Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വാര്‍ണര്‍-ഗെയ്ല്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍! വമ്പനടിക്കാരുടെ ഓള്‍ടൈം 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കത്തിലാണുള്ളത്. ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് ആധിപത്യം എല്ലാ ടീമുകള്‍ക്കും ലഭിക്കുമെന്നതാണ് ഇത്തവണത്തെ സീസണിന്റെ എടുത്തു പറയേണ്ട സവിശേഷത. അതുകൊണ്ട് തന്നെ കിരീട പോരാട്ടം കൂടുതല്‍ ശക്തമാവും. ഐപിഎല്ലില്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ്.

1

കടന്നാക്രമിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ ആരാധക പിന്തുണ ലഭിക്കാനുള്ള കാരണവും അതാണ്. ഇത്തവണയും വമ്പനടിക്കാരായ താരങ്ങളുടെ മിന്നും പ്രകടനങ്ങള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രം വമ്പനടിക്കാരായ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും. മികച്ച സ്‌ട്രൈക്കറേറ്റും ടീമിന്റെ സംതുലിതാവസ്ഥയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 അറിയാം.

ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും ക്രിസ് ഗെയ്‌ലുമാണുള്ളത്. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണ്. 148.96 സ്‌ട്രൈക്കറേറ്റുള്ള ഗെയ്ല്‍ ഐപിഎല്ലില്‍ ആറ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. 357 സിക്‌സും 405 ബൗണ്ടറികളും ഗെയ്ല്‍ പറത്തിയിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. 140.69 സ്‌ട്രൈക്കറേറ്റുള്ള വാര്‍ണര്‍ നാല് സെഞ്ച്വറിയും ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. 561 ബൗണ്ടറിയും 211 സിക്‌സുമാണ് വാര്‍ണറുടെ പേരിലുള്ളത്.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. സ്ഥിരതയോടെ കളിക്കുന്ന കോലിയുടെ സ്‌ട്രൈക്കറേറ്റ് 129.15 ആണ്. എന്നാല്‍ 6624 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 578 ബൗണ്ടറിയും 218 സിക്‌സും കോലി പറത്തിയിട്ടുണ്ട്. നാലാം നമ്പറില്‍ സ്ഥാനം സഞ്ജു സാംസണിന് നല്‍കാം. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. 135.72 സ്‌ട്രൈക്കറേറ്റുള്ള സഞ്ജു മൂന്ന് സെഞ്ച്വറികളാണ് നേടിയത്. 279 ഫോറും 158 സിക്‌സും അദ്ദേഹം പറത്തിയിട്ടുണ്ട്. അനായാസം സിക്‌സര്‍ പറത്താന്‍ സഞ്ജുവിന് മികവുണ്ട്.

അഞ്ചാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനാണ് അവസരം. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഡിവില്ലിയേഴ്‌സ് 151.68 സ്‌ട്രൈക്കറേറ്റിലാണ് ഐപിഎല്ലില്‍ മിന്നിച്ചത്. 413 ഫോറും 251 സിക്‌സും താരം നേടി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ളതിനാല്‍ത്തന്നെ 360 ഡിഗ്രി താരമെന്ന വിശേഷണത്തിലാണ് ഡിവില്ലിയേഴ്‌സ് അറിയപ്പെടുന്നത്. ഡെയ്ല്‍ സ്റ്റെയിന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നിവരെല്ലാം എബിഡിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്.

1

ആറാം നമ്പറില്‍ ലിയാം ലിവിങ്‌സ്റ്റണെ പരിഗണിക്കാം. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തില്ലെങ്കിലും കളിച്ച മത്സരങ്ങളിലൂടെത്തന്നെ തന്റെ മികവ് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 166.87 ആണ് ലിവിങ്സ്റ്റണിന്റെ സ്‌ട്രൈക്കറേറ്റ്. 38 ഫോറും 40 സിക്‌സും പറത്തിയ താരം ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനാണ്. വലിയ സിക്‌സുകള്‍ പറത്താന്‍ അസാധ്യ കഴിവാണ് ലിവിങ്സ്റ്റണുള്ളത്. പന്തുകൊണ്ടും താരം ടീമിന് വളരെ ഉപകാരിയാണ്.

ഏഴാമനായി എംഎസ് ധോണിക്കാണ് അവസരം. 135.20 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റ് മാത്രമാണ് ധോണിക്കുള്ളത്. ധോണിയേക്കാള്‍ മികച്ച സ്‌ട്രൈക്കറേറ്റുള്ള വിക്കറ്റ് കീപ്പര്‍മാര്‍ വേറെയുണ്ടെങ്കിലും ധോണിയുടെ കീപ്പിങ് മികവിനും നായക മികവിനും മുകളില്‍ മറ്റാരുമില്ല. അതുകൊണ്ട് തന്നെ ധോണി ഈ പ്ലേയിങ് 11ല്‍ വേണ്ടത് വളരെ അത്യാവശ്യമാണ്. പവര്‍ഹിറ്റര്‍മാരുടെ പ്ലേയിങ് 11നെ നയിക്കാന്‍ ധോണിയാണ് ഏറ്റവും ബെസ്റ്റ്. ഫിനിഷറെന്ന നിലയിലെ ധോണിയുടെ റെക്കോഡുകളും മികച്ചതാണ്.

ഏട്ടാം നമ്പറില്‍ ആന്‍ഡ്രേ റസലിനാണ് അവസരം. പേസ് ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ ഏറ്റവും സ്‌ട്രൈക്കറേറ്റുള്ള താരമാണ്. 177.88 ആണ് റസലിന്റെ സ്‌ട്രൈക്കറേറ്റ്. 137 ഫോറും 175 സിക്‌സും പറത്തിയിട്ടുണ്ട്. ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സുകളാണ് റസലിന്റെ പേരിലുള്ളത്. ഒമ്പതാം നമ്പറില്‍ ഷെയ്ന്‍ വാട്‌സണെ പരിഗണിക്കാം. പേസ് ഓള്‍റൗണ്ടറായ വാട്‌സണെ സാഹചര്യം അനുസരിച്ച് എവിടെ വേണമെങ്കിലും കളിപ്പിക്കാവുന്നതാണ്. 137.91 എന്ന മികച്ച ശരാശരിയും വാട്‌സണുണ്ട്.

1

ഒമ്പതാം നമ്പറില്‍ ഡ്വെയ്ന്‍ ബ്രാവോയെ കളിപ്പിക്കാം. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായ ബ്രാവോ നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും തിളങ്ങുന്നുവനാണ്. 129.57 ആണ് ബ്രാവോയുടെ സ്‌ട്രൈക്കറേറ്റ്. 11ാമനായി സുനില്‍ നരെയ്‌നാണ് അവസരം. 162.70 ആണ് സ്‌ട്രൈക്കറേറ്റ്. അടിച്ചുതകര്‍ക്കുന്ന നരെയ്ന്‍ കെകെആറിനായി ഓപ്പണറായി ഇറങ്ങി ഫിഫ്റ്റിയടക്കം നേടിയിട്ടുണ്ട്. ടി20യില്‍ മികച്ച റെക്കോഡുള്ള സ്പിന്നര്‍മാരിലൊരാളാണ് നരെയ്ന്‍.

Story first published: Saturday, March 25, 2023, 22:23 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+