For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇത്തവണ അരങ്ങേറും, വമ്പന്‍ പ്രകടനവും കാഴ്ചവെക്കും! അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് സിഎസ്‌കെയെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. ഇത്തവണ പല സവിശേഷതകളോടെയുമാണ് ഐപിഎല്‍ എത്തുന്നത്. നിരവധി പുതിയ താരങ്ങള്‍ ഐപിഎല്ലിലേക്കെത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതുവരെ പരിഗണിക്കപ്പെടാത്ത സിംബാബ് വെ താരങ്ങളും അയര്‍ലന്‍ഡ് താരങ്ങളുമെല്ലാം ഇത്തവണത്തെ ഐപിഎല്ലിലുണ്ട്.

1

മിനി താരലേലത്തിലൂടെ കരുത്തുയര്‍ത്തിയാണ് എല്ലാ ടീമുകളും എത്തുന്നത്. അതുകൊണ്ട് തന്നെ കിരീട പോരാട്ടം കടുക്കുമെന്നുറപ്പ്. അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിനും സിഎസ്‌കെയ്ക്കുമെല്ലാം ഇത്തവണത്തെ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. ധോണിയുടെ അവസാന ഐപിഎല്‍ എന്ന നിലയില്‍ സിഎസ്‌കെയ്ക്ക് കപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പല ടീമുകളുടെയും നായകന്മാരും മാറിയിട്ടുള്ളതിനാല്‍ ആവേശം ഇരട്ടിക്കും.

ഇത്തവണത്തെ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം നടത്താന്‍ പല താരങ്ങളും കാത്തിരിക്കുകയാണ്. ഇത്തരത്തില്‍ അരങ്ങേറ്റം കാത്തിരിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. സിംബാബ് വെയുടെ സിക്കന്തര്‍ റാസയാണ് ഇവരിലൊരാള്‍. ഓള്‍റൗണ്ടറായ താരം അവസാന ടി20 ലോകകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്. പഞ്ചാബ് കിങ്‌സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് റാസയെ സ്വന്തമാക്കിയത്. താരത്തിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും.

1

മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ എല്ലാവരും കാണുന്ന താരമാണ് ബ്രൂക്ക്. 13.25 കോടി നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബ്രൂക്കിനെ ടീമിലെത്തിച്ചത്. ആധുനിക യുവതാരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളെന്ന് പേരെടുത്ത ബ്രൂക്കിന്റെയും കന്നി ഐപിഎല്ലാണിത്. ഹൈദരാബാദിന്റെ പ്ലേയിങ് 11ല്‍ ബ്രൂക്കിന് സ്ഥാനമുറപ്പ്. ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഓറഞ്ച് ക്യാപ്പിലേക്കടക്കം എത്താന്‍ കഴിവുള്ള താരമാണ് ബ്രൂക്കെന്ന് പറയാം.

ഇന്ത്യക്കാരനായ മുകേഷ് കുമാറാണ് അരങ്ങേറ്റം കാത്തിരിക്കുന്ന മറ്റൊരു താരം. ഇതിനോടകം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ മുകേഷിന് കഴിഞ്ഞേക്കും. ഐപിഎല്ലിലും താരം അരങ്ങേറ്റം കാത്തിരിക്കുകയാണ്. 29കാരനായ താരം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. 5.5 കോടിയാണ് പ്രതിഫലം. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഐപിഎല്ലിലും കാട്ടാന്‍ മുകേഷിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

1

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനും ഇത്തവണ അരങ്ങേറ്റം കാത്തിരിക്കുന്നു. 23കാരനായ താരം ഇതിനോടകം ഇന്ത്യയില്‍ കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുമേറെ. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 17.5 കോടിക്കാണ് ഗ്രീനിനെ ഒപ്പം കൂട്ടിയത്. ടോപ് ഓഡറില്‍ മുംബൈ ഗ്രീനിന് അവസരം നല്‍കിയേക്കും. മീഡിയം പേസറെന്ന നിലയിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരത്തെ കറെന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായാണ് മുംബൈ കാണുന്നത്.

ഐറിഷ് താരം ജോഷ്വാ ലിറ്റിലാണ് അരങ്ങേറാന്‍ സാധ്യത കൂടുതലുള്ള മറ്റൊരു താരം. 23കാരനായ താരം അവസാന ടി20 ലോകകപ്പിലൂടെയാണ് എല്ലാവരുടെയും ശ്രദ്ധേ നേടിയത്. 39 ടി20യില്‍ നിന്ന് 42 വിക്കറ്റുകള്‍ ഇതിനോടകം താരം സ്വന്തമാക്കിയിട്ടുണ്ട്. നല്ല വേഗവും ലൈനും ലെങ്തുമുള്ള താരം ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ്. ലോക്കി ഫെര്‍ഗൂസനെ ഒഴിവാക്കിയ ഗുജറാത്ത് തല്‍സ്ഥാനത്ത് കാണുന്നത് ലിറ്റിലിനെയാണ്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരം ഇത്തവണ വലിയ ഇംപാക്ട് സൃഷ്ടിച്ചേക്കും.

Story first published: Saturday, March 25, 2023, 20:48 [IST]
Other articles published on Mar 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+