വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അടിസ്ഥാന വില 2 കോടി, പക്ഷെ അണ്‍സോള്‍ഡായേക്കും, ഇതാ നാല് പേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി ലേലം നടക്കാന്‍ പോവുകയാണ്. ഇത്തവണ മിനി ലേലത്തില്‍ പങ്കെടുക്കാന്‍ 991 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് പരമാവധി 87 താരങ്ങള്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരം ലഭിക്കുക. അവസാന സീസണില്‍ മെഗാലേലമാണ് നടന്നത്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളെയെല്ലാം ഫ്രാഞ്ചൈസികള്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. അവസാന സീസണില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന താരങ്ങളും തഴയപ്പെട്ട താരങ്ങളുമെല്ലാമാണ് ഇത്തവണ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്Also Read: IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്

അവസാന സീസണില്‍ പ്രമുഖ ടീമുകള്‍ക്കൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഇവര്‍ക്കെല്ലാം മികച്ച താരങ്ങളെയും അത്യാവശ്യമാണ്. പല ടീമുകളും നായകന്മാരെത്തന്നെ മാറ്റിയിട്ടുണ്ട്. വലിയ പൊളിച്ചെഴുത്തുകള്‍ നടത്താന്‍ പല വമ്പന്‍ ടീമുകളും തയ്യാറെടുക്കുന്നതില്‍ ലേലത്തില്‍ വമ്പന്‍ റെക്കോഡുകള്‍ പിറക്കാനുള്ള സാധ്യതകളും ഏറെയാണ്. ഇത്തവണ അടിസ്ഥാന വില രണ്ട് കോടി ലഭിക്കുകയും എന്നാല്‍ ലേലത്തില്‍ അണ്‍സോള്‍ഡാവാന്‍ സാധ്യതയുള്ളതുമായ നാലു പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

mathews

ഏഞ്ചലോ മാത്യൂസ്

മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമാണ് ഏഞ്ചലോ മാത്യൂസ്. ഒരു കാലഘട്ടത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായിരുന്നു അദ്ദേഹം. എന്നാല്‍ ഏറെ നാളുകളായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ താരം സജീവമല്ല. അടുത്തൊന്നും ടി20യില്‍ കളിച്ച് വലിയൊരു പോരാട്ടം കാഴ്ചവെക്കാന്‍ മാത്യൂസിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലക്കാണ് മാത്യൂസ് ലേലത്തിലേക്കെത്തുന്നത്. പ്രായം 35 കഴിഞ്ഞ മാത്യൂസിനെ വാങ്ങാന്‍ ആരും താല്‍പര്യപ്പെട്ടേക്കില്ല. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്, കെകെആര്‍ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് മാത്യൂസ്. എന്നാല്‍ മാത്യൂസിനെപ്പോലെ ഇപ്പോള്‍ ടി20 ഫോര്‍മാറ്റില്‍ സജീവമല്ലാത്ത താരത്തെ ആരും ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. അനുഭവസമ്പന്നനായ താരത്തിന്റെ ടി20 സ്‌ട്രൈക്കറേറ്റ് 119.55 മാത്രമാണ്. മെല്ലപ്പോക്ക് ബാറ്റിങ്ങായതിനാല്‍ത്തന്നെ മാത്യൂസ് അണ്‍സോള്‍ഡാവാന്‍ സാധ്യതകളേറെ.

Also Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നുAlso Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

head

ട്രവിസ് ഹെഡ്

ഓസ്‌ട്രേലിയന്‍ താരമായ ട്രവിസ് ഹെഡ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് ലേലത്തിലേക്ക് എത്തുന്നത്. എന്നാല്‍ ടെസ്റ്റ് ശൈലിയില്‍ കളിക്കുന്ന ഹെഡ്ഡിനെ ആരും വാങ്ങാന്‍ സാധ്യതയില്ല. നിലവില്‍ ഓസ്‌ട്രേലിയ പരിമിത ഓവര്‍ ടീമിലേക്ക് അധികം പരിഗണിക്കാത്ത താരമാണ് ഹെഡ്. ഡേവിഡ് വാര്‍ണറിനൊപ്പം കഴിഞ്ഞിടെ ഏകദിനത്തില്‍ ഓപ്പണറായെങ്കിലും ഹെഡ് ടീമിലെ സ്ഥിര സാന്നിധ്യമല്ല. ടി20യിലെ മോശം താരമെന്ന് പറയാനാവില്ല. എന്നാല്‍ ശരാശരി താരമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. 27 ടി20യില്‍ നിന്ന് 133.20 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇതുവരെ ടി20 ഫിഫ്റ്റി നേടാന്‍ ഹെഡിനായിട്ടില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പല ടീമുകള്‍ക്കും ആവിശ്യമാണെങ്കിലും 28കാരനായ ഹെഡിനെ വാങ്ങാന്‍ ആരും താല്‍പര്യപ്പെട്ടേക്കില്ല.

coulternile

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍

ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനും ഇത്തവണ ആവിശ്യക്കാരുണ്ടാവില്ല. 35കാരനായ താരം മുംബൈ ഇന്ത്യന്‍സിനുവേണ്ടിയടക്കം കളിച്ചെങ്കിലും എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. അവസാന സീസണില്‍ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് കോള്‍ട്ടര്‍ നെയ്‌ലിനെ സ്വന്തമാക്കിയെങ്കിലും അവസരം ലഭിച്ചില്ല. രാജസ്ഥാന്‍ കൈവിട്ട താരം പുതിയ തട്ടകം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രണ്ട് കോടിക്ക് രൂപക്ക് ആരും സ്വന്തമാക്കിയേക്കില്ല. അനുഭവസമ്പന്നനായ താരം ഭേദപ്പെട്ട നിലയില്‍ ബാറ്റും ചെയ്യും. എന്നാല്‍ ഈ മികവ് ഇപ്പോള്‍ താരത്തിനില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അണ്‍സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്.

Also Read: IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍Also Read: IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍

ക്രയ്ഗ് ഓവര്‍ട്ടന്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രയ്ഗ് ഓവര്‍ട്ടനും രണ്ട് കോടി അടിസ്ഥാന വിലക്കാണ് ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനെത്തുന്നത്. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല ഓവര്‍ട്ടന്‍. ഇംഗ്ലണ്ടിനായി ഇതുവരെ ടി20 കളിക്കാന്‍ അവസരം ലഭിക്കാത്ത ഓവര്‍ട്ടനെ രണ്ട് കോടി അടിസ്ഥാന വിലക്ക് ആരെങ്കിലും സ്വന്തമാക്കാന്‍ സാധ്യത വളരെ കുറവാണ്. ടെസ്റ്റില്‍ കൂടുതല്‍ തിളങ്ങുന്ന ഓള്‍റൗണ്ടറെ സ്വന്തമാക്കി സാഹസത്തിന് ആരും തയ്യാറായേക്കില്ല.

Story first published: Monday, December 5, 2022, 7:10 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X