For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ദാദയെ ഓപ്പണറാക്കൂ, പോണ്ടിങ് മൂന്നാം നമ്പറിലും! നാലിലും തോറ്റ ഡല്‍ഹിക്ക് ട്രോള്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ജയമെന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്വപ്‌നം നീണ്ടുപോവുകയാണ്. കളിച്ച നാല് മത്സരത്തിലും ടീം പരാജയപ്പെട്ടു. റിഷഭ് പന്തിന്റെ അഭാവത്തില്‍ നായകസ്ഥാനത്തേക്കെത്തിയ ഡേവിഡ് വാര്‍ണര്‍ക്ക് ടീമിനെ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ സാധിക്കുന്നില്ല. തൊട്ടതെല്ലാം ഡല്‍ഹിക്ക് പിഴക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നതായി ഒന്നുമില്ല.

മുംബൈ ഇന്ത്യന്‍സിനെതിരേയും ഡല്‍ഹി പരാജയപ്പെട്ടതോടെ ആരാധകര്‍ കടുത്ത നിരാശയിലായിരിക്കുകയാണ്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് അവസാന പന്തുവരെ പൊരുതിനോക്കാന്‍ ഡല്‍ഹിക്ക് സാധിച്ചുവെന്നത് മാത്രമാണ് അല്‍പ്പം ആശ്വാസമുള്ളത്. എന്നാല്‍ വിജയം ഇപ്പോഴും അകന്നുനില്‍ക്കുകയാണ്. ഇപ്പോഴിതാ ഡല്‍ഹിയുടെ തുടര്‍ തോല്‍വിക്ക് പിന്നാലെ ട്രോളുകള്‍ ഉയരുകയാണ്.

mi vs dc

പരിശീലകരായ ഡല്‍ഹി സൗരവ് ഗാംഗുലിയെ ഓപ്പണറും റിക്കി പോണ്ടിങ്ങിനെ മൂന്നാം നമ്പറിലും ഡല്‍ഹി പരീക്ഷിച്ച് നോക്കണമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരേയും ആരാധകര്‍ പരിഹാസം ഉയര്‍ത്തുന്നു. മറ്റ് ടീമുകളെല്ലാം ഒരു മത്സരമെങ്കിലും ജയിച്ചു. എന്നിട്ടും ഡല്‍ഹി ഇതുവരെ അക്കൗണ്ട് തുറന്നില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ലേലത്തില്‍ മികച്ച താരങ്ങളെ മറ്റ് ടീമുകള്‍ വിളിച്ചെടുത്തപ്പോള്‍ ഡല്‍ഹി അതിന് തയ്യാറാവാത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിക്ക് മികച്ച താരനിരയുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. ഈ നിരയുമായി ഒരു മത്സരം പോലും ഡല്‍ഹി ജയിക്കുമെന്ന് കരുതാനാവില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഡല്‍ഹിയുടെ ബാറ്റിങ് കരുത്ത് പോരെന്നതാണ് ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ മോശം ഫോമില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരതയോടെ കളിക്കുന്നു. എന്നാല്‍ സ്‌ട്രൈക്കറേറ്റ് 120ല്‍ താഴെയാണ്. മനീഷ് പാണ്ഡെ കാലം കഴിഞ്ഞ താരമാണ്. ഇപ്പോള്‍ അത്ഭുതം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. അവസാന സീസണില്‍ തിളങ്ങിയ റോവ്മാന്‍ പവല്‍ ഇത്തവണ ഫ്രീ വിക്കറ്റാണ്. പ്രതിഭകാട്ടിയിരുന്ന ലളിത് യാദവും കാര്യമായൊന്നും ചെയ്യുന്നില്ല.

david warner

അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് പ്രകടനം മാത്രമാണ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുന്നത്. മുംബൈക്കെതിരേ 25 പന്തില്‍ 54 റണ്‍സുമായി പൊരുതാവുന്ന സ്‌കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത് അക്ഷറായിരുന്നു. എന്നാല്‍ മുംബൈക്കെതിരായി കാഴ്ചവെച്ച പോരാട്ടവീര്യം ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. അഞ്ചാം മത്സരത്തില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഡല്‍ഹി അവസാന പന്തുവരെ പൊരുതി നോക്കിയാണ് തലകുനിച്ചത്. ആന്‍ റിച്ച് നോക്കിയേ അവസാന ഓവറിലെ റണ്ണൗട്ട് മുതലാക്കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറി മറിയാന്‍ സാധ്യതയുണ്ടായിരുന്നു. നിലവിലെ ഡല്‍ഹിയുടെ തോല്‍വി ദൗര്‍ഭാഗ്യകരമാണ്. ഭാഗ്യമില്ലാത്തതിനാല്‍ മാത്രമാണ് ടീം തോറ്റത്. മുകേഷ് കുമാര്‍ രണ്ട് തുടര്‍ വിക്കറ്റുമായി മത്സരം അനുകൂലമാക്കിയെങ്കിലും യോര്‍ക്കറുകള്‍ എറിയാന്‍ പടിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

delhi capitals

മുംബൈയുടെ സ്പിന്നര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ ഡല്‍ഹി സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാനാവാതെ പോയതും തിരിച്ചടിയായി മാറി. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 20 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല. കുല്‍ദീപ് യാദവ് 2 ഓവറില്‍ 23 റണ്‍സാണ് വഴങ്ങിയത്. ഡല്‍ഹിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരുന്നു നല്ലത്. ടോസ് ഭാഗ്യം മുംബൈയെ ചതിച്ചതും തിരിച്ചടിയായി.

പൃഥ്വി ഷായൊക്കെ പ്ലേയിങ് 11ല്‍ എന്തിനാണെന്ന ചോദ്യം വീണ്ടും വീണ്ടും പ്രസ്‌കതമാവുന്ന പ്രകടനമാണ് യുവ ഓപ്പണര്‍ കാഴ്ചവെക്കുന്നത്. അധികം പരീക്ഷണം നടത്താനുള്ള താരസമ്പത്ത് ഡല്‍ഹിക്കില്ല. അതുകൊണ്ട് തന്നെ നിലവിലെ താരങ്ങള്‍ ഫോമിലേക്കെത്താനായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ഡല്‍ഹിക്ക് മുന്നിലുള്ള വഴിയെന്ന് പറയാം.

Story first published: Wednesday, April 12, 2023, 7:08 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+