For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈക്ക് പൊള്ളാര്‍ഡിന്റെ പകരക്കാരന്‍ വേണം, ആരെ പരിഗണിക്കും? ഇവരിലൊരാള്‍

2022 സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈക്ക് കപ്പിലേക്കെത്താന്‍ ഇത്തവണ പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്

1

കൊച്ചി: മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു കറെന്‍ പൊള്ളാര്‍ഡ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും പൊള്ളാര്‍ഡ് മുംബൈക്ക് അനുകൂലമാക്കിയ മത്സരങ്ങള്‍ നിരവധിയാണ്. മുംബൈയുടെ മധ്യനിരയിലെ ധൈര്യമായിരുന്നു പൊള്ളാര്‍ഡ്.

പ്രായം പ്രകടനത്തെ ബാധിക്കാന്‍ തുടങ്ങിയതോടെ പൊള്ളാര്‍ഡ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പൊള്ളാര്‍ഡ് ഇത്തവണ മുംബൈയുടെ പരിശീലക സംഘത്തിനൊപ്പമുണ്ടെങ്കിലും താരമെന്ന നിലയില്‍ സൃഷ്ടിച്ചിരിക്കുന്ന വിടവ് വളരെ വലുതാണ്.

2022 സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈക്ക് കപ്പിലേക്കെത്താന്‍ ഇത്തവണ പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തേണ്ടതായുണ്ട്. മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ടിം ഡേവിഡ്

മുംബൈ മുഖ്യപരിഗണന നല്‍കുക ഓസ്‌ട്രേലിയക്കാരനായ ടിം ഡേവിഡിനാവും. നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് ഡേവിഡ്. വമ്പനടിക്കാരനായ താരമാണ് ഡേവിഡ്. എന്നാല്‍ വിജയത്തിലേക്ക് ഒറ്റക്ക് ടീമിനെ എത്തിക്കാനുള്ള കഴിവുണ്ടെന്ന് കരുതാനാവില്ല.

അനുഭവസമ്പത്ത് കുറവുള്ള താരമാണ് ഡേവിഡ്. അവസാന സീസണില്‍ മുംബൈക്കൊപ്പം ചില വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനും ഡേവിഡിനായിരുന്നു. എന്നാല്‍ പൊള്ളാര്‍ഡിനെപ്പോലെ ടീമിന്റെ തകര്‍ച്ചയിലും പതറാത്ത ബാറ്റ്‌സ്മാനെന്ന് ഡേവിഡിനെ വിശേഷിപ്പിക്കാനാവില്ല.

1

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് പൊള്ളാര്‍ഡിന്റെ ശരിയായ പകരക്കാരന്‍. പൊള്ളാര്‍ഡിനെക്കാള്‍ ഒരുപടി മുന്നിലാണ് സ്റ്റോക്‌സെന്ന് പറയാം. സമ്മര്‍ദ്ദത്തെ അതിജീവിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സ്‌റ്റോക്‌സിന് കഴിവുണ്ട്.

എന്നാല്‍ ഇത്തവണ ലേലത്തില്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കുക എളുപ്പമാവില്ല. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കി വരുന്ന സ്റ്റോക്‌സിനായി 10 കോടിക്ക് മുകളിലെങ്കിലും മുടക്കേണ്ടി വരും. അതിന് മുംബൈ തയ്യാറാവുമോയെന്നാണ് കണ്ടറിയേണ്ടത്.

20കോടിക്ക് മുകളില്‍ പേഴ്‌സില്‍ ബാക്കിയുള്ള മുംബൈ സ്‌റ്റോക്‌സിനായി രണ്ടും കല്‍പ്പിച്ചിറങ്ങുമോയെന്നത് കാത്തിരുന്ന് കാണാം.

കാമറൂണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയക്കാരനായ കാമറൂണ്‍ ഗ്രീനിയെയും പൊള്ളാര്‍ഡിന് പകരക്കാരനായി പരിഗണിക്കാം. മീഡിയം പേസ് ഓള്‍റൗണ്ടറായ ഗ്രീനിന് ഇത്തവണ ലേലത്തില്‍ വലിയ ഡിമാന്റാണുള്ളത്. ഇന്ത്യയില്‍ നടന്ന ഇന്ത്യ-ഓസീസ് പരമ്പരയില്‍ ഗ്രീന്‍ തിളങ്ങിയിരുന്നു.

പന്തുകൊണ്ടും മികവ് കാട്ടാന്‍ ശേഷിയുണ്ട്. എന്നാല്‍ അനുഭവസമ്പന്നനായ താരത്തെ ഫിനിഷറെന്ന നിലയില്‍ പരിഗണിക്കാനാവില്ല. ടോപ് ഓഡറില്‍ അവസരം നല്‍കാവുന്നതാണ്. നിലവില്‍ മുംബൈക്ക് മികച്ച ടോപ് ഓഡര്‍ ഉള്ളതിനാല്‍ ഗ്രീനില്‍ ടീം വലിയ താല്‍പര്യം കാട്ടിയേക്കില്ല.

1

സിക്കന്തര്‍ റാസ

മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം സിംബാബ് വെയുടെ സിക്കന്തര്‍ റാസയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം സമീപകാലത്തായി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാന ടി20 ലോകകപ്പിലും തിളങ്ങിയിരുന്നു.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ടെങ്കിലും വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കുക പ്രയാസം. പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനായൊന്നും റാസയെ കാണാനാവില്ല. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കാന്‍ സാധിക്കുന്നതാണ്.

സാം കറെന്‍

മുംബൈക്ക് പരിഗണിക്കാവുന്ന മറ്റൊരു ഓള്‍റൗണ്ടറാണ് സാം കറെന്‍. പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനെന്ന് സാം കറെനെയും വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ വമ്പനടി കാഴ്ചവെക്കാന്‍ ശേഷിയുള്ള ഇടം കൈയന്‍ താരമാണ് കറെന്‍.

പേസറെന്ന നിലയിലും ടീമിന് ഗുണം ചെയ്യും. അവസാന ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് കറെന്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ലേലത്തില്‍ താരത്തിന് വമ്പന്‍ ഡിമാന്റുണ്ടാവും. സാം കറെനെ സ്വന്തമാക്കാന്‍ 10കോടിയിലധികം തുക വേണ്ടിവരുമെന്നുറപ്പ്.

അതുകൊണ്ട് തന്നെ കറാന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് പോകാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. മുംബൈക്ക് ലേലത്തില്‍ മികച്ച ഓള്‍റൗണ്ടര്‍മാരോടൊപ്പം സ്പിന്നര്‍മാരെയും ആവിശ്യമാണ്. ഈ സാഹചര്യത്തില്‍ സാം കറാനായി വലിയ പണം മുടക്കാന്‍ മുംബൈ തയ്യാറായേക്കില്ല.

Story first published: Sunday, December 18, 2022, 17:42 [IST]
Other articles published on Dec 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+