Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 6,4,4,4,4,1; 19 ബോളില്‍ ഫിഫ്റ്റി! ഇതു രഹാനെയോ, ഉത്തപ്പയോ?

കരിയര്‍ അവസാനിച്ചെന്നു എല്ലാവരും എഴുതിത്തള്ളിയ താരങ്ങളെ എങ്ങനെ തിരിച്ചുകൊണ്ടു വരണമെന്ന് തങ്ങളേക്കാള്‍ നന്നായി അറിയുന്ന മറ്റൊരു ടീമിലെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരിക്കല്‍ക്കൂടി കാണിച്ചു തന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെയാണ് സിഎസ്‌കെയുടെ അപ്രതീക്ഷിത തീപ്പൊരിയായത്.

സിഎസ്‌കെയ്ക്കു വേണ്ടി കന്നി മല്‍സരം കളിച്ച അദ്ദേഹം ഇടിവെട്ട് ഇന്നിങ്‌സിലൂടെ എല്ലാവരെയും സ്തബ്ധരാക്കുകയായിരുന്നു. ഈ സീസണിലെ ഏറ്റവും വേഗമറിയ ഫിഫ്റ്റി തന്റെ പേരില്‍ കുറിച്ച രഹാനെ 61 റണ്‍സെടുത്ത് ക്രീസ് വിടുകയായിരുന്നു. വെറും 27 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഏഴു ഫോറുകളും മൂന്നു സിക്‌സറും താരത്തിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു.

AJINKYA RAHANE

കഴിഞ്ഞ സീസണിനു ശേഷം വിരമിച്ച ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയുടെ പകരക്കാരനായാണ് അജിങ്ക്യ രഹാനെയെ ചെന്നൈ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. എന്നാല്‍ മോശം ഫോം കാരണം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും ഇടമില്ലാത്ത രഹാനെയെ സിഎസ്‌കെ സ്വന്തമാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ കന്നി മാച്ചില്‍ തന്നെ സംശയിച്ചവര്‍ക്കു രഹാനെയുടെ ബാറ്റ് മറുപടി നല്‍കിയിരിക്കുകയാണ്. നേരത്തേ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒാപ്പണറായി റണ്‍സ് വാരിക്കൂട്ടിയ തന്റെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്.

AJINKYA RAHANE SIX

മൂന്നോവര്‍ കഴിയുമ്പോള്‍ ചെന്നൈ ഒരു വിക്കറ്റിനു 21 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അര്‍ഷദ് ഖാനെറിഞ്ഞ നാലാം ഓവറില്‍ രഹാനെ റണ്‍മഴ പെയ്യിച്ചു. 23 റണ്‍സാണ് ഈ ഓവറില്‍ താരം വാരിക്കൂട്ടിയത്. ആദ്യ ബോള്‍ രഹാനെ ഫൈന്‍ ലെഗിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. രണ്ടാമത്തെ ബോള്‍ പോയിന്റിലൂടെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു.

മൂന്നാമത്തെ ബോള്‍ ഷോര്‍ട്ട് തേര്‍ഡിലൂടെ രഹാനെ ബൗണ്ടറിയിലെത്തിച്ചു. എന്നിട്ടും അദ്ദേഹം നിര്‍ത്തിയില്ല. നാലാമത്തെ ബോള്‍ ബാക്ക് ഫൂട്ടില്‍ ബൗണ്ടറിയിലെത്തിച്ച രഹാനെ അഞ്ചാമത്തെ ബോള്‍ സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെയും താരം ബൗണ്ടറി കടത്തി. അവസാന ബോളില്‍ സിംഗിളുമെടുത്താണ് രഹാനെ ഓവര്‍ അവസാനിപ്പിച്ചത്.

ചെന്നൈയ്ക്കു അനായാസ ജയം

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ആധികാരിക വിജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ എതിരാളകളെ എട്ടു വിക്കറ്റിനു 157 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഇഷാന്‍ കിഷനൊഴികെ (32) മറ്റാര്‍ക്കും 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.

മൂന്നു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയു രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട മിച്ചെല്‍ സാന്റ്‌നറും തുഷാര്‍ ദേശ്പാണ്ഡെയും ചേര്‍ന്നാണ് മുംബൈയെ തകര്‍ത്തത്. മറുപടിയില്‍ അജിങ്ക്യ രഹാനെയുടെ മിന്നല്‍ ഫിഫ്റ്റി 18.1 ഓവറില്‍ മൂന്നു വിക്കറ്റിനു ചെന്നൈയെ ലക്ഷ്യത്തിലെത്തിച്ചു. രഹാനെയെക്കൂടാതെ റുതുരാജ് ഗെയ്ക്വാദ് (40*), ശിവം ദുബെ (28), അമ്പാട്ടി റായുഡു (20*) എന്നിവരും ബാറ്റിങില്‍ തിളങ്ങി.

Story first published: Saturday, April 8, 2023, 22:19 [IST]
Other articles published on Apr 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+