For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈക്ക് പിഴക്കുന്നതെവിടെ? കുറ്റം തന്റെ മാത്രമല്ല! രോഹിത് ശര്‍മ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയായ മുംബൈ ഇന്ത്യന്‍സിന് 16ാം സീസണില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് എട്ട് വിക്കറ്റിന് നാണംകെട്ട മുംബൈ രണ്ടാം മത്സരത്തില്‍ സിഎസ്‌കെയോട് ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. കളിച്ച രണ്ട് മത്സരവും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.

അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇത്തവണ പ്രതീക്ഷകളേറെയായിരുന്നെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും വലിയ പോരാട്ടം കാഴ്ചവെക്കാതെയാണ് മുംബൈയുടെ തോല്‍വി. ടീമിന്റെ തുടര്‍ തോല്‍വി നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ തിരിച്ചടിയാണ്.

rohit sharma, jason behrendorf

ഇപ്പോഴിതാ തട്ടകത്തില്‍ സിഎസ്‌കെയോട് തോറ്റതോടെ വിമര്‍ശനം ശക്തമാകവെ തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. താനടക്കമുള്ള സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയരാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ പലരും പടിയിറങ്ങിയതിനാല്‍ മുംബൈ ഉടച്ചുവാര്‍ക്കലിന് തയ്യാറെടുക്കുകയാണ്.

'ടീമിലെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്. ഞാനുള്‍പ്പെടെയുള്ളവര്‍ ഫോമിലേക്കെത്തണം. ഐപിഎല്ലിന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം. ചില ആധിപത്യങ്ങള്‍ മത്സരത്തില്‍ സൃഷ്ടിക്കേണ്ടതായുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രയാസമായിരിക്കും. രണ്ട് മത്സരം മാത്രമാണ് തോറ്റത്. ടൂര്‍ണമെന്റ് അവസാനിച്ചിട്ടില്ല. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്.

mumbai indians

ഇത് വിജയത്തിന് നിര്‍ണ്ണായകമാണ്. ഇനിയും ഏറെ കാര്യങ്ങള്‍ മുംബൈക്ക് മെച്ചപ്പെടുത്താനുണ്ട്. ഡ്രസിങ് റൂമില്‍ സംസാരിക്കുന്നതും പദ്ധതിയിടുന്നതുമായ കാര്യങ്ങള്‍ മൈതാനത്ത് നടപ്പിലാക്കേണ്ടതായുണ്ട്'- സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം രോഹിത് പ്രതികരിച്ചു. മുംബൈ ഇന്ത്യന്‍സില്‍ ചില സൂപ്പര്‍ താരങ്ങളുടെ വിടവ് നികത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കറെന്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കെല്ലാം ഉത്തമ പകരക്കാരെ കണ്ടെത്താന്‍ മുംബൈക്ക് സാധിക്കേണ്ടതായുണ്ട്. നിലവിലെ മുംബൈയുടെ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ഇവരിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. പവര്‍പ്ലേ മുതലാക്കാനും മുംബൈക്ക് സാധിക്കുന്നില്ല.

ബൗളര്‍മാരുടെ മോശം ഫോമും മുംബൈയെ പിന്നോട്ടടിക്കുന്നു. ജസ്പ്രീത് ബുംറ പരിക്കിനെത്തുടര്‍ന്ന് നേരത്തെ തന്നെ സീസണില്‍ നിന്ന് പുറത്തായി. ടീം വലിയ പ്രതീക്ഷവെക്കുന്ന ജോഫ്രാ ആര്‍ച്ചറെയും പരിക്ക് വേട്ടയാടുന്നു. ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ലോക മണ്ടത്തരമായിപ്പോയെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ജേസന്‍ ബെഹറന്‍ഡോര്‍ഫ്, അര്‍ഷാദ് ഖാന്‍ എന്നിവരെ മുഖ്യ പേസര്‍മാരായി കാണുന്ന മുംബൈക്ക് പിഴക്കുന്നു. നിലവില്‍ മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റ് പേസര്‍മാരില്ലെന്നതാണ് വസ്തുത. ബുംറക്ക് പരിക്കേറ്റപ്പോള്‍ സന്ദീപ് ശര്‍മയെ പകരക്കാരനായി പരിഗണിക്കാന്‍ മുംബൈ തയ്യാറാവാതിരുന്നതും ലോക മണ്ടത്തരമായിപ്പോയെന്നതാണ് വസ്തുത.

ms dhoni, rohit sharma

തെറ്റുകളില്‍ നിന്ന് പഠിച്ച് മുംബൈ തിരിച്ചുവരേണ്ടതായുണ്ടെന്നതും രോഹിത് ശര്‍മ പറഞ്ഞു. 'ടീമിലെ പ്രശ്‌നങ്ങളെ കണ്ടെത്തി പരിഹരിക്കേണ്ടതായുണ്ട്. അവസാന സീസണില്‍ വളരെ നിരാശയായിരുന്നു നേരിടേണ്ടി വന്നത്. ഇതിന് മുമ്പ് അഞ്ച് ട്രോഫി നേടിയോ അവസാന സീസണില്‍ നിരാശപ്പെടുത്തിയോ എന്നൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ട് കാര്യമില്ല. എല്ലാ എതിരാളികളും ശക്തരാണ്.

അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാലേ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ട് തോല്‍വികള്‍ സംഭവിച്ച് കഴിഞ്ഞതാണ്. അതിനെക്കുറിച്ച് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. തെറ്റുകളില്‍ നിന്ന് പഠിച്ച് അത് മൈതാനത്തില്‍ നടപ്പിലാക്കാന്‍ സാധിക്കേണ്ടതായുണ്ട്'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. നിലവിലെ ടീം കരുത്തുവെച്ച് മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Sunday, April 9, 2023, 12:34 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+