For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്റ്റംപൊടിച്ചത് തുടരെ രണ്ടു തവണ! വാംഖഡെയുടെ വായടപ്പിച്ചു, അര്‍ഷ്ദീപ് വേറെ ലെവല്‍

19ാം ഓവര്‍ വിജയം സ്വപ്‌നം കണ്ട അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഒരൊറ്റ ഓവര്‍ കൊണ്ട് കരയിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് പേസര്‍ അര്‍ഷ്ദീപ് സിങ്. എന്തുകൊണ്ടാണ് ഡെത്ത് ഓവറുകളില്‍ തന്നെ അപകടകാരിയെന്നു എല്ലാവരും വിശേഷപ്പിക്കുന്നതെന്നു കണ്ണഞ്ചിക്കുന്ന സ്‌പെല്ലിലൂടെ താരം ലോകത്തിനു കാണിച്ചുതന്നു. അര്‍ഷ്ദീപിനു പകരം മറ്റൊരു ബൗളറായിരുന്നു അവസാന ഓവര്‍ ബൗള്‍ ചെയ്തിരുന്നതെങ്കില്‍ ഒരുപക്ഷെ മുംബൈ ജയിച്ചേനെ. കാരണം നതാന്‍ എല്ലിസെറിഞ്ഞ 19ാം ഓവറില്‍ 15 റണ്‍സ് മുംബൈ അടിച്ചെടുത്തിരുന്നു.

വമ്പനടിക്കാരനായ ടിം ഡേവിഡും ഈ സീസണില്‍ മുംബൈയുടെ ഏറ്റവും മികച്ച ബാറ്ററായ തിലക് വര്‍മയുായിരുന്നു അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത്. മുംബൈയ്ക്കു അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സുമായിരുന്നു. മുംബൈയ്ക്കു അതിനു കഴിയുമെന്ന് വാംഖഡെയില്‍ ആര്‍പ്പുവിളിച്ച ആരാധകര്‍ ഉറപ്പിച്ച നിമിഷങ്ങള്‍. പക്ഷെ അര്‍ഷ്ദീപെന്ന ഇടംകൈയന്‍ പേസര്‍ തങ്ങളുടെ സ്വപ്‌നം തകര്‍ക്കുമെന്നു അവര്‍ കരുതിയില്ല.

ARSHDEEP SINGH

ആദ്യ ബോള്‍ ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ ടോസായിരുന്നു. ടിം ഡേവിഡ് അതു ഡീപ്പ് എക്‌സ്ട്രാ കവറിലേക്കു കൡച്ച് സിംഗിളെടുത്തു. അടുത്ത ബോള്‍ നേരിട്ടത് തിലക് വര്‍മ. റണ്ണൊന്നുമില്ല. വൈഡന്നെ സംശയത്തില്‍ മുംബൈ റിവ്യു എടുത്തെങ്കിലും പാഴായി. മൂന്നാമത്തേത് കിടിലനൊരു യോര്‍ക്കര്‍. തിലക് സര്‍വ്വ ശക്തിയുമെടുത്ത് ആഞ്ഞുവീശിയെങ്കിലും മിസ്സായ ബോള്‍ നേരെ മിഡില്‍ സ്റ്റംപില്‍ പതിച്ചു. പിന്നാലെ സ്റ്റംപ് ഒടിഞ്ഞു തൂങ്ങുകയും ചെയ്തു. വാംഖഡെ തരിച്ചുപോയ നിമിഷം. തിലക് നാലു ബോളില്‍ നേടിയത് മൂന്നു റണ്‍സ് മാത്രം.

തുടര്‍ന്ന് പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫിനു പകരം ഇടംകൈയന്‍ നെഹാല്‍ വദേരയെ മുംബൈ ഇംപാക്ട് പ്ലെയറായി ഇറക്കി. മൂന്നു ബോളില്‍ വേണ്ടത് 15 റണ്‍സ്. അടുത്ത ബോളില്‍ ഫോറോ, സിക്‌സറോ നേടിയേ തീരൂ. പക്ഷെ തിലകിന്റെ പുറത്താവലിന്റെ റീപ്ലേയാണ് കണ്ടത്.

ക്രീസിനു പുറത്തേക്കറിങ്ങി ഷോട്ടിനു മുതിര്‍ന്ന വദേരയ്ക്കു ബോള്‍ കണക്ട് ചെയ്യാനായില്ല. മിഡില്‍ സ്റ്റംപിലേക്കു വന്ന പെര്‍ഫെക്ട് യോര്‍ക്കറായിരുന്നു അത്. ബോളിന്റെ പ്രഹരമേറ്റ മിഡില്‍ സ്റ്റംപ് വീണ്ടും നടുവൊടിഞ്ഞ് നിലത്തുപതിച്ചു. പഞ്ചാബ് വിജയം ഉറപ്പാക്കിയ മുഹൂര്‍ത്തമായിരുന്നു അത്. രണ്ടു ബോളില്‍ ജയിക്കാന്‍ 15 റണ്‍സ് വേണം.

TILAK VARMA BOWLED

അര്‍ഷ്ദീപ് ലക്ഷ്യമിട്ടത് ഹാട്രിക്കായിരുന്നു. സ്‌ട്രൈക്ക് നേരിട്ടത് ജോഫ്ര ആര്‍ച്ചറും. ഓഫ് സ്റ്റംപിന് തൊട്ടരികിലൂടെ ബോള്‍ കടന്നുപോയി. റണ്ണൊന്നുമില്ല. അവസാനത്തേത് ഓഫ് സ്റ്റംപിന് പുറത്ത് ഹൈ ഫുള്‍ ടോസായിരുന്നു. ലോങ് ഓഫിലേക്കു കൡച്ച് ആര്‍ച്ചര്‍ സിംഗിളെടുത്തെങ്കിലും വിജയം പഞ്ചാബിനൊപ്പം. വെറും രണ്ടു റണ്‍സ് മാത്രമേ അര്‍ഷ്ദീപ് 20ാം ഓവറില്‍ വഴങ്ങിയുള്ളൂ. രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. നാലോവറില്‍ 29 റണ്‍സിനു നാലു വിക്കറ്റെന്ന നിലയലാണ് പേസര്‍ തന്റെ ക്വാട്ട പൂര്‍ത്തിയാക്കിയത്.

215 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു പഞ്ചാബ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പഞ്ചാബ് എട്ടു വിക്കറ്റിനു 214 റണ്‍സെടുക്കുകയായിരുന്നു. മറുപടിയില്‍ കാമറൂണ്‍ ഗ്രീനും (67) സൂര്യകുമാര്‍ യാദവും (57) തകര്‍ത്തു കളിച്ചെങ്കിലും മുംബൈയ്ക്കു ആറു വിക്കറ്റിനു 201 റണ്ണെടുത്ത് 13 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു.

Story first published: Sunday, April 23, 2023, 0:27 [IST]
Other articles published on Apr 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+