Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത് മുംബൈയ്ക്കു ബാധ്യത! 2021നു ശേഷം ഒരേയൊരു ഫിഫ്റ്റി മാത്രം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയിലും മികച്ച തുടക്കം ലഭിച്ച ശേഷം അതു വലിയ സ്‌കോറാക്കി മാറ്റാനാവാതെ പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 21 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 13 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയായിരുന്നു രോഹിത്തിന്റെ വിക്കറ്റ് പിഴുതത്. നാലാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഇഷാന്‍ കിഷന്‍ ജോടി 38 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെയായിരുന്നു തുഷാറിന്റെ ഒരു വണ്ടര്‍ ബോള്‍ രോഹത്തിന്റെ പ്രതിരോധം ഭേദിച്ച് സ്റ്റംപില്‍ പതിച്ചത്. ബോളിന്റെ ലൈനും ലെങ്ത്തും മനസ്സിലാക്കുന്നതില്‍ അദ്ദേഹം പൂര്‍ണമായി പരാജയപ്പെട്ടു. മിഡ് വിക്കറ്റിലേക്കു കളിക്കാനായിരുന്നു രോഹിത്തിന്റെ ശ്രമം. കാലുകളുടെ മുവ്‌മെന്റ് ഒട്ടുമില്ലായിരുന്നു. ബോളിനെ ബാറ്റ് മിസ് ചെയ്തതോടെ രോഹിത്തിന്റെ ബേല്‍സ് വായുവില്‍ പറക്കുകയും ചെയ്തു.

ROHIT SHARMA

2021നു ശേഷം ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനമെടുത്താല്‍ അതു വളരെ ദയനീയമാണെന്നു കാണാന്‍ സാധിക്കും. 29 മല്‍സരങ്ങളിലാണ് 2021 മുതല്‍ അദ്ദേഹം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 23.13 ശരാശരിയില്‍ നേടിയിരിക്കുന്നത് 671 റണ്‍സാണ്. ഒരേയൊരു ഫിഫ്റ്റി മാത്രം ഇതിലുള്ളൂവെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഭൂരിഭാഗം ഇന്നിങ്‌സുകളിലും 20-40 സ്‌കോറുകള്‍ക്കിടയിലാണ് രോഹിത് പുറത്തായിരിക്കുന്നത്.

രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി നല്ല തുടക്കം കിട്ടിയിട്ടും അതു മുതലാക്കാതെ വലിച്ചെറിഞ്ഞതില്‍ ആരാധകര്‍ നിരാശരാണ്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അരിശം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ രോഹിത് ശര്‍മയുടെ മോശം ഫോം തുടരുകയാണ്. ഇനിയുമെത്ര കാലം അദ്ദേഹത്തിനു ഈ രീതിയില്‍ മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കുമെന്നറിയില്ല. തങ്ങള്‍ രോഹിത് ബാധ്യയായി മാറിയിരിക്കുകയാണെന്നു മുംബൈ ടീം മാനേജ്‌മെന്റ് തിരിച്ചറിയണം. ടീം തിരിച്ചടി നേരിട്ടു കൊണ്ടിക്കുമ്പോള്‍ പെര്‍ഫോം ചെയ്യാത്ത ക്യാപ്റ്റനെ ടീമില്‍ ആവശ്യമില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ROHIT SHARMA

ഐപിഎല്ലില്‍ എപ്പോഴാണ് രോഹിത് ശര്‍മ വലിയൊരു ഇന്നിങ്‌സ് കളിച്ചതെന്നു ഓര്‍മ പോലുമില്ലെന്നായിരുന്നു ഒരു പ്രതികരണം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ രണ്ടാംനിര ബൗളിങ് നിരയ്‌ക്കെതിരേ പോലും രോഹിത് ശര്‍മയ്ക്കു സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലേയെന്നായിരുന്നു ഒരു യൂസറുടെ സംശയം. രോഹിത് ശര്‍മ ഫിനിഷ്ഡ് പ്ലെയറാണ്. അദ്ദേഹമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രോഹിത്തിനു കീഴില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പോലുമെത്തില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

മൂര്‍ച്ചയില്ലാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് നിരയ്‌ക്കെതിരേ പോലും രോഹിത് ശര്‍മയ്ക്കു വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. തുഷാര്‍ ദേശ്പാണ്ഡെയോടു ബഹുമാനക്കുറവില്ല. രോഹിത് വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Saturday, April 8, 2023, 21:42 [IST]
Other articles published on Apr 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+