For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഗംഭീര്‍ അങ്ങ് മാറി നില്‍ക്കൂ! ക്യാപ്റ്റന്‍സില്‍ രോഹിത്തിന് വമ്പന്‍ നേട്ടം- ധോണിക്കരികെ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അഭിമാന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് മുംബൈ മറികടന്നത്. അവസാന പന്തുവരെ പൊരുതി നിന്നാണ് ഡല്‍ഹി തോറ്റത്. മത്സരത്തില്‍ മുംബൈയെ മുന്നില്‍ നിന്ന് നയിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചു.

25 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടാനും രോഹിത്തിനായി. നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് നേടിയ തകര്‍പ്പന്‍ ഫിഫ്റ്റി. 45 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സാണ് രോഹിത് നേടിയത്. ആദ്യം നേരിട്ട 23 പന്തില്‍ 47 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 204ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് ഹിറ്റ്മാന്‍ കടന്നാക്രമിച്ചത്.

ROHIT SHARMA

ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ വമ്പന്‍ ചില റെക്കോഡുകളും ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ടയൊന്ന് ക്യാപ്റ്റന്മാരിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ്. 144 ഇന്നിങ്‌സില്‍ നിന്ന് 3675 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. നാലാം സ്ഥാനത്തുള്ള മുന്‍ കെകെആര്‍, ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്റെ പേരില്‍ 129 ഇന്നിങ്‌സില്‍ നിന്ന് 3518 റണ്‍സുമുണ്ട്.

ഗംഭീറിനെ നേരത്തെ തന്നെ മറികടന്നിട്ടുള്ള രോഹിത് കോലിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് ലക്ഷ്യംവെച്ചാണ് മുന്നോട്ട് പോകുന്നത്. നായകനെന്ന നിലയില്‍ 4881 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഈ റെക്കോഡില്‍ തലപ്പത്താണ് മുന്‍ ആര്‍സിബി നായകനായ കോലി. വെറും 140 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ ഈ റണ്‍വേട്ട. 212 ഇന്നിങ്‌സില്‍ നിന്ന് 4582 റണ്‍സുമായി എംഎസ് ധോണി രണ്ടാം സ്ഥാനത്താണ്.

rohit sharma

ധോണിയെ മറികടക്കാന്‍ ഒരു പക്ഷെ രോഹിത്തിന് സാധിച്ചാലവും കോലിയെ മറികടക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. മറ്റ് ചില പ്രധാന നേട്ടങ്ങളും രോഹിത് ശര്‍മ ഡല്‍ഹിക്കെതിരായ പ്രകടനത്തിലൂടെ സ്വന്തമാക്കി. കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ ചുരുങ്ങിയത് ഒരു അര്‍ധ സെഞ്ച്വറിയെങ്കിലും നേടിയ താരങ്ങളില്‍ വിരാട് കോലിക്കും ശിഖര്‍ ധവാനുമൊപ്പമെത്താന്‍ രോഹിത്തിനായി. മൂന്ന് പേരും 15 സീസണുകളിലാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ ജയമെന്ന റെക്കോഡിലേക്ക് മുംബൈയെ എത്തിക്കാന്‍ രോഹിത്തിനായി. ഇത് 18ാം തവണയാണ് മുംബൈ ഡല്‍ഹിയെ തോല്‍പ്പിക്കുന്നത്. സിഎസ്‌കെയും ആര്‍സിബിയും 17 തവണ വീതവും ഡല്‍ഹിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചാവുന്നവരില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും രോഹിത്തിനായി. 19ാം തവണയാണ് രോഹിത് മാന്‍ ഓഫ് ദി മാച്ചാവുന്നത്.

rohit sharma

22 തവണ മാന്‍ ഓഫ് ദി മാച്ചായ ക്രിസ് ഗെയ്‌ലും 25 തവണ മാന്‍ ഓഫ് ദി മാച്ചായ എബി ഡിവില്ലിയേഴ്‌സും ഈ റെക്കോഡില്‍ രോഹിത്തിന്റെ തലപ്പത്തുണ്ട്. ആദ്യ രണ്ട് മത്സരവും തോറ്റ മുംബൈയെ മൂന്നാം മത്സരത്തിലൂടെ അക്കൗണ്ട് തുറപ്പിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഡല്‍ഹിക്കെതിരേ അവസാന പന്തുവരെ മുംബൈ വിറച്ചത് വിജയത്തിന്റെ മാറ്റ് കുറച്ചു.

ഇഷാന്‍ കിഷനും (31) തിലക് വര്‍മയുമെല്ലാം (41) മികച്ച പ്രകടനം നടത്തിയതോടെ മുംബൈ അനായാസം വിജയത്തിലേക്കെത്തുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ ഡല്‍ഹി പിടിമുറുക്കി. ടിം ഡേവിഡും (13) കാമറൂണ്‍ ഗ്രീനും നടത്തിയ പോരാട്ടമാണ് അവസാന പന്തിലേക്ക് നീണ്ടെങ്കിലും മുംബൈക്ക് വിജയം നേടിക്കൊടുത്തത്.

Story first published: Wednesday, April 12, 2023, 12:06 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+