For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബിസിസിഐക്ക് വേണ്ട, പക്ഷെ ഐപിഎല്‍ പ്രതിഫലം ഞെട്ടിക്കും! അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് 31ാം തീയ്യതി തുടക്കമാവുകയാണ്. ഇത്തവണയും 10 ടീമുകള്‍ ഉള്‍പ്പെടുന്ന വാശിയേറിയ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാല്‍ ലോകകപ്പ് മുന്നില്‍ നില്‍ക്കെ താരങ്ങള്‍ക്ക് നിര്‍ണ്ണായകം. ഇന്ത്യയുടെ ഏകദിന ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്‍ പ്രകടനം സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല. പല താരങ്ങളും മികവ് കാട്ടി ദേശീയ ടീമിലിടം നേടാമെന്ന കണക്കുകൂട്ടലിലാണ്.

1

കഴിഞ്ഞ ദിവസമാണ് ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ തുടങ്ങി പല താരങ്ങള്‍ക്കും ബിസിസി ഐ അവസരം നല്‍കിയപ്പോള്‍ പ്രതീക്ഷിച്ച പല താരങ്ങളും വാര്‍ഷിക കരാറിലേക്കെത്തിയില്ല. എന്നാല്‍ ഇത്തരത്തില്‍ തഴയപ്പെട്ടവരില്‍ പലരും ഇത്തവണത്തെ ഐപിഎല്ലില്‍ ടീമുകള്‍ പ്രതീക്ഷവെക്കുന്ന താരങ്ങളാണ്. ബിസിസി ഐ കരാറില്‍ ഉള്‍പ്പെടാത്തവരും ഐപിഎല്‍ പ്രതിഫലം 7കോടിയിലധികവും നേടുന്ന അഞ്ച് ഇന്ത്യക്കാരെ അറിയാം.

ദീപക് ചഹാറാണ് ഈ താരങ്ങളിലൊരാള്‍. ബിസിസി ഐയുടെ വാര്‍ഷിക കരാറില്‍ പേസ് ഓള്‍റൗണ്ടറായ താരത്തിന് ഇടമില്ല. അവസാന സീസണില്‍ സി ഗ്രേഡിലായിരുന്നു ദീപക്കിന്റെ സ്ഥാനം. എന്നാല്‍ പിന്നീട് പരിക്കേറ്റ് ഏറെക്കാലം പുറത്തിരിക്കേണ്ടി വന്ന ദീപക്കിന് ബിസിസി ഐ കരാര്‍ നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്രധാന പേസര്‍മാരിലൊരാളാണ് ദീപക്. ന്യുബോളിലെ എംഎസ് ധോണിയുടെ വിശ്വസ്തനാണ് ദീപക്.

1

14 കോടിയാണ് ദീപക്കിന് ഐപിഎല്ലില്‍ ലഭിക്കുന്നത്. ബിസിസി ഐക്ക് വേണ്ടെങ്കിലും ഐപിഎല്ലില്‍ വലിയ താരമൂല്യമുള്ള ബൗളറെന്ന് ദീപക്കിനെ വിശേഷിപ്പിക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച താരമാണ് വരുണ്‍. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെ വന്നതോടെ തഴയപ്പെട്ടു. നിലവില്‍ ബിസിസി ഐ കരാര്‍ വരുണിനില്ല. കെകെആര്‍ എട്ട് കോടി രൂപയാണ് വരുണിന് പ്രതിഫലം നല്‍കുന്നത്.

ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇന്ത്യ പരിഗണിച്ച താരമാണ് വെങ്കടേഷ് അയ്യര്‍. ഇടം കൈയന്‍ ടോപ് ഓഡറര്‍ താരത്തെ ഇന്ത്യ ഫിനിഷര്‍ റോളിലാണ് പരിഗണിച്ചത്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ വന്നതോടെ വെങ്കടേഷിനെ ഇന്ത്യ തഴഞ്ഞു. ഇപ്പോള്‍ താരം ബിസിസി ഐ കരാറിന് പുറത്താണ്. എന്നാല്‍ കെകെആറിനെ സംബന്ധിച്ച് വെങ്കടേഷ് നിര്‍ണ്ണായക താരങ്ങളിലൊരാളാണ്. ഇത്തവണ എട്ട് കോടിയാണ് കെകെആര്‍ ഓപ്പണര്‍ക്ക് ലഭിക്കുന്ന പ്രതിഫലം.

1

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് ഈ പട്ടികയിലെ നാലാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യം വന്നതോടെ ടീമില്‍ നിന്ന് തഴയപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടെങ്കിലും ആര്‍സിബി ഇപ്പോഴും ഹര്‍ഷലിന് വലിയ പ്രാധാന്യം നല്‍കുന്നു. 10.75 കോടിക്കാണ് ഹര്‍ഷലിനെ ആര്‍സിബി നിലനിര്‍ത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് ഹര്‍ഷല്‍.

രാഹുല്‍ തെവാത്തിയയാണ് മറ്റൊരാള്‍. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഫിനിഷറായ തെവാത്തിയ ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇതുവരെ ഇന്ത്യ തെവാത്തിയക്ക് ദേശീയ ടീമില്‍ ഇടം നല്‍കിയിട്ടില്ല. ഇനി അവസരം നല്‍കാനും സാധ്യത കുറവാണ്. അവസാന സീസണിലും ഫിനിഷര്‍ റോളില്‍ മിടുക്കുകാട്ടാന്‍ തെവാത്തിയക്കായിരുന്നു. ഇന്ത്യക്ക് വേണ്ടാത്ത താരത്തിന് ഗുജറാത്ത് നല്‍കുന്നത് 9 കോടി രൂപയാണ്.

Story first published: Wednesday, March 29, 2023, 15:09 [IST]
Other articles published on Mar 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+