For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അരങ്ങേറ്റക്കാരില്‍ മിന്നിച്ചതാര്? ഗ്രീനും ബ്രൂക്കും ഫ്‌ളോപ്പ്! കസറിയത് ലഖ്‌നൗ താരം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ പോരാട്ടം ശക്തം. ഇൗ സീസണിലെ ആദ്യ റൗണ്ടുകളിലൂടെത്തന്നെ നിരവധി താരങ്ങള്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പലരും അപ്രതീക്ഷിത പ്രകടനം നടത്തി മിന്നിച്ചപ്പോള്‍ കോടികള്‍ കൊടുത്ത് ഒപ്പം കൂട്ടിയ പലര്‍ക്കും നിരാശപ്പെടേണ്ടി വന്നുവെന്നതാണ് വസ്തുത.

രണ്ടാം റൗണ്ടിലേക്ക് പോരാട്ടങ്ങള്‍ കടക്കവെ ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറ്റം നടത്തിയവരും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ കെയ്ല്‍ മെയേഴ്‌സാണ് ഏറ്റവും കൈയടി നേടുന്നത്. ഓപ്പണര്‍ ബാറ്റ്‌സ്മാനും ബൗളറുമായ താരം കളിച്ച രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടിക്കഴിഞ്ഞു. 2 മത്സരത്തില്‍ നിന്ന് 126 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മെയേഴ്‌സ്. 210 സ്‌ട്രൈക്കറേറ്റിലാണ് താരത്തിന്റെ പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്.

ms dhoni, Rajvardhan Hangargekar

അരങ്ങേറ്റ സീസണില്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം സിഎസ്‌കെയുടെ രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറാണ്. അണ്ടര്‍19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരത്തെ ഇത്തവണ സിഎസ്‌കെ രണ്ട് മത്സരത്തിലും കളിപ്പിച്ച് കഴിഞ്ഞു. രണ്ട് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മൂന്ന് വിക്കറ്റ് നേടിയ താരം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ രണ്ടോവറില്‍ 24 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.

സിംബാബ് വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസയാണ് ഈ സീസണില്‍ അരങ്ങേറ്റം നടത്തിയ മറ്റൊരാള്‍. പഞ്ചാബ് കിങ്‌സിനായി കളിച്ച താരം 13 പന്തില്‍ 16 റണ്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയത്. കൂടാതെ നിധീഷ് റാണയുടെ നിര്‍ണ്ണായക വിക്കറ്റും നേടി. തരക്കേടില്ലാത്ത പ്രകടനമാണ് താരം കാഴ്ചവെച്ചതെന്ന് പറയാം. പഞ്ചാബ് കിങ്‌സിന്റെ റഹ്‌മാനുല്ല ഗുര്‍ബാസാണ് മറ്റൊരു താരം. കെകെആറിനെതിരേ 16 പന്തില്‍ 22 റണ്‍സാണ് അദ്ദേഹം നേടിയത്.

kyle mayers

മുംബൈ ഇന്ത്യന്‍സിന്റെ അരങ്ങേറ്റക്കാരില്‍ രണ്ട് പേരാണ് പ്രധാനമായും ശ്രദ്ധ നേടിയത്. 13 പന്തില്‍ 22 റണ്‍സുമായി നേഹല്‍ വധീര അപ്രതീക്ഷിത പ്രകടനമാണ് നടത്തിയത്. വലിയ ഭാവി കല്‍പ്പിക്കാന്‍ സാധിക്കുന്ന താരമാണ് നേഹല്‍ വധീരയെന്ന് പറയാം. പേസര്‍ അര്‍ഷാദ് ഖാനാണ് മറ്റൊരാള്‍. ഈ സീസണില്‍ മുംബൈക്ക് വലിയ കരുത്ത് പകരാന്‍ സാധിക്കുന്ന ബൗളറായി അര്‍ഷാദ് ഖാന്‍ മാറുമെന്ന് തോന്നിക്കുന്ന മികവാണ് താരത്തിനുള്ളത്.

ആര്‍സിബിക്കെതിരേ 2.2 ഓവറില്‍ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ഇടം കൈയന്‍ പേസര്‍ നേടിയത്. ഏറ്റവും നിരാശപ്പെടുത്തിയത് ഹാരി ബ്രൂക്കാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ 13.25 കോടിക്കാണ് ഹൈദരാബാദ് ലേലത്തിലെത്തിച്ചത്. വലിയ പ്രതീക്ഷവെച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരേ ടെസ്റ്റ് ബാറ്റിങ് കാഴ്ചവെച്ചാണ് താരം നിരാശപ്പെടുത്തിയത്. 21 പന്തില്‍ 13 റണ്‍സടിച്ച താരത്തിന് നേടാനായത് ഒരു ബൗണ്ടറി മാത്രം.

Nehal Wadhera

ഇന്ത്യന്‍ പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ താരത്തിന് സാധിച്ചേക്കുന്ന തരത്തിലാണ് സ്പിന്നിനെതിരേ ബ്രൂക്ക് വട്ടം കറങ്ങിയത്. വാങ്ങുന്ന പ്രതിഫലത്തോട് കൂറുകാട്ടാന്‍ ആദ്യ മത്സരത്തില്‍ ബ്രൂക്കിന് സാധിച്ചിട്ടില്ലെന്ന് പറയാം. നിരാശപ്പെടുത്തിയ മറ്റൊരു അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീനാണ്. മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ 16.5 കോടിക്കാണ് ഓസീസ് ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി.

ബാറ്റിങ്ങിനിറങ്ങി നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ താരം ബൗളിങ്ങില്‍ രണ്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. മുംബൈയുടെ കോടികള്‍ വെള്ളത്തിലായേക്കുമെന്ന സൂചന നല്‍കുന്നതാണ് ആദ്യ മത്സരത്തിലെ ഗ്രീനിന്റെ പ്രകടനം. മുംബൈ ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് എട്ട് വിക്കറ്റിന് തോറ്റു. ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈക്ക് ഗ്രീനിന്റെ മികച്ച ഫോമിലേക്കുള്ള മടങ്ങിവരവ് അത്യാവശ്യമാണ്.

Story first published: Tuesday, April 4, 2023, 16:28 [IST]
Other articles published on Apr 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+