന്‍ വളരെ കുറച്ചു ബോളുകളുടെ ആവശ്യം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സത്തിലെ ത്രില്ലിങ് വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചൗള.

സൂര്യകുമാര്‍ യാദവിന്റെ ഫോം ഒരിക്കലും ആശങ്കയല്ല. ഈ ഫോര്‍മാറ്റില്‍ ഫോമിലേക്കു മടങ്ങിയെത്തുന്നതിനു വേണ്ടി വെറും 10 ബോളുകള്‍ മാത്രമേ ആവശ്യമുള്ളൂ. നാലു ഫോറുകളടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ഫോമിലേക്കു മടങ്ങിയെത്തും. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചില്‍ആദ്യ ബോളിലാണ് സൂര്യ പുറത്തായത്. പക്ഷെ ഇതു സംഭവിക്കാവുന്നതാണ്. സാഹചര്യം അത്തരത്തിലുള്ളതായിരുന്നു. സൂര്യയുടെ ആ ഷോട്ട് ഫോറോ, സിക്‌സറോ ആവേണ്ടതായിരുന്നു. പക്ഷെ സംഭവിച്ചത് ഇതാണെന്നും പിയൂഷ് ചൗള വിശദമാക്കി.

സൂര്യകുമാര്‍ യാദവ് വളരെ സ്‌പെഷ്യലായിട്ടുള്ള ബാറ്ററാണ്. അദ്ദേഹത്തിനു ആത്മവിശ്വാസക്കുറവൊന്നുമില്ല. ഇപ്പോഴും വളരെ ആത്മവിശ്വാസത്തില്‍ തന്നെയാണ് സൂര്യ. ഒരു 10 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു ആവശ്യമുള്ളൂ, ഫോമിലേക്കു തീര്‍ച്ചയായും തിരികെയെത്തുമെന്നും പിയൂഷ് ചൗള കൂട്ടിച്ചേര്‍ത്തു. ഈ സീസണിലെ ഐപിഎല്ലില്‍ മൂന്നു ഇന്നിങ്‌സുകളില്‍ 16 റണ്‍സ് മാത്രമാണ് സൂര്യയുടെ സമ്പാദ്യം. ആദ്യത്തെ മാച്ചില്‍ 15 റണ്‍സുമായിട്ടാണ് അദ്ദേഹം തുടങ്ങിയത്. പക്ഷെ അടുത്ത മാച്ചില്‍ ഒരു റണ്‍സിനും അവസാനത്തെ കളിയില്‍ പൂജ്യത്തിനും പുറത്താവുകയായിരുന്നു.

ROHIT SHARMA

ഈ വര്‍ഷം ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- വാസ്‌കര്‍ ട്രോഫി ടെസ്റ്റ് പമ്പരയിലൂടെ സൂര്യകുമാര്‍ യാദവ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറിയിരുന്നു. പക്ഷ കന്നി മാച്ചില്‍ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. അടുത്ത മൂന്നു ടെസ്റ്റുകളില്‍ സൂര്യക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അതിനു ശേഷം ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഓസീസിനെതിരായ ഏകദിന പരമ്പരയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ മൂന്നു മല്‍സരങ്ങളിലും സ്‌കൈ ഗോള്‍ഡന്‍ ഡെക്കായി നാണക്കേടിന്റെ റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.

അതേസമയം, സീസണിലെ ആദ്യത്ത വിജയമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മാച്ചില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 172 റണ്‍സിനു പുറത്താവുകയായിരുന്നു. അക്ഷര്‍ പട്ടേലും (54) നായകന്‍ ഡേവിഡ് വാര്‍ണറുമായിരുന്നു (51) പ്രധാന സ്‌കോറര്‍. മറുപടിയില്‍ നായകന്‍ രോഹിത് ശര്‍മ (65) മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ അവസാന ബോളില്‍ നാലു വിക്കറ്റിനു മുംബൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. രോഹിത്തിനെക്കൂടാതെ തിലക് വര്‍മയും (41) ബാറ്റിങില്‍ തിളങ്ങി.

Story first published: Wednesday, April 12, 2023, 13:05 [IST]
Other articles published on Apr 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+